മധുര മനോഹരമായ സിനിമായാത്ര
Manorama Weekly|July 08,2023
ആഗ്രഹിച്ച പല കാര്യങ്ങളും കുറച്ചുകൂടി നന്നായി സിനിമയിലൂടെ ചെയ്യാൻ കഴിയുന്നുണ്ടെന്നു തോന്നുന്നു.
സന്ധ്യ കെ. പി
മധുര മനോഹരമായ സിനിമായാത്ര

മാധ്യമപ്രവർത്തകയാകാൻ ആഗ്രഹിച്ച് മാസ് കമ്യൂണിക്കേഷൻ പഠിക്കാൻ പോയ രജിഷ വിജയൻ അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയത്. 2016ൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻവെള്ളം' എന്ന സിനിമയിലെ എലി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്ത രജിഷ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടി.

"ഞാൻ വളരെ അത്യാഗ്രഹിയായ ഒരു അഭിനേത്രിയാണ്. കുറെ സംവിധായകരുടെ കൂടെ ജോലി ചെയ്യണം എന്ന് ആഗ്രഹമുണ്ട്. നീണ്ട ലിസ്റ്റ് ആണത്.

അത്യാഗ്രഹിയെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും വളരെ സൂക്ഷിച്ചാണ് രജിഷ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഏഴ് വർഷത്തിനിടെ മലയാളവും തമിഴും തെലുങ്കും ഉൾപ്പെടെ അഭിനയിച്ചത് 25ൽ താഴെ സിനിമകളിൽ. തമിഴിൽ സൂര്യയോടൊ ജയഭീമിലും ധനുഷിനോടൊപ്പം കർണനിലും തിളങ്ങി. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കെൽപുള്ള സിനിമയുടെ ഭാഗമാകാൻ സാധിക്കുന്നതിൽ രജിഷ സന്തുഷ്ടയാണ്. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത "മധുര മനോഹര മോഹം' ആണ് രജിഷയുടെ ഏറ്റവും പുതിയ ചിത്രം. മീര എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിച്ചത്. എലി മുതൽ മീര വരെയുള്ള യാത്രയെക്കുറിച്ച് രജിഷ വിജയൻ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറന്നപ്പോൾ.

മധുര മനോഹര മോഹം

Esta historia es de la edición July 08,2023 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 08,2023 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo