കുട്ടികൾ കളിക്കുമ്പോഴോ അപകടങ്ങളിലോ മുഖത്ത് ശക്തമായ പ്രഹരമേൽക്കുമ്പോഴാണ് പല്ലുകൾക്ക് സ്ഥാനഭ്രംശം സംഭവിക്കുന്നത്. ഇതിൽ കുട്ടികൾക്ക് സംഭവിക്കുന്ന അപകടങ്ങളിൽ ഭൂരിഭാഗവും വീടുകളിലോ സ്കൂളിലോ വെച്ചായിരിക്കും. അതും10 -12 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരിലാണ് ഇത്തരം വീഴ്ചകൾ കൂടുതൽ ഉണ്ടാവാറുള്ളത്. പലപ്പോഴും വീഴ്ചയുടെ ആഘാതത്തിൽ പല്ലിന് ഭാഗികമായോ പൂർണമായോ പൊട്ടലുണ്ടാവുകയോ ഇളക്കം തട്ടുകയോ ആണ് പതിവ്. കുട്ടികളിൽ സ്ഥിരദന്തങ്ങൾ മുളച്ചിട്ടുണ്ടെങ്കിൽ പോലും അവയുടെ വേരുകളുടെ വളർച്ച പൂർണതയിലെത്താൻ പിന്നെയും 2- 3 വർഷം വേണ്ടിവരും. അതുകൊണ്ട് ഈ കാലഘട്ടത്തിൽ പല്ലിന് ക്ഷതമേൽക്കുന്ന തരത്തിലുള്ള അപകടങ്ങളുണ്ടാകുമ്പോൾ സ്ഥാനഭ്രംശം സംഭവിക്കാനുള്ള സാധ്യത കൂടുന്നു. പല്ലിന് ക്ഷതമേൽക്കുമ്പോൾ, പല്ലിനെ ചുറ്റുമുള്ള എല്ലിന്റെ ആവരണത്തോട് ബന്ധിപ്പിക്കുന്ന പെരിയോഡോണ്ടൽ ലിഗമെന്റ് (Periodontal Ligament-Pdl) ഫൈബറുകൾക്ക് താങ്ങാവുന്ന തിലും അധികം ബലം നേരിടേ ണ്ടിവരുകയാണെങ്കിൽ അത് ഛേദിക്കപ്പെടും. തത്ഫലമായി പല്ലിന് ചുറ്റുമുള്ള എല്ലുമായുള്ള ബന്ധം നഷ്ടമാവുകയും ചെയ്യും. വേരിന് പൂർണവളർച്ച എത്താ ത്ത ഘട്ടത്തിൽ താരതമ്യേന ചെറിയ ബലംകൊണ്ടുപോലും സ്ഥാനഭ്രംശം സംഭവിക്കാം. സ്ഥിരദന്തങ്ങളാണെങ്കിലും പാൽ പല്ലുകളാണെങ്കിലും മുകളിലെ മുൻനിരയിലുള്ള പല്ലുകളാണ് സാധാരണ ഇത്തരത്തിൽ നഷ്ടമാവാറുള്ളത്. പ്രത്യേകിച്ചും അല്പം ഉന്തിയ പല്ലുകളുള്ളവരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.
പാൽപ്പല്ലുകൾ വീഴ്ചയിൽ നഷ്ടമായാൽ
Esta historia es de la edición December 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2022 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്