കർക്കടകമെത്തുന്നു കരുതൽ വേണം
Ayurarogyam|July 2024
നടുവേദനയുടെ കാരണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും
കർക്കടകമെത്തുന്നു കരുതൽ വേണം

ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവർ വിരളമാണ്. നടുവേദന ഇന്ന് സർവസാധാരണമാകുകയും പലപ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ സാരമായി ബാധിക്കുകയും ചെയ്യുന്നു. പ്രായഭേദമന്യ സ്ത്രീ പുരുഷൻമാർക്ക് ആർക്കു വേണമെങ്കിലും പിടിപെടാവുന്ന ഒന്നാണിത്. എങ്കിലും സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ച് മധ്യവയസ്കരായ സ്ത്രീകളിൽ. എന്നാൽ നടുവേദനയുടെ കാരണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.

നമ്മുടെ നട്ടെല്ലിന് വളരെ സങ്കിർണ്ണമായ ഘടനയാണുള്ളത്. കശേരുക്കൾ, പേശികൾ, ഡിസ്‌കൂകൾ, സ്നായുക്കൾ, ഞരമ്പുകൾ, അസ്ഥിബന്ധങ്ങൾ തുടങ്ങിയവയാലാണ് നട്ടെല്ല് നിർമിച്ചിരിക്കുന്നത്. ഇവയുടെ കൂട്ടായ പ്രവർത്തനത്താൽ നട്ടെല്ല് ശരീരത്തെ താങ്ങിനിർത്തുകയും ശരീരത്തിന്റെ ചലനത്തെ സഹായിക്കുകയും ചെയ്യുന്നു.കശേരുക്കൾ തമ്മിൽ കൂട്ടിയുരയുന്നത് തടയുന്നതും നട്ടെല്ലിന് മുകളിലുള്ള സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതുമായ കശേരുക്കൾക്കിടയിലെ മൃദുവായ ഭാഗമാണ് ഡിസ്കുകൾ. ആരോഗ്യമുള്ള ഒരു മനുഷ്യന് നട്ടെല്ല് ശക്തിയുള്ളതും വഴക്കമുള്ളതുമായിരിക്കും. നട്ടെല്ലിന്റെ സുഗമമായ ചലനങ്ങൾക്ക് തടസ്സം നേരിടുമ്പോഴാണ് സാധാരണയായി നടുവേദന ഉണ്ടാകുന്നത്.

കാരണങ്ങൾ:

ഡിസ്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ, കശേരുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നായുക്കൾക്കുണ്ടാക്കുന്ന വലിച്ചിലുകൾ, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികൾക്കുണ്ടാകുന്ന ഉളുക്കുകൾ, തെറ്റായ ജീവിത ശൈലി തുടങ്ങിയവയാണ് നടുവേദനക്ക് ഇടയാക്കുന്ന പ്രധാന ഘടകങ്ങൾ. കൂടാതെ നട്ടെല്ലിന് ഏൽക്കുന്ന പരിക്കുകൾ, ആയാസമുള്ള ജോലികൾ, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്കുകൾ, അസ്ഥിക്ഷയം, നട്ടെല്ലിന്റെ സ്വാഭാവിക ഘടനയിലുള്ള മാറ്റങ്ങൾ, അമിതവണ്ണം, മാനസിക പിരിമുറുക്കം, ചിലതരം കാൻസർ രോഗങ്ങൾ ഇവയും നടുവേദനക്ക് കാരണമാകുന്നു.

Esta historia es de la edición July 2024 de Ayurarogyam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 2024 de Ayurarogyam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE AYURAROGYAMVer todo
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
Ayurarogyam

ആത്മഹത്യ ഒന്നിനും പരിഹാരമല്ല

ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

time-read
4 minutos  |
October 2024
മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
Ayurarogyam

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ

പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

time-read
2 minutos  |
October 2024
ഹൃദയത്തിനും വേണം വ്യായാമം
Ayurarogyam

ഹൃദയത്തിനും വേണം വ്യായാമം

എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

time-read
1 min  |
October 2024
ചിക്കൻപോക്സ്: വരാതെ നോക്കാം
Ayurarogyam

ചിക്കൻപോക്സ്: വരാതെ നോക്കാം

ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്

time-read
3 minutos  |
October 2024
ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ
Ayurarogyam

ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ

പഴത്തിലെ നാരുഘടകങ്ങൾദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.

time-read
2 minutos  |
October 2024
മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും
Ayurarogyam

മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും

മനുഷ്യന്റെ പല്ല്, നഖം,ആമാശയം, വൻകുടൽ,ചെറുകുടൽ,നാവ്, ഉമിനീർഗ്രന്ഥികൾ ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്

time-read
3 minutos  |
October 2024
അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
Ayurarogyam

അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം

ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു

time-read
3 minutos  |
October 2024
വ്യായാമത്തോട് വാശി വേണ്ട!
Ayurarogyam

വ്യായാമത്തോട് വാശി വേണ്ട!

വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം, വസ്ത്രം എങ്ങനെ, എത്ര വെള്ളം കുടിക്കണം, സുരക്ഷയും നോക്കണം

time-read
2 minutos  |
October 2024
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
Ayurarogyam

ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്

പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി

time-read
1 min  |
September 2024
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
Ayurarogyam

ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും

ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.

time-read
2 minutos  |
September 2024