പുരാതനകാലം മുതലേ അതുല്യമായൊരു പാചകപാരമ്പര്യമാണ് കേരളത്തിനുള്ളത്. ഇനത്തിലും ഗുണത്തിലും നിറത്തിലും വൈവിധ്യം പുലർത്തിയിരുന്ന അക്കാലത്തെ ഓരോ വിഭവങ്ങളും ഏറെ സ്വാദിഷ്ടവും സമീകൃതവുമായിരുന്നു. എന്നാൽ ഒട്ടും പോഷകസമ്പന്നമല്ലാത്ത പാഴ് ഭക്ഷണങ്ങൾ നിത്യജീവിതത്തിൽ ഇടംനേടിയതോടെ ചിരപരിചിതവും പരമ്പരാഗതവുമായ ആഹാരശീലങ്ങളിൽനിന്ന് പലരും അകന്നുപോയി.
രോഗപ്രതിരോധത്തിന് ശരിയായ ഭക്ഷണശീലങ്ങൾക്കും വലിയൊരു പങ്കുണ്ട്. പരമ്പരാഗത സമ്പ്രദായങ്ങൾ തന്നെയാണ് പോഷകസമ്പന്നമായ ഭക്ഷണമൊരുക്കാൻ എന്നും നമുക്ക് വഴികാട്ടികൾ. മത്തങ്ങ, കുമ്പളങ്ങ, വെള്ളരി ഇവ കെട്ടിത്തൂക്കിയും, പയറും പാവയ്ക്കയും, പച്ചമുളകും കൊണ്ടാട്ടമുണ്ടാക്കിയും പിൽക്കാലത്തേക്കവർ സൂക്ഷിച്ചിരുന്നു. മാങ്ങയും നാരങ്ങയും നെല്ലിക്കയും ഉണക്കിയോ അച്ചാറിട്ടോ ആണ് സൂക്ഷിക്കുക.
രോഗാവസ്ഥയിൽ ആഹാരത്തിന് പ്രാധാന്യമുണ്ടോ?
ആഹാരങ്ങൾ നിർദേശിച്ചും നിഷേധിച്ചും ആയുർവേദം രോഗങ്ങളെ വരുതിയിലാക്കുന്ന സ്വസ്ഥന്റെയും ആതുരന്റെയും ചികിത്സയിൽ ഔഷധത്തോളം പ്രധാനമാണ് ആഹാരവും. പല രോഗാവസ്ഥകളിലും ഔഷധങ്ങൾക്കൊപ്പം ശീലമാക്കേണ്ട ഭക്ഷണങ്ങളും വ്യത്യസ്തമാണ്. എന്നാൽ രോഗികൾക്ക് പോഷകാഹാരക്കുറവ് വരാതെ ശ്രദ്ധിക്കുകയും വേണം. ഉദാഹരണത്തിന് ദഹനപ്രശ്നങ്ങളിൽ ഔഷധങ്ങൾക്കൊപ്പം കഞ്ഞി, പപ്പടം ചുട്ടത്, ഉപ്പിലിട്ട ചെറുനാരങ്ങ, കണ്ണിമാങ്ങ, കൂവപ്പൊടി കുറുക്കിയത്, മലർക്കഞ്ഞി, മാതളനാരങ്ങയുടെ നീര്, എന്നിവയൊക്കെ രോഗിയുടെ വിശപ്പിനും ദഹനത്തിനും അനുസരിച്ച് മാറിമാറി നൽകാം. അസുഖം മാറുന്ന മുറയ്ക്ക് ഈ ഭക്ഷണശൈലി മാറ്റുകയും വേണം.
പ്രോട്ടീനിന്റെ അഭാവം നികത്തേണ്ട സന്ദർഭങ്ങളിൽ കുടംപുളി ചേർത്ത മീൻകറിയോ നാടൻ കോഴിസൂപ്പോ ദഹനത്തിനും രുചിക്കും അനുസരിച്ച് ഉൾപ്പെടുത്താറുണ്ട്. സസ്യാഹാരികൾക്കാകട്ടെ പച്ചക്കറി സൂപ്പ്, പരിപ്പ് രസം, പാൽ, പാൽക്കഞ്ഞി ഇവ ഉൾപ്പെടുത്താം. ഡീജനറേറ്റിവ് ആർത്രൈറ്റിസിൽ ഔഷധത്തോടൊപ്പം ആട്ടിൻസൂപ്പ് ഉപയോഗിക്കാറുണ്ട്.
ഭക്ഷണം രോഗങ്ങൾക്ക് ഇടയാക്കുന്നതെങ്ങനെ?
Esta historia es de la edición August 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്