കിടന്നുകൊണ്ട് എഴുതുമായിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. എം.ടി. വാസുദേവൻ നായർ പോലും അതിൽ പെടുമെന്നതു പലർക്കും അറിയില്ല. കൂടല്ലൂരിലെപഴയ പത്തായപ്പുരയുടെ മുകളിലത്തെ മുറിയിൽ ചാരുപടിമേൽ കമിഴ്ന്നു കിടന്നാണ് എംടി കഥകളെഴുതിത്തുടങ്ങിയത്.
പാലക്കാട്ട് ട്യൂട്ടോറിയലിൽ ജോലി ചെയ്യുന്ന കാലത്ത് വരാന്തയിൽ സന്ദർശകർക്കായി ഇട്ടിരുന്ന കസേരകളിലൊന്ന് ഒഴിഞ്ഞ ക്ലാസറിയിലെ മേശയ്ക്കരികിൽ കൊണ്ടുചെന്നിട്ട് അതിലിരുന്നായി എഴുത്ത്.
കോഴിക്കോട്ട് എംടി ചെന്ന ആദ്യകാലത്ത് വാടകയ്ക്കെടുത്ത വീട്ടിൽ ഒരു വർഷ ത്തോളം താമസിച്ചിരുന്ന മഹാകവി അക്കിത്തം നിലത്തു പായ വിരിച്ച് കമിഴ്ന്നു കിട ന്നാണ് എഴുതുമായിരുന്നതെന്ന് എംടി ഓർമിക്കുന്നു. ആ കെട്ടിടത്തിന്റെ മതിലിന്ന പ്പുറത്ത് റെയിൽവേ യാർഡ് ആണ്. കൽക്കരി എൻജിനുകൾ വേർപെടുത്തുകയും കൂട്ടിച്ചേർക്കുകയും ചെയ്യുമ്പോഴത്തെ ചീറ്റലും ശബ്ദവും പരിചയമായപ്പോൾ അത് എഴുത്തിനോ ഉറക്കത്തിനോ ഒരു തടസ്സമല്ലാതായി'- എംടി പറയുന്നു.
വീട്ടിൽ താമസമായശേഷവും ശബ്ദങ്ങൾ അക്കിത്തത്തിനു ശല്യമായില്ല. മക്കളും മറ്റു കുട്ടികളും ഒത്തുകൂടുമ്പോൾ കല പില കൂട്ടും. അതൊന്നും പക്ഷേ, അക്കിതിത്തത്തിന്റെ എഴുത്തിനെ ബാധിക്കില്ല. ഇട ഓരോന്നു പറഞ്ഞ് അവരുടെ സംസാരത്തിൽ പങ്കുകൊണ്ട് വീണ്ടും എഴുതും.
Esta historia es de la edición March 16, 2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 16, 2024 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്
നായ്ക്കുട്ടികളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
സമ്മാനം ഉലക്ക
കഥക്കൂട്ട്
എന്റെ കഥകളുടെ കഥ
വഴിവിളക്കുകൾ