വീടുകളിൽ കാലത്തിനു നേരെ പിടിച്ചൊരു കണ്ണാടിയാണ് അടുക്കള, കോവിഡിന്റെ വരവോടെ ഭാര്യയും ഭർത്താവും ഒരുമിച്ചു ഭക്ഷണം പാകം ചെയ്യുകയും ഒരുമിച്ചിരുന്നു കഴിക്കുകയും ചെയ്യുന്ന ശീലം കൂടിയതോടെ അടുക്കളയും അതനുസരിച്ചു മാറി. ഡൈനിങ്ങിനോടും അതിലുപരി ഫാമിലി ലിവിങ്ങിനോടും അടുക്കള കൂടുതൽ അടുത്തു. ഇടയിലുള്ള വേർ തിരിവുകൾ കുറച്ചുകൂടി നേർത്തതായി. വീടിന്റെ ഹബ്' എന്ന വിശേഷണമാണ് ഇന്ന് അടുക്കളയ്ക്കിണങ്ങുക. അടുക്കളയ്ക്ക് ചുറ്റുമായി വീടിന്റെ ഡിസൈൻ ഉരുത്തിരിയുന്നതാണ് 2023 ലെ കാഴ്ച.
പൊതുചട്ടക്കൂടിൽ ഒതുങ്ങില്ല
ഉപകരണങ്ങൾക്ക് അടുക്കോടെയും ചിട്ടയോടെയും സ്ഥാനം വേണ്ടുവോളം സ്റ്റോറേജ് സൗകര്യം, വൃത്തിയാക്കാനുള്ള എളുപ്പം. കാര്യക്ഷമവും അതേസമയം ഭംഗിയുള്ളതുമാകണം അടുക്കള. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, ഈ മാനദണ്ഡങ്ങൾക്കനുസരിച്ച് ഒരു പൊതുചട്ടക്കൂട് നിശ്ചയിക്കാനൊട്ട് കഴിയുകയുമില്ല. അതാണ് പുതിയ അടുക്കളകളുടെ പ്രത്യേകത. ഓരോ വീട്ടുകാരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് എന്തു മാറ്റങ്ങൾ വേണമെങ്കിലും വരാം. മുൻപ് വീട്ടമ്മയുടെ പേഴ്സനലൈസ്ഡ് സ്പേസ്' ആയിരുന്നെങ്കിൽ ഇന്ന് വീട്ടുകാരുടെ മുഴുവൻ ഇഷ്ടങ്ങളാണ് അടുക്കളയിൽ പ്രതിഫലിക്കുന്നത്. ഇങ്ങനെ മതി' എന്ന മുൻവിധിയോടെയുള്ള സമീപനം ഇവിടെയില്ല. പുതിയ അടുകളകളിൽ എന്തും പ്രതീക്ഷിക്കാം.
സ്ട്രെയിറ്റാണ് ഡിസൈൻ
ഓപ്പൻ ആയാലും സെമി ഓപ്പൻ ആയാലും സ്ട്രെയിറ്റ് ലൈൻ ഡിസൈനിലുള്ള അടുക്കളയോടാണ് ബഹുഭൂരിപക്ഷത്തിനും താൽപര്യം. ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട "സ്മൂത്ത് കർവ് ഡിസൈനിന് കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. ക്ലീൻ യിറ്റ് ലൈൻ ഡിസൈനിൽ മിനിമലിസ്റ്റിക് മുഖച്ഛായയുള്ള അടുക്കളകൾ തന്നെയാണ് ഇപ്പോഴത്തെ സൂപ്പർ താരങ്ങളെങ്കിലും കൊളോണിയൽ സ്റ്റൈൽ പോലെ വേറിട്ട കാഴ്ചകളും ഇഷ്ടം പോലെയുണ്ട്. കാബിനറ്റിന്റെ വാതിലുകളിലും ഫർണിച്ചറിലുമൊക്കെയുള്ള ഗ്രൂവ്'ഡിസൈനും ഡെക്കറേറ്റീവ് മൂഡിലുള്ള വാതിൽപിടികളുമൊക്കെയാണ് ഈ ശൈലിയുടെ പ്രത്യേകത. മലബാർ മേഖലയിലാണ് ഇത്തരം അടുക്കളകൾക്ക് ആരാധകർ കൂടുതൽ.
Esta historia es de la edición July 2023 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2023 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി