പോയവേഗത്തിൽ
Manorama Weekly|January 04, 2024
കഥക്കൂട്ട്
തോമസ് ജേക്കബ്
പോയവേഗത്തിൽ

"മാതൃഭൂമി' വാരാന്തപ്പതിപ്പിലേക്കു ചില പരീക്ഷണ ലേഖനങ്ങളാണ് വികെ എൻആദ്യം അയച്ചത്. രാഷ്ട്രീയ നർമലേഖനങ്ങളും ശാസ്ത്രക്കുറിപ്പുകളും മറ്റും. അവയെല്ലാം തിരിച്ചെത്തിക്കൊണ്ടിരുന്നു. കൂടെയുള്ള അച്ചടിച്ച കടലാസിൽ ഇങ്ങനെയുണ്ടാവും. "സ്ഥലപരിമിതി കാരണം താങ്കളുടെ ലേഖനം ഉൾപ്പെടുത്താൻ കഴിയാത്തതിൽ ഖേദിക്കുന്നു. പത്രാധിപർ.

അക്കാലത്ത്-അരീക്കോട് ദേവസ്വത്തിൽ ജോലിയിലായിരുന്നു വികെഎൻ. അവിടെ കുളിച്ചുതൊഴുതിരുന്ന മാതൃഭൂമി പത്രാധിപസമിതിയംഗം വി.എം. കൊറാത്തിനോട് ഒരു ദിവസം വികെഎൻ ഇങ്ങനെ പറഞ്ഞതായി കെ. രഘുനാഥൻ രേഖപ്പെടുത്തിയിട്ടുണ്ട്; പത്രത്തിന്റെ സ്ഥലപരിമിതി മനസ്സിലായി. പക്ഷേ, എന്റെ ലേഖനം പ്രസിദ്ധീ കരിക്കാൻ കഴിയാത്തതിൽ ഖേദിക്കരുതെന്നു പത്രാധിപരോടു പറയണം. സഹിക്കില്ല. ഞാനല്ലേ ഖേദിക്കേണ്ടത്? വികെഎന്നിന്റെ ഒരു നോവൽ അദ്ദേഹത്തിന്റെ നിലവാരത്തിലെത്തിയിട്ടില്ലെന്നു പറഞ്ഞ് അദ്ദേഹത്തെക്കൊണ്ടുതന്നെ ഉപേ ക്ഷിപ്പിച്ചിട്ടുണ്ട് "മാതൃഭൂമി' വാരിക പത്രാധിപർ കെ.സി. നാരായണൻ.

"ഒരു നോവൽ എഴുതിയിട്ടുണ്ട്. ഇനി ഇതുവഴി വരുമ്പോൾ അതൊന്നു നോക്കണം.' എന്നു പറഞ്ഞ് കെ.സി.യെ വികെ എൻ വീട്ടിലേക്ക് ക്ഷണിച്ചു. രാത്രി പതിവു ഭോജ്യങ്ങൾ കഴിഞ്ഞ് വികെഎൻ നോവൽ വായിക്കാൻ തുടങ്ങി.

Esta historia es de la edición January 04, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición January 04, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.