കുറച്ച് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. പതിനെട്ടുവയസ്സുള്ള പെൺകുട്ടി, മൂത്രം പോകുമ്പോൾ വേദന, നടുവേദന, മൂത്രം രക്തം കലർന്നുപോവുന്നു എന്നീ രോഗലക്ഷണങ്ങളുമായി കാണാൻ വന്നു. രണ്ടുമാസമായി ഇതേ ലക്ഷണങ്ങൾക്ക് ചികിത്സ തേടുന്നു. മൂത്രത്തിൽ പഴുപ്പ്, മൂത്രക്കല്ല് എന്നൊക്കെ കരുതിയാണ് പലയിടത്തും നിന്ന് ചികിത്സ തേടിയത്. എന്നാൽ അസുഖം മാറിയില്ല. പരിശോധനയ്ക്കൊടുവിൽ വൃക്കയെ ബാധിച്ച ക്ഷയരോഗം (Tuberculosis) ആണെന്ന് സ്ഥിരീകരിക്കുകയും നിശ്ചിതകാലയളവിലേക്ക് അതിനുള്ള മരുന്ന് കഴിക്കുകയും ചെയ്തതോടുകൂടി രോഗം പൂർണമായും വിട്ടൊഴിഞ്ഞു.
ശ്വാസകോശങ്ങളെ ബാധിക്കുന്ന അണുബാധയെ ന്യുമോണിയ എന്ന് പറയുന്നതുപോലെ, വൃക്കകളെ ബാധിക്കുന്ന അണുബാധയെ പയിലോനെഫ്രൈറ്റിസ് (Pyelonephritis) എന്നാണ് പറയുക.
ബാക്ടീരിയ (ഉദാഹരണം:ഇ. കോളി, ക്ലബ്സിയല്ല, സ്യൂഡോമൊനസ്), ഫംഗസ് (Candida), mi (Corona) പോലുള്ള പലതരം അണുക്കളും വൃക്കകളെ ബാധിക്കാം.
എങ്ങനെയാണ് വൃക്കകൾക്ക് അണുബാധയുണ്ടാകുന്നത്? മൂത്രനാളിയിലും (Urethra) മൂത്രസഞ്ചിയിലും (Urinary bladder) ഉണ്ടാകുന്ന അണു ബാധയെയാണ് പൊതുവേ യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രത്തിൽ പഴുപ്പ് എന്ന് പറയുന്നത്. ഈ അണുക്കൾ മൂത്രവാഹിനി വഴി വൃക്കകളിലേക്ക് വ്യാപിക്കുന്നത് വഴിയാണ് കൂടുതലായും വൃക്കകൾക്ക് അണുബാധകൾ ഉണ്ടാകുന്നത്.
Esta historia es de la edición March 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്