ജനിതക പഠനങ്ങൾ നൽകുന്ന പ്രതീക്ഷ
Mathrubhumi Arogyamasika|February 2023
കാൻസർ മുൻകൂട്ടി കണ്ടെത്താനുള്ള സംവിധാനം ഉണ്ടാക്കുക, പാർശ്വഫലങ്ങൾ ഏറ്റവും കുറഞ്ഞ രീതിയിലുള്ള ചികിത്സാരീതി വികസിപ്പിക്കുക, കാൻസർ കോശങ്ങളുടെ ജനിതകമാറ്റങ്ങളെ പഠിച്ച് അതിന് അനുസൃതമായ ചികിത്സ നൽകുക എന്നിങ്ങനെയുള്ള തരത്തിൽ ഗവേഷണങ്ങൾ മുന്നേറുകയാണ് 
ഡോ.സതീശൻബാലസുബ്രഹ്മണ്യൻ ഡയറക്ടർ മലബാർ കാൻസർ സെന്റർ തലശ്ശേരി
ജനിതക പഠനങ്ങൾ നൽകുന്ന പ്രതീക്ഷ

കാൻസറുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് എത്രത്തോളം പുരോഗതിയുണ്ട്?

കാൻസറുമായി ബന്ധപ്പെട്ട് നിരവധി  ഗവേഷണങ്ങളാണ് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്. ചികിത്സയിൽ മാത്രമല്ല രോഗ നിർണയ മാർഗങ്ങളിലും ഗവേഷണങ്ങൾ നടക്കുന്നുണ്ട്. കാൻസറിനെ നേരത്തേ കണ്ടെത്തുക എന്നതാണ് കാൻസറിനെ തോൽപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. പക്ഷേ, ഇതിനായി ഏറ്റവും ചെലവ് കുറഞ്ഞതും വളരെ കൃത്യതയുള്ളതുമായ ടെസ്റ്റുകൾ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതിനായി ബയോമാർക്കറുകളിലൂടെ കാൻസറിനെ മുൻകൂട്ടി കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളാണ് നടക്കുന്നത്. രക്തത്തിലൂടെ സഞ്ചരിക്കുന്ന ചില ഡി.എൻ.എ.കളെ കണ്ടത്തി കാൻസർ മുൻകൂട്ടി കണ്ടെത്താനുള്ള ഗവേഷണങ്ങളാണിത്.

അതേപോലെ ചികിത്സാ സംവിധാനങ്ങളിലും മാറ്റം വന്നു. വളരെ പുരോഗമിച്ച ഘട്ടത്തിലുള്ള കാൻസറുകൾപോലും ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും എന്ന അവസ്ഥ വന്നിട്ടുണ്ട്. ഇതുകൂടാതെ കാൻസർ ചികിത്സ കഴിഞ്ഞാൽ സാധാരണ ജീവിതത്തിലേക്ക് അവരെ തിരിച്ചെത്തിക്കാൻ എന്താണ് ചെയ്യേണ്ടത്. അതിന് എന്തൊക്കെയാണ് മാർഗങ്ങൾ എന്നതിനെക്കുറിച്ചും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

ഒരേതരം കാൻസർ തന്നെ ഓരോ വ്യക്തിയിലും ജനിതകതലത്തിൽ വ്യത്യസ്തമായിരിക്കും. പേഴ്സണലൈസ്ഡ് മെഡിസിൻ എന്ന തലത്തിലേക്ക് ജീൻ തലത്തിൽ പഠനങ്ങൾ നടത്തി ജനിതകവ്യതിയാനങ്ങൾ എന്താണെന്നും അവയ്ക്കെതിരേ കൃത്യമായ മരുന്ന് ഉപയോഗിച്ച് വലിയ പാർശ്വഫലങ്ങളില്ലാതെ എങ്ങനെ ചികിത്സിക്കാം എന്ന തരത്തിലാണ് ഇന്നത്തെ ഗവേഷണങ്ങൾ മുന്നേറുന്നത്.

ഫലപ്രദമായ രീതിയിൽ രോഗത്തെ മുൻകൂട്ടി കണ്ടത്താനുള്ള സംവിധാനം ഉണ്ടാക്കുക, പാർശ്വഫലങ്ങൾ ഏറ്റവും കുറഞ്ഞ രീതിയിലുള്ള കാൻസർ ചികിത്സാരീതി വികസിപ്പിക്കുക, കാൻസർ കോശങ്ങളുടെ ജനിതകമാറ്റങ്ങളെ പഠിച്ച് അതിന് അനുസൃതമായ ചികിത്സ നൽകുക എന്നിങ്ങനെയുള്ള തരത്തിലാണ് ഗവേഷണങ്ങൾ മുന്നോട്ടു പോകുന്നത്.

Esta historia es de la edición February 2023 de Mathrubhumi Arogyamasika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 2023 de Mathrubhumi Arogyamasika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI AROGYAMASIKAVer todo
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 minutos  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 minutos  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 minutos  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 minutos  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 minutos  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 minutos  |
May 2023