![BODY BUILDING വേണം, കഠിനാധ്വാനം BODY BUILDING വേണം, കഠിനാധ്വാനം](https://cdn.magzter.com/1444209323/1672482520/articles/IkFKfdxbt1672726894961/1672727722207.jpg)
ബോഡി ബിൽഡിങ് ഇന്ന് കേവലം മസിൽ ഉരുട്ടി യെടുക്കുക എന്ന പാ ഷൻ മാത്രമല്ല, നിരവധി തൊഴിൽ അവസരങ്ങളിലേക്ക് വഴി തുറക്കുന്ന കായികയിനം കൂടിയാണ്.
ജിംനേഷ്യങ്ങളും ഫിറ്റ്നസ് സെന്ററുകളും സജീവമായതോടെ ഫിറ്റ്നസ് എന്നതിന്റെ ഒരു പടികൂടി കടന്ന് സിക്സ്പാക്കും ബോഡി ബിൽഡിങ്ങും സ്വപ്നം കാണുന്നവരുടെ എണ്ണവും കൂടി ബോഡി ബിൽഡിങ്ങുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...
ഫിറ്റ്നസും ബോഡി ബിൽഡിങ്ങും
ശരീരസൗന്ദര്യവും ബലവും ആരോഗ്യവും വർധിപ്പിക്കാൻ പേശികളെ പരിപോഷിപ്പിക്കുന്ന പ്രക്രിയയാണ് ബോഡി ബിൽഡിങ്. സാധാരണ ജിം വർക്കൗട്ടിൽ നിന്ന് ബോഡി ബിൽഡിങ് വ്യത്യസ്തമല്ല. ശരീരത്തിന്റെ പരിണാമപ്രവർത്തനമാണിത്. ഭാരം ഉപയോഗിച്ചുള്ള പല വ്യായാമങ്ങളും ഉൾക്കൊള്ളുന്നു. ശാരീരിക പ്രശ്നമുള്ളവർക്ക് പോലും കൃത്യമായ മാർഗത്തിൽ സമീപിച്ചാൽ ബോഡി ബിൽഡിങ് പരിശീലിക്കാം. എന്നാൽ, അസുഖ ബാധിതർ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് മാത്രമേ വർക്കൗട്ട് ചെയ്യാൻ പാടുള്ളൂ.
ഫിറ്റ്നസ് ഓരോ വ്യക്തിക്കും വ്യത്യസ്ത നിലയിലാണ്. അതിവേഗക്കാരനായ അത്ലറ്റിനും ഐ.ടി പ്രഫഷനലിനും വ്യത്യസ്ത ആക്ടിവിറ്റിയാണ് ഫിറ്റ്നസിനായി നൽകുക. ഇതനുസരിച്ച് ട്രെയിനിങ്ങും ഭക്ഷണക്രമവുമെല്ലാം വ്യത്യസ്തമായിരിക്കും. എല്ലാ ആക്ടിവിറ്റിയും എക്സസൈസ് ആവണമെന്നുമില്ല.
ശാസ്ത്രീയമായി നിർവഹിക്കപ്പെടുമ്പോൾ മാത്രമാണ് അതിന്റെ ഫലം ലഭിക്കുക. സ്കിൽഡ് ജോലിയിൽ ഏർപ്പെടുന്ന സാധാരണക്കാർ ചെയ്യുന്നത് അധ്വാനമാണ്. എന്നാൽ, ഇത് കൃത്യമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണമല്ലാത്തതിനാൽ ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. ഹൃദയത്തിന്റെ കാര്യശേഷിയും ജോയിന്റുകളുടെയും മസിലുകളുടെയും കരുത്തും വർധിപ്പിക്കുന്ന വിധത്തിലുമാണ് വർക്കൗട്ട് ചെയ്യേണ്ടത്.
വെയ്റ്റ് ലിഫ്റ്റിങ് അല്ല ബോഡി ബിൽഡിങ്
ബോഡി ബിൽഡിങ് പരിശീലിക്കുന്നവരിൽ ചെറിയൊരു ശതമാനം മാത്രമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വെയ്റ്റ് ലിഫ്റ്റിങ്ങാണ് ബോഡി ബിൽഡിങ് എന്നൊരു തെറ്റായ ധാരണയുമുണ്ട്.
മത്സരാധിഷ്ഠിത ബോഡി ബിൽഡിങിൽ ബോഡി ബിൽഡർമാർ വേദിയിൽ തന്റെ ശരീര സൗന്ദര്യം പ്രകടിപ്പിക്കുന്നു. വ്യത്യസ്ത പോസുകളാണ് അതിൽ ഉൾക്കൊള്ളുക.
Esta historia es de la edición Kudumbam January 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición Kudumbam January 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![ഉള്ളറിഞ്ഞ കാതൽ ഉള്ളറിഞ്ഞ കാതൽ](https://reseuro.magzter.com/100x125/articles/11620/1982405/8Mj4ePV9d1739006531944/1739007327943.jpg)
ഉള്ളറിഞ്ഞ കാതൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ
![എല്ലാം കാണും CCTV എല്ലാം കാണും CCTV](https://reseuro.magzter.com/100x125/articles/11620/1982405/e4dZExj1O1739000849449/1739006516384.jpg)
എല്ലാം കാണും CCTV
വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...
![ഡഫേദാർ സിജി ഡഫേദാർ സിജി](https://reseuro.magzter.com/100x125/articles/11620/1982405/OEsQb30VC1738998191304/1739000399515.jpg)
ഡഫേദാർ സിജി
കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...
![ചങ്ക്‌സാണ് മാമനും മോനും ചങ്ക്‌സാണ് മാമനും മോനും](https://reseuro.magzter.com/100x125/articles/11620/1982405/jWXTuIqQd1738996938761/1738997594475.jpg)
ചങ്ക്‌സാണ് മാമനും മോനും
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...
![സാധ്യമാണ്, ജെന്റിൽ പാര സാധ്യമാണ്, ജെന്റിൽ പാര](https://reseuro.magzter.com/100x125/articles/11620/1982405/Ialj-B3RT1738997633777/1738998170428.jpg)
സാധ്യമാണ്, ജെന്റിൽ പാര
പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...
![കാൻസർ വാക്സിൻ സത്യവും മിഥ്യയും കാൻസർ വാക്സിൻ സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/11620/1982405/sAc1fDI3M1738863614240/1738940468980.jpg)
കാൻസർ വാക്സിൻ സത്യവും മിഥ്യയും
റഷ്യൻ വാക്സിൻ
![തിരിച്ചറിയാം, സെർവിക്കൽ കാൻസർ തിരിച്ചറിയാം, സെർവിക്കൽ കാൻസർ](https://reseuro.magzter.com/100x125/articles/11620/1982405/MQy88kHqA1738863439442/1738940111699.jpg)
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം
![പൊളിമൂഡ് നബീസു @ മണാലി പൊളിമൂഡ് നബീസു @ മണാലി](https://reseuro.magzter.com/100x125/articles/11620/1982405/wyb56ihgF1738863823961/1738941255249.jpg)
പൊളിമൂഡ് നബീസു @ മണാലി
നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്
![സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ](https://reseuro.magzter.com/100x125/articles/11620/1982405/gLqCkzrVh1738863665795/1738940848378.jpg)
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
![നന്നായി ഒരുങ്ങാം പരീക്ഷക്കായി നന്നായി ഒരുങ്ങാം പരീക്ഷക്കായി](https://reseuro.magzter.com/100x125/articles/11620/1982405/fp5jo05711738837487513/1738838082556.jpg)
നന്നായി ഒരുങ്ങാം പരീക്ഷക്കായി
കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ