ജീവിതത്തിലെ പ്രത്യേക കാലഘട്ടമാണ് നാൽപ്പതുകൾ. ചെറുപ്പമാണോ എന്ന് ചോദിച്ചാൽ ഒന്ന് പരുങ്ങേണ്ടിവരും. എന്നാൽ വയസ്സായോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല! വലിയ സാമൂഹികമാറ്റങ്ങൾ ഇതിനകം വന്നു. ടി.വി.യുടെ മുൻപിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന പുതിയ ശീലം വ്യാപകമായി. ഒപ്പം ആണ്ടിലൊരിക്കലോ മറ്റോ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിരുന്നവരുടെ ഇടയിലേക്ക് ഈറ്റിങ് ഔട്ട് ഭക്ഷണസംസ്കാരവും കടന്നുവന്നു. ഫാസ്റ്റ്ഫുഡ് വിഭവങ്ങളും കഴിച്ച് ചടഞ്ഞിരിപ്പ് ശീലമാക്കിയവർക്ക് തടിയും വയറുമുണ്ടായി. ഇതിന്റെയെല്ലാം പ്രതിഫലനം ജീവിതത്തിലും തെളിയാൻ തുടങ്ങി.
മിക്കവർക്കും പ്രഷറും ഷുഗറും കൊളസ്ട്രോളും ഫാറ്റി ലിവറുമൊക്കെയുണ്ട്. അരകിലോമീറ്റർ നടന്നാൽ കിതയ്ക്കുന്നവരാണേറെയും. പ്രകൃതിയുമായി ബന്ധമില്ലാത്ത തെറ്റായ ജീവിതശൈലിയാണ് ഈ മാറ്റത്തിന് കാരണം.
ഊർജസ്വലമായി ജീവിക്കാൻ നാൽപ്പതുകഴിഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം ആരോഗ്യകരവും പോഷകങ്ങൾ നിറഞ്ഞതും സമീകൃതവുമാകണം. നടക്കാനും സൈക്കിൾ ചവിട്ടാനും ശ്രദ്ധിക്കണം. ലഹരിവസ്തുക്കളോട് നോ പറയാൻ കഴിയണം. വർഷത്തിലൊരിക്കൽ മെഡിക്കൽ പരിശോധന നടത്താനും ശ്രദ്ധിക്കണം. പ്രഷറും ഷുഗറും കൊളസ്ട്രോളുമെല്ലാം എത്രയാണെന്നറിയണം. മാനസിക പിരിമുറുക്കം കുറയ്ക്കാൻ യോഗയും ധ്യാനവും ശീലമാക്കണം. ഈ ശ്രദ്ധയും കരുതലും തുടർജീവിതം ആരോഗ്യകരമാക്കാനുള്ള അടിത്തറയൊരുക്കും.
ഹൃദയത്തെ മറക്കരുത്
ജീവിതശൈലീ രോഗങ്ങളായ പ്രമേഹവും ഹൈപ്പർ ടെൻഷനും വ്യാപകമായതോടെ 50-കളിലും 60കളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഹൃദയാഘാതം നേരത്തെ എത്തിക്കഴിഞ്ഞു. പുകവലി, അമിത കൊള സ്ട്രോൾ, അമിതവണ്ണം, വ്യായാമക്കുറവ്, ഹൃദ്രോഗപാരമ്പര്യം, കൂടാതെ തൊഴിൽപരമായ മാനസികസമ്മർദം എന്നിവയൊക്കെ ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
നെഞ്ചുവേദന മാത്രമായിരിക്കുകയില്ല. പലപ്പോഴും ഹൃദ്രോഗലക്ഷണമായി പ്രത്യക്ഷപ്പെടുന്നത്. പ്രവൃത്തികളിലേർപ്പെടുമ്പോൾ അനുഭവപ്പെടുന്ന അസാധാരണമായ ശ്വാസംമുട്ടൽ ഹൃദ്രോഗലക്ഷണമാകാം. മറ്റൊന്ന് ഉറക്കപ്രശ്നങ്ങളാണ്. നീണ്ടുനിൽക്കുന്ന ഉറക്കക്കുറവും പകലുറക്കവും മാറാത്ത ഉറക്കക്ഷീണവുമൊക്കെ ഹൃദ്രോഗസൂചനകളാവാം. കൂടാതെ അമിത ഉത്കണ്ഠ, തൈറോയ്ഡ്തകരാറുകൾ, നിയന്ത്രണമില്ലാത്ത പ്രമേഹം എന്നിവയും ഹൃദ്രോഗത്തിന്റെ തുടക്കമാവാം.
ഹൃദയത്തെ സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:
Esta historia es de la edición October 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്