ദേശീയ അവാർഡിന്റെ നിറവിൽ നഞ്ചിയമ്മ
Nana Film|August 01, 2022
ഇന്ത്യയിലെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട നഞ്ചിയമ്മ ഒരു ചരിത്രമാണ്. ഇന്ത്യയിൽ ആദ്യമായി ഗോത്രവർഗ്ഗ വിഭാഗത്തിലെ ദ്രൗപതി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്താണ് ഒരു ഗോത്രവർഗ്ഗകലാകാരിയായ നഞ്ചിയമ്മയ്ക്ക് ഇന്ത്യൻ ചലച്ചിത്ര അവാർഡ് നിർണ്ണയ ചരിത്രത്തിൽ ആദ്യമായി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.
എം.എസ്.ദാസ് മാട്ടുമന്ത
ദേശീയ അവാർഡിന്റെ നിറവിൽ നഞ്ചിയമ്മ

അട്ടപ്പാടിയിലെ നക്കുപ്പതിയിലുള്ള വീട്ടിൽ നിന്ന് രാവിലെ പശുക്കളെ മേയ്ക്കാൻ പോയ നഞ്ചിയമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ദേശീയ പുരസ്കാരം ലഭിച്ച വിവരം അറിയുന്നത്. നഞ്ചിയമ്മയെ സച്ചിയുടെ മുന്നിലെത്തിച്ച അട്ടപ്പാടിയിലെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം അംഗവും നഞ്ചിയമ്മ ആദ്യമായി പാട്ട് പാടിയ ആസാദ് ഗോത്രകലാ സമിതിയുടെ സാരഥിയുമായ എസ്.പഴനിസ്വാമി നഞ്ചിയമ്മയുടെ വീട്ടിലെത്തി മധുരം നൽകിയതോടെ അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയായിരുന്നു. സ്വന്തമായി ഫോണില്ലാത്തതിനാൽ പഴനിസ്വാമിയുടെയും, മക്കളുടെയും ഫോണിലൂടെ അഭിനന്ദനം അറിയിച്ചവരോടൊക്കെ നഞ്ചിയമ്മ നന്ദി പറഞ്ഞു.

ദേശീയ അവാർഡ് ലഭിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ നഞ്ചിയമ്മ ഇങ്ങിനെ പറഞ്ഞു.

"എനിക്ക് ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. എന്റെ ഗോത്രസമൂഹത്തിന്റെ ഭാഷയിലൂടെയാണ് ഞാൻ പാട്ട് പാടി വളർന്നത്. ഞങ്ങളുടെ ഭാഷയില്ലെങ്കിൽ ആടുകളേയും പശുക്കളേയും മേയ്ച്ചു നടന്ന ഞാൻ പാട്ടുകാരി ആവില്ലായിരുന്നു. അയ്യപ്പനും കോശിയിലൂടെ എന്റെ പാട്ട് ലോകത്തിന്റെ മുന്നിലെത്തിച്ചത് സംവിധായകൻ സച്ചിയാണ്.അതുകൊണ്ട് തന്നെ എനിക്ക് ലഭിച്ച ഈ അവാർഡ് ഞാൻ പ്രിയപ്പെട്ട സച്ചിക്കായി സമർപ്പിക്കുന്നു.

“കളക്കാത്ത സന്ദനമാരോം,
വൈകുവോകാ പൂത്തിരിക്കോ..,
പൂപറിക്ക പോകിലാമോ...
വിമേനാത്ത പാക്കിലമോ..ലാലാ ലെ ലാല ലാലെ....

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അട്ടപ്പാടിയിലെ ആദിവാസികളുടെ തനതായ ഈ നാടൻപാട്ട് പാടിയതിനാണ് മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ തേടിയെത്തിയത്. ഗാനരംഗത്ത് പാടി അഭിനയിച്ച നഞ്ചിയമ്മ മലയാളികളുടെ മനസ്സുകളിൽ ജനപ്രിയ ഗായികയായി മാറുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ മൂന്നരക്കോടി ആളുകളാണ് ഈ ഗാനം ആസ്വദിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഈ ടൈറ്റിൽ സോങ്ങിലൂടെ മലയാള സിനിമയിലെ ജനപ്രിയ പാട്ടുകാരിക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരവും നേരത്തെ നഞ്ചിയമ്മയ്ക്ക് ലഭിച്ചിരുന്നു.

കൂടെ അഭിനയിച്ച പൃഥ്വിരാജിനെയും ബിജു മേനോനെയും തനിക്കറിയില്ലെന്ന നഞ്ചിയമ്മയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു.

ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച നഞ്ചിയമ്മ സംസാരിക്കുകയാണ്....

Esta historia es de la edición August 01, 2022 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición August 01, 2022 de Nana Film.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE NANA FILMVer todo
തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്
Nana Film

തമിഴ് സിനിമയിൽ വീണ്ടും ഉപരോധ കൊടുങ്കാറ്റ്

ഈ റെഡ്കാർഡ് ഭീഷണി വെറും കടലാസ് പുലിമാത്രം.

time-read
2 minutos  |
November 16-30, 2024
ചിമ്പു @ 49
Nana Film

ചിമ്പു @ 49

തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു

time-read
1 min  |
November 16-30, 2024
ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ
Nana Film

ഈറം ഹിന്ദി ഗീമേക്കിൽ ജാൻവി കപൂർ

മറ്റുള്ള കഥാപാത്രങ്ങൾക്കായുള്ള നടീനടന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു വരികയാണ്

time-read
1 min  |
November 16-30, 2024
സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!
Nana Film

സിനിമ അടങ്ങാത്ത ആഗ്രഹം ആണ്!

ഹൈസ്ക്കൂൾ മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ ഏത് അധ്യാപകർ ക്ലാറിയിൽ വന്നു 'ഭാവിയിൽ ആരാവാനാണ് ആഗ്രഹം' എന്ന് ചോദിച്ചാലും എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ നടൻ ആവണം. കാലം എത്ര മാറി മറിഞ്ഞിട്ടും ഒരിക്കൽപോലും മാറ്റിപ്പറയാൻ തോന്നാതിരുന്ന ആ ആഗ്രഹത്തിന് ഇന്ന് ചിറക് മുളച്ചിരിക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി കൊച്ചി പള്ളുരുത്തിക്കാരൻ ആയ നന്ദൻ ഉണ്ണി ഇന്ന് ഏറെ ആരാധകരുള്ള സിനിമ നടൻ ആണ്.

time-read
2 minutos  |
November 16-30, 2024
പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ
Nana Film

പൂവണിഞ്ഞ സ്വപ്നം സൂര്യ ജെ. മേനോൻ

പക്ഷേ, അപ്പോഴെല്ലാം സിനിമ ഒരു സ്വപ്നമായി മനസ്സിലിങ്ങനെ കിടപ്പുണ്ടായിരുന്നു.

time-read
1 min  |
November 16-30, 2024
ഇപ്പോൾ സിനിമയൊന്നുമില്ലേ?
Nana Film

ഇപ്പോൾ സിനിമയൊന്നുമില്ലേ?

സിനിമയിലെന്നപോലെ ജീവിതത്തിലും വ്യത്യസ്ത മേഖലകളിൽ ശോഭിക്കുന്ന രാജീവ്പിള്ളയോടൊപ്പം...

time-read
2 minutos  |
November 16-30, 2024
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത
Nana Film

ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് നമിത

രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായിരുന്ന മാദകനടിയാണ് നമിത. പ്രായം കൊണ്ട് നാൽപ്പതുകൾ പിന്നിട്ടിട്ടും ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ട് എന്ന കണക്കെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നമിത

time-read
1 min  |
November 16-30, 2024
പരാക്രമം
Nana Film

പരാക്രമം

കുട്ടി ക്കാലം മുതൽ വളർച്ചയുടെ സംഭവബഹുലമായ പലപല ഘട്ടങ്ങളിലൂടെ കടന്ന് അവസാനം തിരിച്ചറിയുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ് പരാക്രമം' എന്ന ചിത്രത്തിൽ അർജുൻ രമേശ് ദൃശ്യവൽക്കരിക്കുന്നത്.

time-read
1 min  |
November 16-30, 2024
മാർക്കോ
Nana Film

മാർക്കോ

മാസ് ആക്ഷൻ ഹീറോ ആയി ഉണ്ണിമുകുന്ദൻ

time-read
1 min  |
November 16-30, 2024
പണി പാളുന്ന സിനിമാക്കാർ!
Nana Film

പണി പാളുന്ന സിനിമാക്കാർ!

തന്റെ ചിത്രങ്ങളെ താറടിച്ച് കാണിക്കാൻ അല്ലെങ്കിൽ റിവ്യൂ ബോംബിംഗ് നടത്തി ഇല്ലാണ്ടാക്കാൻ ആരേലും ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം നടൻ ജോജു ജോർജ്ജിനുണ്ട്. ജോജുവിനെപ്പോലെ അത്തരം പ്രതിഷേധങ്ങൾക്കുള്ള അവസരം എല്ലാ താരങ്ങൾക്കുമുണ്ട്. പക്ഷേ, വിമർശനങ്ങൾ വിവാദങ്ങൾക്ക് വഴി മരുന്നിടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ, വിമർശനം ഭീഷണിക്ക് വഴി മാറിയിട്ടുണ്ടോ അല്ലെങ്കിൽ വാക്കുകൾ യുക്തി ഭദ്രമായിരുന്നോ എന്നതും കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 'പണി എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയ ഗവേഷകവിദ്യാർത്ഥിയെ നടൻ ജോജു ജോർജ്ജ് ഫോണിൽ വിളിച്ച് സംസാരിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

time-read
2 minutos  |
November 16-30, 2024