ഒരു കാർപെറ്റിന് ലോകശ്രദ്ധ ആകർഷിക്കാനാവുമോ? തീർച്ചയായും' എന്ന് ലോകത്തോട് വിളിച്ചുപറയുന്നത് ചേർതലയിലെ നെയ്ത്ത്' ബ്രാൻഡ് ആണ്.
ന്യൂയോർക്കിൽ നടന്ന 2023 മെറ്റ് ഗാലയിലെ പടവുകളിൽ വിരിച്ച വെള്ളയിൽ പിങ്ക് വരകളുള്ള കാർപെറ്റ് വൈറൽ ആയി മാറിയിരുന്നു. കാർപെറ്റിലൂടെ റാംപ് വാക്ക് ചെയ്ത അതിപ്രശസ്തരോടും അവരുടെ ഫാഷൻ ഉടയാടകൾക്കുമൊപ്പം ആലപ്പുഴയിൽ നിന്നുള്ള നെയ്ത്ത്' എന്ന ബ്രാൻഡും ആഗോളതലത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കുടുംബ കമ്പനിയിലെ വൈവിധ്യവൽക്കരണം എന്നും സ്വപ്നം കണ്ടിരുന്ന യുവതലമുറക്കാരൻ ശിവൻ സന്തോഷും ഭാര്യ നിമിഷയും ആ കഥ വനിത വീടിനോടു പങ്കുവയ്ക്കുന്നു.
കാർപെറ്റിന്റെ കഥയിലേക്ക്...
106 വർഷം പാരമ്പര്യമുള്ള കയർ വ്യവസായമാണ് ഞങ്ങളുടേത്. 2000ലെ ഭാഗം വയ്ക്കലിനു ശേഷം അച്ഛൻ സന്തോഷ് വേലായുധൻ “എക്സ്ട്രാവീവ്' എന്ന കമ്പനി തുടങ്ങി. കാർ പെറ്റുകൾ പൂർണമായും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ഞങ്ങളുടേത്. കഴിഞ്ഞ വർഷങ്ങളിൽ എടുത്തുപറയത്തക്ക കുറേ നേട്ടങ്ങൾ ഉണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. 2012 ൽ യുഎസിലെ വൈറ്റ് ഹൗസിൽ വച്ചു നടന്ന ഹെഡ്സ് ഓഫ് സ്റ്റേറ്റ്സിനു വേണ്ടിയുള്ള ഗാനനിശയിൽ ഹാളിനകത്ത് വിരിച്ചത് എക്സ്ട്രാവീവിന്റെ കാർപെറ്റ് ആയിരുന്നു. അതിന് ഏകദേശം 2 x 25 മീറ്റർ വലുപ്പം കാണും.
കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദമെടുത്തശേഷം ചെന്നൈയിലും മറ്റും ജോലി ചെയ്തു. പിന്നീട് സ്വന്തം കമ്പനിയിലും ഒരു കൈ നോക്കി. അച്ഛന് വളരെ നിർബന്ധമുണ്ടായിരുന്നു എല്ലാ ഡിപാർട്മെന്റിലും ജോലി ചെയ്യണമെന്ന്. അങ്ങനെ കമ്പനിയിലെ എല്ലാ കാര്യങ്ങളും പഠിക്കാൻ എനിക്കായി.
പിന്നീട് ബിസിനസ്സ് പഠിക്കാൻ യുഎസിലേക്ക് പോയി. വിവാഹം കഴിഞ്ഞ് നിമിഷയുമൊത്താണ് അവിടെ പോയത്. അവിടെ ചെന്നാണ് സംരംഭകത്വം എന്ന രീതിയിൽ ചില കാര്യങ്ങൾ ചെയ്യണമെന്ന മോഹം ശക്തമായത്. ആർട്ടിൽ വളരെ താൽപര്യമുള്ളയാളാണ് നിമിഷ.
Esta historia es de la edición January 2024 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2024 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി