"തമാശയ്ക്ക് ജനിച്ചൊരാൾ'- തന്റെ ആത്മകഥയ്ക്കിടാൻ വച്ച പേരാണ് മനോരമ ആഴ്ചപ്പതിപ്പിൽ ഓർമക്കുറിപ്പുകൾ എഴുതാൻ തീരുമാനിച്ചപ്പോൾ അതിനു തലക്കെട്ടായി സംവിധായകൻ സിദ്ദിഖ് നിർദേശിച്ചത്.
"ഗോഡ്ഫാദറിൽ ഇന്നസന്റ് ജഗദീഷിനോട് ചോദിക്കുന്നില്ലെ, നീയൊക്കെ എന്തിനാടാ പഠിക്കുന്നത് എന്ന്. അതുപോലെ നീയൊക്കെ എന്തിനാടാ ജനിച്ചത് എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, തമാശയ്ക്ക് എന്ന്. സിദ്ദിഖ്-ലാൽ സിനിമാ സ്റ്റൈലിൽ അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ ആസ്റ്റൺ വിവേറിയ അപ്പാർട്മെന്റ് റോഡിനപ്പുറത്തുള്ള സിദ്ദിഖിന്റെ വീട് ശാന്തമായൊരിടത്താണ്, സംവിധായകനെപ്പോലെ തന്നെ. മേയ് മാസം മുതലാണ് മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി സിദ്ദിഖ് എഴുതിത്തുടങ്ങിയത്. അന്നും പ്രമേഹം അലട്ടിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇരുന്നെഴുതാൻ ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം പറഞ്ഞു തന്നിരുന്ന കഥകൾ റിക്കോർഡ് ചെയ്ത് പിന്നീട് എഴുതി അദ്ദേഹത്തിനെ കാണിക്കുകയായിരുന്നു പതിവ്. കൂടുതൽ സമയമെടുക്കാതെ ഓരോ വരിയും വാക്കുകളും കൃത്യമായി വായിച്ച് അദ്ദേഹം ആവശ്യമായ തിരുത്തലുകൾ നിർദേശിക്കും. പ്രസിദ്ധീകരിച്ചു വന്ന എട്ട് അധ്യായങ്ങളും അങ്ങനെ തന്നെ.
സൗമ്യമായി ഒരാൾക്ക് തമാശ പറയാൻ സാധിക്കും എന്നു മനസ്സിലായത് സിദ്ദിഖിനു മുന്നിൽ ഇരുന്നപ്പോഴാണ്. പതിഞ്ഞ താളത്തിൽ വാക്കുകളെ വേദനിപ്പിക്കാതെ ഓരോ തവണയും അദ്ദേഹം സംസാരിച്ചു. പറഞ്ഞ സമയത്തെക്കാൾ എത്താൻ ഒരല്പം വൈകിയാലും ക്ഷമയോടെ കാത്തിരുന്നു.
ഒരിക്കലും ക്ഷമ നശിക്കാത്ത ഒരാൾ എന്നുകൂടി ചേർക്കാം സിദ്ദിഖിനെ കുറിച്ചുള്ള വിശേഷണങ്ങളിലേക്ക്. നിറയെ അവാർഡുകളും പെയിന്റിങ്ങുകളുമുള്ള ആ ഓഫിസ് മുറിയിൽ പല പ്പോഴും അതിഥികളാരെങ്കിലും കാണാൻ എത്തും. എത്ര തിരക്കിനിടയിലും മുൻപിലിരിക്കുന്ന ആളെ പരിഗണിക്കാനും ബഹുമാനിക്കാനും അദ്ദേഹം മറന്നില്ല.
Esta historia es de la edición August 26,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 26,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്