എഴുതിതീരാത്ത അഭിനയത്തിന്റെ എഴുത്തോല
Manorama Weekly|July 27, 2024
ലളിതാംബിക അന്തർജനത്തിന്റെ "അഗ്നിസാക്ഷി' എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് ഒരുക്കിയ ചിത്രത്തിലൂടെയായിരുന്നു നിഷയുടെ അരങ്ങേറ്റം.
സന്ധ്യ കെ. പി
എഴുതിതീരാത്ത അഭിനയത്തിന്റെ എഴുത്തോല

നിഷ സാരംഗ് സിനിമയിൽ എത്തിയിട്ട് 25 വർഷമായി. ലളിതാംബിക അന്തർജനത്തിന്റെ "അഗ്നിസാക്ഷി' എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് ഒരുക്കിയ ചിത്രത്തിലൂടെയായിരുന്നു നിഷയുടെ അരങ്ങേറ്റം. പക്ഷേ, പത്തു വർഷം മുൻപുവരെ അഭിനയം നിഷ സാരംഗിന് ഒരു തൊഴിൽ മാത്രമായിരുന്നു. മനസ്സ് സ്വപ്നങ്ങൾക്കു പിന്നാലെ പായുന്ന കൗമാരപ്രായത്തിൽ, ആർക്കു മുൻപിലും കൈ നീട്ടാതെ രണ്ടു പെൺമക്കളെ നന്നായി വളർത്തുക എന്നതു മാത്രമായിരുന്നു ഏക ലക്ഷ്യം. കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും സ്വപ്നഭംഗങ്ങളുടെയും കഥ ഒരുപാടുണ്ട് നിഷയ്ക്കു പറയാൻ. 25 വർഷങ്ങൾക്കിപ്പുറം സിനിമ, നിഷയുടെ ഇഷ്ടമായി മാറി. നിഷ മുഖ്യ വേഷത്തിൽ എത്തിയ അടുത്തിടെ റിലീസ് ചെയ്ത "എഴുത്തോല' എന്ന ചിത്രം ഒട്ടേറെ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു. അഭിനയ വിശേഷങ്ങളും ജീവിതവിശേഷങ്ങളുമായി നിഷ സാരംഗ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നിഷയുടെ തുടക്കം സിനിമയിലൂടെയായിരുന്നു. അതെങ്ങനെയാണു സംഭവിച്ചത്?

"അഗ്നിസാക്ഷി' എന്ന സിനിമയിലേക്ക് തിരുവാതിര കളിക്കാൻ പോയതാണ്. ഞാൻ നൃത്തം പഠിച്ചിട്ടുണ്ട്. തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയെല്ലാം ചെയ്തിരുന്നു. അന്നെനിക്ക് 25 വയസ്സാണ്. പിറവത്തുള്ള എന്റെ ചിറ്റയുടെ വീട്ടിലായിരുന്നു ഞാൻ. അതിനടുത്തുള്ള പാഴൂർ മനയിലാണ് ഷൂട്ടിങ്. ചിറ്റയും ഇളയച്ഛനും കൂടിയാണ് എന്നെ ലൊക്കേഷനിലേക്കു കൊണ്ടു പോയത്. അവർക്കും എനിക്കും ശോഭനയെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു. അവിടെ എത്തിയപ്പോൾ പറഞ്ഞു, ഒറ്റ ഡയലോഗ് മാത്രമുള്ള ചെറിയൊരു കഥാപാത്രമുണ്ട്, അത് ചെയ്യാം എന്ന്. അതും ശോഭനയ്ക്കൊപ്പം.

അഭിനയിക്കാൻ ചെറുപ്പം തൊട്ടേ ഇഷ്ടമായിരുന്നോ? അഭിനയിക്കണമെന്നോ സിനിമാനടി ആകണമെന്നോ ഞാൻ ഒരിക്കൽപോലും ആഗ്രഹിച്ചിട്ടില്ല. അതൊക്കെ ഭയങ്കര സൗന്ദര്യവും നിറവും ഉള്ളവർക്കു മാത്രമാണെന്നായിരുന്നു എന്റെ ധാരണ. സിനിമയിലെ മിക്ക സ്ത്രീകഥാപാത്രങ്ങളും ആഭരണങ്ങളണിഞ്ഞ് കാണുമ്പോൾ ഞാൻ വിചാരിച്ചിരുന്നത് അതൊക്കെ അവരുടെ സ്വർണം ആണെന്നായിരുന്നു. അപ്പോൾ നല്ല പൈസയും വേണം അഭിനയിക്കണമെങ്കിൽ എന്ന് ഞാൻ വിശ്വസിച്ചു. ഈ പറഞ്ഞ ഒന്നും എനിക്കില്ല. അതുമാത്രമല്ല, സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന ആകാംക്ഷയും ഇല്ല. ഞാനും ഇളയച്ഛനും ചിറ്റയും മക്കളും ഒക്കെ പോയത് ശോഭന മാഡത്തിനെ കാണാൻ മാത്രമായിരുന്നു.

Esta historia es de la edición July 27, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 27, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.