നേത്രചികിത്സാരംഗത്ത് പ്രാധാന്യവും പ്രസക്തിയും വർധിച്ചു വരുന്ന ഒരു ശാഖയാണ് ഒക്യുലോപ്ലാസ്റ്റി.
കണ്ണിന്റെ ആകൃതിയുമായി ബന്ധപ്പെട്ട തകരാറുകൾ ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്ന ചികിത്സാരീതിയാണിത്. കൺപോളകൾ, നേത്രഗോളം, കണ്ണിനു ചുറ്റുമുള്ള അസ്ഥികൾ, കണ്ണുനീർ ഗ്രന്ഥി, കണ്ണുനീർ ഒഴുകിപ്പോകുന്ന നാളികൾ മുതലായവയ്ക്കുണ്ടാകുന്ന ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വൈദ്യശാസ്ത്ര വിഭാഗമാണിത്. ഒരു നിലയ്ക്ക് പറഞ്ഞാൽ കണ്ണുകൾക്ക് ചെയ്യുന്ന പ്ലാസ്റ്റിക്സർജറി തന്നെ. കണ്ണുകളെ ബാധിക്കുന്ന രോഗങ്ങൾ കൊണ്ടോ കണ്ണുകൾക്ക് പരിക്കു പറ്റുന്നതു മൂലമോ ഉണ്ടാകുന്ന വൈകല്യങ്ങൾ,കണ്ണിന്റെ സൗന്ദര്യസംബന്ധമായ പ്രശ്നങ്ങൾ ഇവയൊക്കെ പരിഹരിക്കാൻ ഈ ചികിത്സാരീതികൾ പ്രയോജനപ്പെടുത്തി വരുന്നു. ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ ഗുണകരമാകുന്ന ചില രോഗാവസ്ഥകളെക്കുറിച്ച് സൂചിപ്പിക്കാം.
ഇടിഞ്ഞ കൺപോളകൾ
കൺപോളകൾ താഴേക്ക് തുങ്ങിനിൽക്കു ന്ന അവസ്ഥയെ ടോസിസ് എന്ന് പറയുന്നു. പോളകൾ കൃഷ്ണമണിയെ പകുതിയിലധികം മറച്ചുവയ്ക്കുന്ന തരത്തിലാണെങ്കിൽ ക്രമേണ കാഴ്ചക്കുറവ് അനു ഭവപ്പെടാം. കുട്ടികളിൽ കണ്ടുവരുന്ന ടോസിസ് പലപ്പോഴും ജന്മനാ ഉള്ളതാകാം. കൂടാതെ, പ്രായാധിക്യം കൊണ്ടോ പരിക്കുകൾ മുലമോ കണ്ണിന്റെ പേശികൾ, നാഡികൾ എന്നിവയുടെ തളർച്ച കൊണ്ടോ ഒക്കെ ഇത് സംഭവിക്കാം. കൃത്യമായ കാരണം കണ്ടെത്തി മരുന്നുകൾ ഉപയോഗിച്ചോ ശസ്ത്രക്രിയയിലൂടെയോ ഇത് വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കും. ശസ്ത്രക്രിയ ചെയ്യുന്ന രീതിയാകട്ടെ, വ്യക്തിഗതമായ പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുക. പൊതുവായി പറഞ്ഞാൽ, കൺപോളകളെ യഥാസ്ഥാനത്ത് നിലനിർത്താൻ സഹായിക്കുന്ന ലിവേറ്റർ പേശികളെ ശക്തിപ്പെടുത്തുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഈ പേശികളെ ബലപ്പെടുത്തുന്നതോടെ കൺ പോളകൾ തൂങ്ങിനിൽക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നു.
Esta historia es de la edición May 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്