ഭംഗിയും വൃത്തിയുമുള്ള ബാത്റൂം ആരുടെയും മനം കവരും. എന്നാൽ അതോടൊപ്പം തന്നെ ഉപയോഗി ക്കാൻ സുഖവും പരിപാലിക്കാൻ എളുപ്പവുമുള്ള ബാത്റൂം പണിയാൻ ശ്രദ്ധിക്കുക. നല്ല ബാത്റൂം സ്വന്തമാക്കാനുള്ള വഴികൾ വായിച്ചറിയാം.
ഡിസൈൻ
മികച്ച രീതിയിൽ വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്ന ഇടത്താണ് ബാത്റൂമിനു സ്ഥാനം നൽകേണ്ടത്. ബാത്റൂമുകളെല്ലാം വീടിന്റെ ഒരേ വശത്തു തന്നെ നൽകിയാൽ പ്ലമിങ്ങിന്റെ ചെലവ് കുറയ്ക്കാം. പൈപ്പുകൾ പുറത്തേക്ക് എടുക്കേണ്ടതിനാൽ പുറംഭിത്തിയോടു ചേർന്ന് ബാത്റൂം വരുന്നതാണ് നല്ലത്.
സ്ഥലവും പണവും ലാഭിക്കണമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ ഏറ്റവും അനുയോജ്യമായ ആകൃതി ദീർഘചതുരമാണ്. വീടിന്റെ തീമും ഡിസൈനും അനുസരിച്ച് ബാത്റൂമിന്റെ ആകൃതി ഏതു വിധത്തിലും മാറ്റിയെടുക്കാൻ സാധിക്കും; പക്ഷേ, ചെലവു കൂടും.
ബാത്റൂമിനകം മൂന്നായി വിഭജിക്കുകയാണ് പതിവ്. ഷവർ ഏരിയ, ക്ലോസറ്റ് ഏരിയ, വാഷ്ബേസിൻ ഏരിയ എന്നിവയാണ് അത്. ഓരോ വിഭാഗത്തിനും 90 സെമീ ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ നീളം 270 സെമീ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഷവർ ഏരിയയ്ക്ക് 90 സെമീ, ക്ലോസറ്റിന് 80 സെമീ, വാഷ്ബേസിന് 70 സെമീ എന്നിങ്ങനെ നൽകി 240 സെമീ നീളത്തിലും ഒതുക്കാം. കുറഞ്ഞത് 140 സെമീ വീതി വേണം. ഫ്ലാറ്റുകളിലും മറ്റും ഏറ്റവും കുറഞ്ഞ 230x130 സെമീ അളവിലും ബാത്റൂമുകൾ നൽകാറുണ്ട്.
ബാത്റൂം ചെറുതാണെങ്കിലും വാതിൽ വീൽചെയർ കയറിപ്പോകാൻ പാകത്തിൽ വീതിയിൽ നിർമിക്കണം. അതുപോലെ പ്രായമായവർക്ക് പിടിച്ചെഴുന്നേൽക്കാൻ ഗ്രിപ്പ് ബാറും മടക്കിവയ്ക്കാവുന്ന സീറ്റും നൽകാം.
ചെറിയ ബാത്റൂമിന്റെ വാതിലിന് ഗ്ലാസ് നൽകാം. ഫോസ്റ്റഡ് ഗ്ലാസ് നൽകിയാൽ അകത്തേക്ക് കാഴ്ചയെത്തുകയില്ല.
സാനിറ്ററി വെയർ
സാനിറ്ററിവെയർ ഇടയ്ക്കിടെ മാറ്റാൻ പറ്റില്ലല്ലോ. അതു കൊണ്ട് അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം. സാനിറ്ററി വെയർ ബ്രാൻഡ് ആദ്യം തന്നെ തീരുമാനിക്കുക. എല്ലാ ബാത്റൂമിലും ഒരേ മോഡൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വാഷ്ബേസിൻ ഒരേ മോഡൽ, ക്ലോസറ്റ് ഒരേ മോഡൽ അങ്ങനെ. സർവീസിങ്ങിന് എളുപ്പം ഇതാണ്.
ഓരോ കമ്പനിയുടെയും ഉൽപന്നത്തിന് നിശ്ചിത അളവുകൾ ഉണ്ടായിരിക്കും. ഉപയോഗിക്കാനുദ്ദേശിക്കുന്ന ഉൽപന്നത്തിന്റെ ഒരു പീസ് വാങ്ങി ആദ്യം നൽകുക. അപ്പോൾ കൃത്യമായ അളവ് മനസ്സിലാക്കി പ്ലമിങ് ചെയ്യാൻ സാധിക്കും. കൺസീൽഡ് ഡൈവർട്ടറും ആദ്യം വാങ്ങണം.
Esta historia es de la edición October 2024 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2024 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി