പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ തീരുമാനമെടുത്ത് തുടങ്ങേണ്ട ഒന്നല്ല വീടുപണി. ഗുണമേന്മയും ഭംഗിയും കുറയാതെ, ചെലവു കുറച്ച് എങ്ങനെ വീടുപണിയാം എന്നു ചിന്തിക്കുന്നവരുടെയും, പ്ലാൻ ചെയ്ത് പണിയുന്നവരുടെയുമാണ് വരും കാലത്തെ നല്ല വീടുകൾ. ആശയങ്ങൾക്കായി മാസികകളെയും മറ്റു മാധ്യമങ്ങളെയും ആശ്രയിക്കാം. മികച്ച ആശയങ്ങളുള്ള ആർക്കിടെക്ടിനെ കണ്ടെത്താം. പക്ഷേ, ആ തിരച്ചിലും അല്പം സമയവും ക്ഷമയും ആവശ്യമുള്ളതാണ്. വ്യത്യ സ്തമായ കാഴ്ചപ്പാടുകളിലൂടെ ചെലവ് നിയന്ത്രിച്ച ചിലരുടെ അനുഭവങ്ങൾ ഇതാ...
കോട്ടയം വടവാതൂരിലെ ബൈജു വയലത്തിന്റെ വീട്ടിലെ കാർപോർച്ചാണിത്. പഴയ വീട് പൊളിച്ചു പണിതപ്പോൾ കിട്ടിയ ഓട്, തടിപ്പലകകൾ, ആന്റിക് വിപണിയിൽ നിന്നു വാങ്ങിയ കളർ ഗ്ലാസ്സ്... വ്യത്യസ്തമായ കാർപോർച്ച് ചുരുങ്ങിയ ചെലവിൽ നിർമിക്കാൻ ഇതെല്ലാമാണ് ബൈജു ഉപയോഗിച്ചത്. ഫയിമിനും പില്ലറിനും മെറ്റലും ഉപയോഗിച്ചു. പ്രകാശം അകത്തു കയറുമ്പോൾ തിളങ്ങുന്ന ഒറിജിനൽ കളർ ഗ്ലാസ്സിനു പകരം വയ്ക്കാൻ പുതിയ കളർ ഗ്ലാസ്സിനാകില്ല എന്നാണ് ബൈജുവിന്റെ പക്ഷം. കാർപോർച്ചിന്റെ ഭംഗി കൂട്ടാൻ പഴയൊരു ചക്രവും മാൻഡിവില്ല എന്ന വള്ളിച്ചെടിയും കൂട്ടിച്ചേർത്തു.
ജനലിനു മാത്രം സൺഷേഡ്
വീടിന് പുറംമോടി കൂട്ടാൻ കുറേ പൈസ ചെലവാക്കണോ? വേണ്ട എന്നാണ് കൊല്ലത്തെ ഇൻസൈറ്റ് ആർക്കിടെക്ചർ ഐഡിയാസിലെ റാസിമും അരുണും പറയുന്നത്. വീടിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഘടകം തന്നെ സൗന്ദര്യാത്മകമാക്കി മാറ്റാം.
പഴയ തടിയും പഴയ കളർ ഗ്ലാസ്സും പഴയ ഓടും ഉപയോഗിച്ച് ജനലിന് നിർമിച്ച ഈ സൺഷേഡ് ആണ് തെളിവ്. ലിന്റൽ വാർക്കുന്നതിന് ഒപ്പംതന്നെ സൺഷേഡും വാർക്കുകയാണ് നമ്മുടെ നാട്ടിലെ പതിവ്. ചൂടിനെയും മഴയെയും തടയുക എന്നതു മാത്രമാണ് സൺഷേഡിന്റെ ധർമ്മം എന്നതു മറന്ന് ജനലിനു മുകളിൽ മാത്രമല്ലാതെ, വീടിനു ചുറ്റും സൺഷേഡ് കെട്ടുന്നത് വെറും പാഴ്ചെലവാണ്.
ജനലിന്റെ മുകളിൽ മാത്രം നിർമിക്കുന്ന ഇത്തരം ഷേഡുകൾ ചെലവു കുറയ്ക്കും; വീടിന്റെ ഭംഗിയും കൂട്ടും. തടിക്കു പകരം മെറ്റൽ ഫ്രെയിമിലും ഓട് വിരിക്കാം. വീടിന്റെ ശൈലി അനുസരിച്ച് ഓടിനു പകരം ഷിംഗിൾസോ സിമന്റ് ബോർഡോ വിരിച്ച് വ്യത്യസ്തമാക്കാം.
നീല നിറമുള്ള ഫ്ലോറ ഗ്ലാസ്സ്, ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ചു ചുവരുകൾ നിർമിച്ച ഈ വീടിന്റെ ജനലുകൾക്ക് ആന്റിക്, ട്രഡീഷനൽ ഭംഗി നൽകുന്നു.
Esta historia es de la edición June 2023 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.