കാനഡയിലെ ടൊറന്റോയിൽ നിന്ന് യു.എസിലെ ടെക്സസിലേക്ക് കൂറ്റൻ ട്രെയിലറും ഓടിച്ചു പോകുന്നതിനിടെയാണ് mallu_trucker_girl എന്ന സൗമ്യ സജിയെ ഇൻസ്റ്റഗ്രാമിൽ ഓൺലൈനിൽ കിട്ടിയത്. ടൊറന്റോയിൽ നിന്ന് തിങ്കളാഴ്ച പുറപ്പെട്ട് 2600 കിലോമീറ്റർ അകലെയുള്ള ടെക്സ്സിൽ എത്തി ചരക്കിറക്കി തിരികെ വെള്ളിയാഴ്ചയോടെ ടൊറന്റോയിൽ എത്തുന്ന അതിശയകരമായ യാത്ര. ഇക്കുറി യീസ്റ്റാണ് കാർഗോയിൽ കൂട്ടുള്ളത് ജീവിത പങ്കാളി ജിതിൻ. ഭാര്യയുടെ 'വണ്ടിപ്രാന്തി'ന് കുടപിടിച്ച് കാനഡയിലെ സർക്കാർ ജോലിയിൽ നിന്ന് ദീർഘാവധി എടുത്ത് ട്രക്കിൽ കയറിയതാണ് ഈ തൊടുപുഴക്കാരൻ. ഇരുവരും മിണ്ടിയും പറഞ്ഞും ഉറങ്ങിയും ഉണർന്നും ഒരാഴ്ചയിൽ അഞ്ചു ദിവസം നീളുന്ന ട്രക്ക് ജീവിതം. ഇടക്ക് യൂ ട്യൂബിൽ വിഡിയോയും പോസ്റ്റും.
എറണാകുളം സെന്റ് തെരേസാസിൽ നിന്ന് ഡിഗ്രി കഴിഞ്ഞ് കാനഡയിലേക്ക് ഉന്നത പഠനത്തിനായി ചേക്കേറിയതാണ് അമ്പലമുകൾ സ്വദേശി സൗമ്യ. ഹൈവേയിൽ മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രക്കിന്റെ ഇരമ്പത്തിനിടെ ഇൻസ്റ്റയിൽ സൗമ്യയുമായി ഒരു വോയിസ് ചാറ്റ്...
എങ്ങനെ എത്തി കാനഡയിൽ
2019 ആഗസ്റ്റിൽ ന്യൂട്രീഷ്യൻ മാനേജ്മെന്റ് സ്റ്റഡീസ് കോഴ്സ് ചെയ്യാൻ എത്തിയതാണ് കാനഡയിൽ. ഡിഗ്രിക്ക് ശേഷം ഉന്നത പഠനത്തിനായാണ് വന്നത്.
ട്രക്ക് ഡ്രൈവറായതിനു പിന്നിൽ?
നാട്ടിൽ വെച്ചുതന്നെ ഡ്രൈവിങ് ഇഷ്ടമാണ്. കാറാണ് ഓടിച്ചിരുന്നത്. കാനഡയിൽ എത്തിയപ്പോൾ പാർട്ട്ടൈം ജോലിക്ക് പോയിരുന്നത് ബസിലാണ്. ഒരു ബസിൽ സൗത്ത് ഇന്ത്യയിൽ നിന്നൊരാളെ ഡ്രൈവറായി കണ്ടപ്പോൾ പരിചയപ്പെട്ട് ജോലിക്കാര്യങ്ങൾ സംസാരിച്ചിരുന്നു. ബസ് ഓടിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹമാണ് ട്രക്ക് ഓടിക്കൂവെന്ന് ആവശ്യപ്പെട്ടത്. ട്രക്ക് ഓടിക്കുന്ന വനിതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കൂട്ടുകാർ പലരും ട്രെക്കുമായി ബന്ധപ്പെട്ട ബ്ലോഗുകൾ കാണുന്നവരാണ്. അവരുമായി ആഗ്രഹം പങ്കുവെച്ചപ്പോൾ ഏറെ പിന്തുണ കിട്ടി. അങ്ങനെ ട്രക്ക് ഓടിക്കണമെന്ന ആഗ്രഹം മുളപൊട്ടി.
കാനഡയിലെ ചരക്കുലോറി ഓടിക്കാൻ കടമ്പകൾ എന്തൊക്കെയാണ്? മലയാളി പെൺകുട്ടികൾ ആരും കാനഡയിൽ ട്രക്ക് ഓടിക്കുന്നില്ലെന്ന് മനസ്സിലായിരുന്നു. സ്റ്റഡി പീരിയഡ് കഴിഞ്ഞ് വർക് വിസ ലഭിച്ച് വർക് പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് ട്രക്കിങ് സീരിയസാക്കിയത്.
Esta historia es de la edición March 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്