വളരെയധികം പേരെ ബാധിക്കുന്ന പ്രശ്നമാണ് സൈനസൈറ്റിസ്. പല രോഗികളും ചോദിക്കാറുണ്ട് “ഇത് പൂർണമായും മാറ്റാൻ കഴിയുമോ?" എന്ന്. ആ ചോദ്യത്തിനുള്ള ഉത്തരത്തിന് മുൻപ് സൈനസൈറ്റിസ് എന്താണെന്ന് മനസ്സിലാക്കാം. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. നെറ്റിയുടെ പിറകിലുള്ള സൈനസിനെ ഫ്രോണ്ടൽ സൈനസ്, കണ്ണുകളുടെ താഴെയുള്ളതിനെ മാക്സില്ലറി സൈനസ്, കണ്ണിന്റെയും മൂക്കിന്റെയും ഇടയിലുള്ളതിനെ എമോയിഡ് സൈനസ്, മൂക്കിന്റെ ഏറ്റവും പിറകിലുള്ളതിനെ സ്ഫിനോയിഡ് സൈനസ് എന്നിങ്ങനെയാണ് വിളിക്കുന്നത്. ഈ അറകളുടെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കഫം സാധാരണമായി സൈനസിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ മൂക്കിലേക്ക് നിരന്തരം വന്നുകൊണ്ടേയിരിക്കും. ഏതെങ്കിലും കാരണത്താൽ ഈ ദ്വാരം അടയുകയാണെങ്കിൽ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതിൽ പഴുപ്പുണ്ടാകുന്നു. ഇതിനെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.
കാരണങ്ങൾ
ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ (Polyps), സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട കാരണങ്ങൾ.
ലക്ഷണങ്ങൾ
സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണം തലവേദനയും തലയ്ക്കുള്ള ഭാരവുമാണ്. ഏത് സൈനസിനാണോ ബാധിച്ചത് എന്നതനുസരിച്ചാണ് തലയുടെ ഏത് ഭാഗത്ത് വേദനയുണ്ടാകുന്നത് എന്ന് പറയാൻ പറ്റുകയുള്ളൂ. തലവേദനയില്ലെങ്കിൽ അതിന് സൈനസൈറ്റിസ് എന്ന് വിളിക്കാൻ പ്രയാസമാണ്, അത് അലർജി പോലുള്ള പ്രശ്നങ്ങളാവാം. സാധാരണമായി മൂക്കിന് ചുറ്റുമാണ് വേദന അനുഭവപ്പെടുന്നത്. സ്പിനോയ്ഡ് സൈനസിനെ ബാധിച്ചിട്ടുണ്ടെങ്കിൽ നെറുകയിൽ വേദനയുണ്ടാകാം. രാവിലെയാണ് തലവേദന അധികമായുണ്ടാകുക. പകലാവുംതോറും കഫം പോകുന്നതനുസരിച്ച് തലവേദന കുറഞ്ഞുവരും.
തലവേദനയ്ക്ക് പുറമേ മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം, കഫത്തിന് ദുർഗന്ധം എന്നിവ യൊക്കെയാണ് മറ്റ് ലക്ഷണങ്ങൾ.
ചികിത്സ
ഘട്ടങ്ങളായുള്ള ചികിത്സാ രീതിയാണ് പ്രയോജനപ്പെടുക. ഏത് ഘട്ടത്തിലാണോ രോഗിക്ക് രോഗലക്ഷണങ്ങളിൽ നിന്ന് മുക്തി ലഭിക്കുന്നത് അവിടെ വെച്ച് ചികിത്സ നിർത്താം.
Esta historia es de la edición July 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്