വെറും പാരമ്പര്യം അല്ല, അച്ഛനപ്പൂപ്പൻമാരിൽ അണുവിലേക്കും പകർന്നുകിട്ടിയ സമ്മാനം- അതാണ് റോൺസൻ വിൻസെന്റിന് കലയോടും വീടുകളോടുമുള്ള ഇഷ്ടം. റോൺസന്റെയും ഭാര്യ ഡോ. നീരജയുടെയും വീടിനോടുള്ള ഭ്രമം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് സുപരിചിതമാണ്. നിറങ്ങളോടും അകത്തളക്രമീകരണത്തോടും വളരെ വ്യത്യസ്തമായ സമീപനമാണ് റോൺസൻ നീരജ ദമ്പതിമാരുടേത്.
അച്ഛന്റെ വഴിക്ക്
മലയാള സിനിമാ ചരിത്രത്തിലെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ, ഭാർഗവീനിലയം പോലുള്ള ക്ലാസിക്കുകളുടെ സംവിധായകനായ എ. വിൻസെന്റ് മാസ്റ്ററുടെ അനുജൻ റോണി വിൻസെന്റിന്റെ മകന് കലയോടും വാസ്തു വിദ്യയോടും താൽപര്യമുണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. “ കോഴിക്കോടാണ് ഞങ്ങളുടെ തറവാട്. ഒരു ആർക്കിടെക്ചറൽ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അച്ഛന്റെ ഹോബിയായിരുന്നു വീടു നിർമാണം. ഒരു സ്ഥലം വാങ്ങി ഇഷ്ടമുള്ള രീതിയിൽ വീട് വയ്ക്കും. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അതു വിറ്റ്, പുതിയൊരു സ്ഥലം വാങ്ങി മറ്റൊരു വീടുവച്ച് അങ്ങോട്ടു മാറും. ഇങ്ങനെ ഏഴ് വീടുകളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്. പ്രായമായപ്പോഴാണ് അച്ഛൻ ഒരിടത്ത് സ്ഥിര താമസമായത്.
വീടുകളോടുള്ള അച്ഛന്റെ അഭിനിവേശമാണ് എനിക്കു കിട്ടിയത്. ഒരു വ്യത്യാസം മാത്രം. ഞാൻ വീടുകൾ പണിതിടും; വിൽക്കാറില്ല. ഇതുവരെ രണ്ട് വീടുകൾ പൂർത്തിയാക്കി. മൂന്നാമത്തേതിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു,'' റോൺസൻ സ്വന്തം വീടനുഭവങ്ങളിലേക്ക് കടന്നു. വീട് വയ്ക്കലിൽ അച്ഛനെ തോൽപ്പിക്കുമോ എന്നു ചോദിച്ചാൽ, ഇക്കാര്യത്തിൽ “കോംപറ്റീഷൻ' ഇല്ല എന്ന് റോൺസൻ പറയും. റോൺസൻ പണിയുന്ന വീടുകളുടെയെല്ലാം പ്ലാൻ വരയ്ക്കുന്നതും മേൽനോട്ടം വഹിക്കുന്നതും അച്ഛൻ തന്നെയാണ്.
Esta historia es de la edición May 2023 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2023 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി