90 വർഷത്തെ പാരമ്പര്യം വിളിച്ചോതുന്ന മലയാള സിനിമയിൽ ഇതുവരെ സംഭവിക്കാത്ത ശബ്ദമുയർത്തിയതും തുറന്നുപറച്ചിലുകളുമാണ് ഇപ്പോൾ ചർച്ചാവിഷയം. ഒരിടക്കാലത്ത് മലയാളസിനിമയിൽ നിന്നും നഷ്ടപ്പെട്ടുപോയ അച്ചടക്കം തിരിച്ചുപിടിക്കുന്ന നടപടികളും ശുദ്ധികലശവുമൊക്കെയാണ് ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നത്. പ്രതിഫലം വാങ്ങി കീശയിൽ പൂഴ്ത്തി നിർമ്മാതാവിനെയും സംവിധായകനെയും പറ്റിച്ച് സ്വന്തം കാര്യം നോക്കുന്ന ഏതൊരു കലാകാരനെയും വരച്ചവരയിൽ നിർത്തണം എന്നുതന്നെയാണ് പൊതുജനത്തിന്റെയും അഭിപ്രായം. സിനിമാസംഘടനകളുടെ നേതൃത്വത്തിൽ ഇതിനെതിരെ ശക്തവും നിഷ്പക്ഷവുമായ നടപടികൾ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. അതിൽ ഷെയിൻ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും വിലക്കിയാണ് ആദ്യശുദ്ധികലശത്തിന് ആരംഭം കുറിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഈ രണ്ട് നടന്മാരുടെ പേരുകളും ചർച്ചകളിൽ വരുന്നത്. പലതവണ താക്കീത് നൽകിയിട്ടും വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കപ്പെടുന്നവർക്ക് കൊടുക്കേണ്ട ശിക്ഷ തന്നെയാണ് സംഘടന ഇപ്പോൾ നൽകിയിരിക്കുന്നത് എന്ന് പ്രേക്ഷകസമൂഹവും വിധിയെഴുതുന്നു.
സിനിമ എന്നത് ഒരാളുടെ മാത്രം വിജയമല്ല. അതിൽ ഒരു പാടുപേരുടെ പ്രയത്നവും വിയർപ്പുമുണ്ട്. ഒരാൾക്കുവേണ്ടി മാത്രം സിനിമയുടെ സമയവും ധനവും നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. പക്ഷേ ഇത്തരം തെറ്റുകൾ കാണുമ്പോൾ തന്നെ അത് ചൂണ്ടിക്കാണിക്കുകയും അത് അവിടെത്തന്നെ നിർത്തേണ്ട സിനിമാപ്രവർത്തകർ ധൈര്യവും കാണിക്കേണ്ടതുണ്ട്. താരങ്ങൾക്ക് പല രീതിയിലും ആവശ്യവും അനാവശ്യവുമായ താരാധിപത്യം നൽകി അവരെ വഷളാക്കി വളർത്തിയതിൽ തങ്ങൾക്കുള്ള പങ്കിനെപ്പറ്റി സംഘടനകളും ഇപ്പോൾ പശ്ചാത്തപിക്കുകയാണ്.
Esta historia es de la edición May 16-31, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 16-31, 2023 de Nana Film.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക