പെരുത്തുണ്ട് പെരുന്നാൾ കിസ്സകൾ
Kudumbam|April 2023
ഏത് ആഘോഷത്തിനും അഞ്ച് തലമുറകൾ ഒത്തുകൂടും കണ്ണൂർ സിറ്റിയിലെ പുതിയപീടികയിൽ തറവാട്ടിൽ. വല്യുമ്മ സൈനബിക്ക് ചുറ്റും കഥകളും വിശേഷങ്ങളും നിറയും. ആ ഒത്തുകൂടലിലുണ്ട് ഒരു പെരുന്നാൾ രാവിന്റെ മൊഞ്ച്...
എം.സി. നിഹ്മത്ത്
പെരുത്തുണ്ട് പെരുന്നാൾ കിസ്സകൾ

ചെറുതൊന്നും അല്ല, 'ഇമ്മിണി ബല്യ പെരുന്നാൾ ഒരുക്കത്തിന്റെ പകിട്ടുണ്ട് ഇപ്പോൾ കണ്ണൂർ സിറ്റിയിലെ പുതിയപടികയിൽ തറവാട്ടിൽ. വീടകമാകെ മക്കളും അവരുടെ മക്കളും പേരക്കുട്ടികളുമായി പെരുത്ത് സന്തോഷത്തിന്റെ ഓട്ടപ്പാച്ചിൽ. എല്ലാവരുടെയും വിശേഷങ്ങൾ കേട്ട് ചിരിയും നിർദേശങ്ങളുമായി വല്യുമ്മ സൈനബി. അതിനിടയിൽ തന്നെ പെരുന്നാൾ കഥകൾ പറയാൻ ഉമ്മക്കൊപ്പം ചുറ്റും കൂടി മക്കൾ. ഒരുപാടുണ്ട് പോയകാലത്തെ പെരുന്നാൾ ഓർമകൾ.

നോമ്പിനും പെരുന്നാളിനും അപ്പുറം കുടുംബ കൂട്ടായ്മകളായിരുന്നു ഇവിടെ ഓരോ ആഘോഷവും. മക്കളും പേരമക്കളും അവരുടെ മക്കളുമെല്ലാം ചുറ്റുമിരുന്നപ്പോൾ 78കാരി സൈനബി വീണ്ടും പഴയ കഥാവരമ്പുകളിലൂടെ മനസ്സ് ഓടിച്ചു. പ്രയാസങ്ങളും സന്തോഷങ്ങളും നിറഞ്ഞ യാത്ര. ഒരു കൂട്ടുകുടുംബത്തിന്റെ കഥ കൂടി നിവരും അതിലൂടെ...

സൈനബിക്ക് എട്ടാണ് മക്കൾ. നാല് ആണും നാലു പെണ്ണും. എട്ടു മക്കളും മരുമ ക്കളും പേരമക്കളും അവരുടെ മക്കളുമായി അഞ്ചു തലമുറയുടെ ഉമ്മ.

സൈബുന്നിസ, സറീന, മഹബൂബ, നസീമ, മൻസൂർ, അജ്മൽ, നവാസ്, ജംഷീദ് എന്നിവർ മക്കൾ. അഞ്ചാമത്തെ മകൾ നസീമയുടെ മകൾ ഷിറയുടെ മകൻ അംറ് ഇബിൻ വഹീദാണ് കുടുംബത്തിലെ ഏറ്റവും ഇളയതരി. അഞ്ചു മാസമാണ് പ്രായം.

മൂത്തമകൾ സൈബുന്നിസ തന്നെ ആദ്യം പെരുന്നാൾ കിസകളുടെ കെട്ടഴിച്ചു...

സൈബുന്നിസ: പണ്ട് പെരുന്നാൾ തലേന്നത്തെ ആ ഒരുക്കമുണ്ടല്ലോ. അതൊരു വലിയ സംഭവമാണ്. ആളുകളെക്കെണ്ട് നിറഞ്ഞ പലചരക്കുകടയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുകയെന്നതു തന്നെ വലിയ പണിയാണ്. ഏറെ നേരം കാത്തിരിക്കണം എല്ലാം കിട്ടാൻ. വീട്ടിലെ മൂത്തവരായ ഞങ്ങൾ പെണ്ണുങ്ങളായിരുന്നു വലിയ സഞ്ചിയുമായി കടയിൽ പോകുക.

ഇരുകൈയിലും തോളിലുമായി മാറ്റിപ്പിടിച്ച് വലിയ ആ സഞ്ചികളുമായി ഓടിക്കിതച്ച് വീട്ടിലെത്തിയാൽ ഇരിക്കാനൊന്നും സമയമുണ്ടാവില്ല. അടുത്ത പണി തുടങ്ങണം. എത്രയൊക്കെ പണിയാണങ്കിലും ആ കാലം ഓർക്കുമ്പോഴുള്ള ഹരം ഒന്ന് വേറെ തന്നെ.

ഇതിനിടെ അനിയത്തി മഹബൂബയുടെ ഇടപെടൽ

മഹബൂബ: സാധനങ്ങൾ കിട്ടിയിട്ട് എന്താ... അത് പാചകം ചെയ്യാൻ ഗ്യാസ് ഒന്നും ഇല്ലാത്ത കാലമല്ലേ. വിറക് ഒരുക്കുന്നത് അതിലും വലിയ പണിയാണ്. പെരുന്നാളിനു മുൻപുതന്നെ വിറക് ശേഖരിച്ചുതുടങ്ങും. തലച്ചുമടാക്കി എത്ര വിറകുകെട്ടുകളാണ് കൊണ്ടുവന്നിട്ടുള്ളത്.

Esta historia es de la edición April 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición April 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 minutos  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 minutos  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 minutos  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 minutos  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 minutos  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 minutos  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 minutos  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 minutos  |
January-2025