വന്ധ്യതയുടെ കാരണം പരിശോധിക്കുമ്പോൾ സ്ത്രീക്കും പുരുഷനും തുല്യപങ്കാണ് കാണാൻ കഴിയുക. 30 ശതമാനം സ്ത്രീപ്രശ്നങ്ങളാണെങ്കിൽ 30 ശതമാനം പുരുഷന്മാരുടെ പ്രശ്നങ്ങളാണ്. ബാക്കി വ്യക്തമായി കണ്ടെത്താൻ കഴിയാത്ത പ്രശ്നങ്ങളോ രണ്ടുപേരുടെയും പ്രശ്നങ്ങളോ ആയിരിക്കാം. മാനസികമായ സമ്മർദംമുതൽ ശാരീരികമായ തകരാറുകൾവരെ വന്ധ്യതയിലേക്ക് നയിക്കാം. വന്ധ്യതാചികിത്സ തീരുമാനിക്കുന്നതിനു മുൻപ് എന്ത് കാരണംകൊണ്ടാണ് വന്ധ്യത ഉണ്ടായതെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.
സ്ത്രീകളിലെ പ്രശ്നങ്ങൾ
അണ്ഡവിസർജനത്തിലെ തകരാറുകൾ, പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം, എൻഡോമെട്രിയോസിസ്, ഗർഭപാത്രത്തിലെ മുഴകൾ, അണ്ഡവാഹിനിക്കുഴലിലെ തടസ്സങ്ങൾ തുടങ്ങിയവയെല്ലാം സ്ത്രീകളിലെ സ്വാഭാവിക ഗർഭധാരണത്തെ തടസ്സപ്പെടുത്തുന്ന കാരണങ്ങളാണ്.
അണ്ഡ വിസർജനത്തിലെ തകരാറുകൾ സ്ത്രീകളിലെ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രധാന കാരണങ്ങളിലൊന്ന് അണ്ഡവിസർജനത്തിലെ തകരാറുകളാണ്. ഒട്ടേറെ ഘടകങ്ങൾ അണ്ഡവിസർജനത്തിലെ തകരാറുകൾക്ക് ഇടയാക്കാറുണ്ട്. പോളിസിസ്റ്റി ക് ഒവേറിയൻ സിൻഡ്രോം, ഹൈപ്പർപ്രൊലാക്റ്റിനേമിയ, ഹൈപ്പർഇൻസുലിനേമിയ എന്നിവ അണ്ഡവിസർജന ത്തിലെ തകരാറുകൾക്കും അതുവഴി വന്ധ്യതയ്ക്കും കാണമാകാറുണ്ട്. തൈറോയ്ഡ്പ്രശ്നങ്ങളും അണ്ഡവിസർജനത്തിൽ തകരാറുകൾ വരുത്താറുണ്ട്.
പി.സി.ഒ.എസ്.
Esta historia es de la edición April 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്