ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എല്ലാവർക്കുമുണ്ടാകും. ചിലർ പലകാര്യങ്ങൾക്കും തുടക്കമിടും. പക്ഷേ, ഒന്നും പൂർത്തിയാക്കില്ല. ആഗ്രഹങ്ങൾ ഉണ്ടായതുകൊണ്ടു മാത്രമായില്ല. ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൂടി ഉണ്ടായാൽ മാത്രമേ ലക്ഷ്യങ്ങൾ കീഴടക്കാൻ കഴിയൂ. ഈ നിശ്ചയദാർഢ്യം നമ്മുടെ ഉള്ളിൽ നിന്നുണ്ടാവേണ്ടതാണ്. എന്നാൽ, ബാഹ്യമായ ഘടകങ്ങൾ അതിനെ സ്വാധീനിക്കുന്നുമുണ്ട്. ഓരോ വ്യക്തിക്കും പഠനം, കുടുംബം, ജോലി, ബിസിനസ്, വൈകാരികം, ആത്മീയം എന്നിങ്ങനെ വിവിധ മേഖലകളിൽ ലക്ഷ്യങ്ങളുണ്ടാകും. എന്നാൽ, ഇവ നേടിയെടുക്കണമെങ്കിൽ ഉറച്ച നിശ്ചയ ദാർഢ്യം ആവശ്യമാണ്. ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഒരാളുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തുകൊണ്ട് പ്രയത്നം തുടരുന്നത് ദൃഢനിശ്ചയമുള്ളവരുടെ ലക്ഷണമാണ്. ഈ ദൃഢനിശ്ചയം ലക്ഷ്യത്തിലേക്കുള്ള വഴിയിലുടനീളം നിലനിർത്തണമെങ്കിൽ ആന്തരിക ഊർജം ആവശ്യമാണ്. അതിനാദ്യമായി വേണ്ടത്. തനിക്ക് വേണ്ടതെന്താണെന്ന് തിരിച്ചറിയുക എന്നതാണ്. പലരും പലതിന്റെയും പിന്നാലെ ആവശ്യമില്ലാതെ പോയതിനു ശേഷമായിരിക്കും തങ്ങളുടെ മേഖല തിരിച്ചറിയുന്നത്. നിങ്ങൾക്ക് ഗുണപരമായതും നിങ്ങളുടെ കഴിവുകളും അഭിരുചിയും ചേരുന്നതുമായ മേഖലകളിൽ മനസ്സുറപ്പിക്കുക. ആ ആഗ്രഹത്തിന്റെ കനൽ മനസ്സിൽ കെടാതെ കാത്തു സൂക്ഷിക്കുക.
നിശ്ചയദാർഢ്യം ശക്തമാക്കാൻ
Esta historia es de la edición November 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്