കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
പ്രമേഹ രോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിക്കുന്നതിന് നേതൃത്വം നൽകിയ ഫെ ഡറിക്ക് ബാൻഡിങ്ങിന്റെ ജന്മദിനമായ നവംബർ 14 ആണ് 1991 മുതൽ ലോക പ്രമേഹ രോഗ ദിനമായി ആചരിക്കുന്നത്. ലോകത്തെ 160 ൽ പരം രാജ്യങ്ങളിൽ നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കപ്പെടുന്നു. ലോകത്തിൽ 430 മില്യണിലധികം ആളുകൾ പ്രമേഹ ബാധിതരാണ്. ഒരോ എട്ടു സെക്കന്റിലും പ്രമേഹരോഗം കാരണം ഒരാൾ മരണപ്പെടുന്നു. നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗ ബാധിതരുള്ളത്. പ്രമേഹബാധിതരുടെ തലസ്ഥാനമായി കേരളം അറിയപ്പെടുന്നു.
കേരളത്തിൽ അഞ്ചിൽ ഒരാൾ പ്രമേഹം ബാധിച്ചവരാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കോവിഡാനന്തരം ഇന്ത്യയിലും, കേരളത്തിലും ചെറുപ്പക്കാരിൽ അപ്രതീക്ഷിതമായി പ്രമേഹം വർധിച്ചു വരുന്നു എന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
എന്താണ് പ്രമേഹം: ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ഭക്ഷണം ദഹനപ്രക്രിയക്ക് വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക്ക് (സെൽ) എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ, ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള പഞ്ചസരയുടെ അളവ് കൂടുന്നു. ഈ രോഗത്തെയാണ് ഡയബറ്റിക്ക് മെലിറ്റസ് അഥവാ പ്രമേഹം എന്നറിയപ്പെടുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അ ളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിലും ഗ്ലൂക്കോസ് കാണപ്പെടാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജീവിത ശൈലി രോഗമായ ഇതിനെ ഷുഗർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
പ്രമേഹ രോഗം വിവിധ തരം: ടൈപ്പ് 1 പ്രമേഹം ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന പാൻ ക്രിയാസ് ഗ്രന്ഥിയിലെ ബിറ്റാ സെല്ലുകൾ നശിച്ച് പോകുന്നതാണ് പ്രധാന കാരണം. സാധാരണയായി കുട്ടികളിലും, 20 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരിലും ആണ് കാണപ്പെടുന്നത്.
Esta historia es de la edición December 2023 de Ayurarogyam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2023 de Ayurarogyam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.
ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും
ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്
ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ
പഴത്തിലെ നാരുഘടകങ്ങൾദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.
മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും
മനുഷ്യന്റെ പല്ല്, നഖം,ആമാശയം, വൻകുടൽ,ചെറുകുടൽ,നാവ്, ഉമിനീർഗ്രന്ഥികൾ ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്
അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു
വ്യായാമത്തോട് വാശി വേണ്ട!
വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം, വസ്ത്രം എങ്ങനെ, എത്ര വെള്ളം കുടിക്കണം, സുരക്ഷയും നോക്കണം
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.