പാർലമെന്റ് പാസാക്കിയ പുതിയ നാലു ലേബർ കോഡുകളടക്കം രാജ്യത്ത് പുതിയ തൊഴിൽ നിയമം ഈ മാസം മുതൽ നടപ്പാക്കു മെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം അടക്കം 23 സംസ്ഥാനങ്ങൾ ആവശ്യമായ നടപടികൾ പൂർത്തിയാക്കി വരുന്നു. അതെ, രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ വരുകയാണ്. പക്ഷേ, ഇതു നടപ്പാക്കാനുള്ള ചട്ടങ്ങൾക്ക് അവസാനരൂപമായിട്ടില്ല എന്നു മാത്രം. അതുകൂടി വന്നെങ്കിലെ ചിത്രം വ്യക്തമാകൂ. എന്നാൽ, നരേന്ദ്ര മോദി സർക്കാരിന് പൊതുവേ കാര്യങ്ങൾ പെട്ടെന്നു നടപ്പാക്കി ഞെട്ടിക്കുന്ന രീതിയാണുള്ളത്. ഈ റിപ്പോർട്ട് തയാറാക്കുന്ന സമയത്തും നിയമം നടപ്പാക്കുന്ന തീയതി മാറ്റിയിട്ടുമില്ല. അതുകൊണ്ടു തന്നെ പുതിയ തൊഴിൽ നിയമം ഇപ്പോൾ നടപ്പാക്കി എന്നു വരാം. കൂടുതൽ വ്യക്തത വരുത്താനായി നീട്ടിവച്ചാൽ തന്നെ അടുത്ത സാമ്പത്തിക വർഷാരംഭത്തിലോ അടുത്ത ഒരു വർഷത്തിനകമോ നടപ്പാക്കും എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. പുതിയ നിയമം തൊഴിൽരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്നുവെന്ന് പറയുമ്പോഴും പല കാര്യങ്ങളിലും ഇപ്പോഴും വ്യക്തത ഇല്ലെന്നതും യാഥാർഥ്യമാണ്. എന്തായാലും പുതിയ നിയമം നടപ്പാകുന്നതോടെ രാജ്യത്തെ ഓരോ വ്യക്തിയെയും അത് ഏതെങ്കിലും തരത്തിൽ ബാധിക്കും. അവധി ദിവസങ്ങൾ കൂടും, കയ്യിൽ കിട്ടുന്ന ശമ്പളം കുറയും, ലീവ്, ഓവർ ടൈം എന്നിവയിൽ പുതിയ ചട്ടങ്ങൾ വരും എന്നിവയടക്കം പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർഥ്യമെന്ത്? സർക്കാർ ജീവനക്കാർക്കു ബാധകമാകുമോ? സ്വകാര്യമേഖലയെ എങ്ങനെ ബാധിക്കും? ഏതുതരം സ്ഥാപനങ്ങൾക്കാണ് ഇതു നടപ്പാക്കാൻ ബാധ്യത? ഇതെക്കുറിച്ചാണ് ഈ ലക്കം കവർ സ്റ്റോറിയിൽ. കൃത്യമായ ചട്ടങ്ങൾ വന്ന ശേഷമേ എല്ലാറ്റിനും വ്യക്തത വരികയുള്ളൂ. എങ്കിലും, നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചു മനസ്സിലാക്കാം.
ആഴ്ചയിൽ 4 ദിവസം ജോലി
കിട്ടുമോ 3 ദിവസം അവധി?
ദിവസം 12 മണിക്കൂർ ജോലി ചെയ്യണം, ആഴ്ചയിൽ മൂന്നു ദിവസം അവധി ലഭിക്കും എന്നീ റിപ്പോർട്ടുകളുടെ സത്യാവസ്ഥ എന്താണ്?
ആഴ്ചയിൽ നാലു ദിവസം ജോലി ചെയ്താൽ മൂന്നു ദിവസം അവധി എന്ന രീതിയാകും പുതിയ നിയമത്തോടെ പ്രാബല്യത്തിൽ വരികയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്..
Esta historia es de la edición July 01, 2022 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 01, 2022 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം