സഞ്ജു ദേവരാജൻ പ്ലസ് ടു കഴിഞ്ഞപ്പോൾത്തന്നെ പട്ടാളത്തിൽ ചേർന്നു. അതിനൊപ്പം ബികോം പഠിച്ചു പാസായി. പതിനേഴരവർഷത്തെ സൈനിക സേവനത്തിനുശേഷം 2017 ൽ വിരമിച്ചു.
ഒരു സംരംഭം എന്ന തന്റെ സ്വപ്നം നിറവേറ്റാനായി പിന്നീടുള്ള ശ്രമം. ബന്ധുവിന്റെ സ്ഥലത്ത് ഒരു ഫ്ലോർമിൽ തുടങ്ങി. എന്നാൽ, അധികകാലം മുന്നോട്ടു പോകാനായില്ല. സ്ഥലത്തിന്റെ പേരിൽ കേസായി, ഒഴിയേണ്ടി വന്നു. വലിയ നിരാശയ്ക്കൊപ്പം ഭീമമായ പണനഷ്ടവും സംഭവിച്ചു. ഇനി സംരംഭവുമായി മുന്നോട്ടു പോകണ്ടെന്നു വീട്ടുകാരും കൂടി പറഞ്ഞതോടെ നല്ലൊരു ജോലിക്കായി ശ്രമം.
അങ്ങനെ ദുബായിലേക്കു വണ്ടി കയറി. അവിടെ സെക്യൂരിറ്റി ജീവനക്കാരനായി. വിസിറ്റിങ് വിസയുടെ കാലാവധി തീർന്നപ്പോൾ നാട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നു. ഇവിടെ വന്നിട്ട് ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പഠിച്ചു പാസായി. 25,000 രൂപ ശമ്പളത്തിൽ ഫയർ ആൻഡ് സേഫ്റ്റി ഓഫിസറായി ജോലി ചെയ്തു. ഒപ്പം ഒട്ടേറെ ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ, സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് അതിയായ ആഗ്രഹവും കുറച്ചുപേർക്കെങ്കിലും ജോലി നൽകണമെന്ന ചിന്തയും നിമിത്തം ആ ജോലി അധികം വൈകാതെ ഉപേക്ഷിച്ചു.
ഫ്ലോർ ആൻഡ് ഓയിൽ മിൽ
ഇത്തവണ തേങ്ങ സംഭരണം, ഉണക്കൽ, ആട്ടൽ, വില, ശുദ്ധത, ലാഭം എന്നിവയെക്കുറിച്ചെല്ലാം നന്നായി പഠിച്ച ശേഷമാണ് മുന്നോട്ടു പോയത്. കറിമസാലകൾ, ധാന്യപ്പൊടികൾ എന്നിവയുടെ സാധ്യതകൾ, വിശ്വാസ്യത എന്നിവയും മനസ്സിലാക്കി. നേരത്തേ ഫ്ലോർമിൽ നടത്തിയ പരിചയം തുണയായി. ആഗ്രഹം അംഗീകരിച്ച ഭാര്യയും മകളും കട്ടയ്ക്ക് കൂടെ നിന്നപ്പോൾ വീടിനടുത്ത് ഭരണിക്കാവിൽ ഒരു കെട്ടിടം വാടകയ്ക്ക് എടുത്തു.
Esta historia es de la edición August 01, 2022 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 01, 2022 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി