ഉല്ലാസപ്പൂത്തിരിയുമായി ജാലിയൻ ഹരീഷ്
Manorama Weekly|March 09, 2024
"ഉല്ലാസ പൂത്തിരികൾ' എന്ന സിനിമയിലൂടെ നായകനും നിർമാതാവുമായി അരങ്ങേറ്റം കുറിക്കുന്ന ഹരീഷ് കണാരൻ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
സന്ധ്യ കെ. പി
ഉല്ലാസപ്പൂത്തിരിയുമായി ജാലിയൻ ഹരീഷ്

സ്വതഃസിദ്ധമായ കോഴിക്കോടൻ ഭാഷയും ശുദ്ധനർമങ്ങളും കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ഹരീഷ് കണാരൻ, മിമിക്രി വേദികളിൽ സജീവമായിരുന്നെങ്കിലും മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിലെ ജാലിയൻ കണാരൻ എന്ന കഥാപാത്രത്തിലൂടെയാണ് ആളുകൾ ഹരീഷിനെ അറിഞ്ഞു തുടങ്ങിയത്. "ഉത്സാഹക്കമ്മിറ്റി എന്ന ആദ്യചിത്രത്തിൽ ഹരീഷ് എത്തിയതും ജാലിയൻ കണാരൻ ആയിത്തന്നെ. ഹരീഷിന്റെ 'തള്ള്'ഡയലോഗും "പുട്ട് ഡയലോഗുമെല്ലാം മലയാളികളുടെ നിത്യജീവിതത്തിൽ ഹിറ്റ് ആയി. "ഉല്ലാസ പൂത്തിരികൾ' എന്ന സിനിമയിലൂടെ നായകനും നിർമാതാവുമായി അരങ്ങേറ്റം കുറിക്കുന്ന ഹരീഷ് കണാരൻ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

ഹരീഷ് കുമാർ, ഹരീഷ് കണാരൻ ആയത് ജാലിയൻ കണാരന് ശേഷമല്ലേ?

ഹരീഷ് കുമാർ എന്നാണ് യഥാർഥ പേര്. ഹരീഷ് കണാരൻ ആകുന്നതിനു മുൻപു ഹരീഷ് പെരുമണ്ണയായിരുന്നു. മിമിക്രി വേദികളിലൊക്കെ അറിയപ്പെട്ടിരുന്നത്. മഴവിൽ മനോരമയിലെ കോമഡിഫെസ്റ്റിവലിലൂടെയാണ് ജാലിയൻ കണാരൻ ഹിറ്റ് ആയത്. ആ കഥാപാത്രത്തെ അതുപോലെ അക്കു അക്ബർ സാർ "ഉത്സാഹക്കമ്മിറ്റിയിലും എടുത്തു. അങ്ങനെ ഞാൻ ജാലിയൻ കണാരൻ ആയി, പിന്നെ ഹരീഷ് കണാരനും.

കോമഡി ഫെസ്റ്റിവലിലേക്കുള്ള വഴിയൊരുക്കിയത് ആരാണ്?

ഞാനും ദേവനും (ദേവരാജൻ കോഴിക്കോട്), നിർമലും (നിർമൽ പാലാഴി), വിനോദും (വിനോദ് കോവൂർ) ഒക്കെ ഒരുമിച്ചാണ് പരിപാടികൾ അവതരിപ്പിച്ചിരുന്നത്. ഇവരൊക്കെ നേരത്തേ ചാനൽ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് ഹിറ്റ് ആയി. ആയിടയ്ക്കാണ് മഴവിൽ മനോരമയിൽ ഒരു റിയാലിറ്റി ഷോ തുടങ്ങുന്നു എന്നു പറഞ്ഞ് നിർമൽ വിളിച്ചത്. കോമഡി ഫെസ്റ്റിവലിലേക്ക് കോഴിക്കോട്ടുനിന്ന് ഓഡിഷനിൽ പങ്കെടുത്ത് സിലക്ഷൻ കിട്ടി. പിന്നീട് എറണാകുളത്തു പോയി. മൂന്നോ നാലോ എപ്പിസോഡ് വരെ പിടിച്ചു നിൽക്കാൻ പറ്റിയേക്കും എന്നേ കരുതിയിട്ടുള്ളൂ. ഞങ്ങൾക്ക് സ്റ്റേജിൽ ലൈവ് ചെയ്തിട്ടുള്ള ശീലമേയുള്ളൂ. ഇത് റിക്കോർഡഡ് പരിപാടിയും പോരാത്തതിന് 25 ടീമും. അതിലാണ് "ബാർബർഷോപ്പ് എന്ന സ്കിറ്റും എന്താണ് ബാബ്വേട്ടാ' എന്ന ഡയലോഗും ഹിറ്റ് ആയത്. പിന്നാലെ ജാലിയൻ കണാരനെ ഇറക്കി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ജീവിതത്തിൽ കുറെ വിഷമങ്ങളെ അതിജീവിച്ചിട്ടുള്ള ആളാണ് ഹരീഷ്. അമ്മയുടെ മരണം തൊട്ട്...

Esta historia es de la edición March 09, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 09, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo