സമൂഹത്തിന്റെ മൂലക്കല്ലാണ് 'കുടുംബം', മനുഷ്യസമൂഹത്തിന്റെ നിലനിൽപുപോലും കുടുംബമെന്ന സ്ഥാപനത്തിൽ അധിഷ്ഠിതമാണ്. കാലോചിതമായ മാറ്റങ്ങൾ മറ്റെന്തിലുമെന്നപോലെ കുടുംബത്തിന്റെ ഘടനയിലും ബന്ധങ്ങളിലും വന്നിട്ടുണ്ട്.
അടുത്ത കാലങ്ങളിലായി, പരമ്പരാഗത സങ്കൽപങ്ങളിലൂന്നിയ കുടുംബ വ്യവസ്ഥയിലേക്ക് ആധുനികതയുടെ രീതികളും മൂല്യങ്ങളും ഉൾച്ചേർന്നുള്ള ഒരു മാറ്റം വ്യക്തമാണ്. എന്നാൽ, ഈ മാറ്റങ്ങൾക്കിടയിലും കുടുംബത്തിന്റെ സ്ഥാനം സമൂഹത്തിൽ ഏറെ മുന്നിൽ തന്നെയാണ്.
കുടുംബം: സർവവ്യാപിയായ സ്ഥാപനം
ഓരോ സമൂഹത്തിന്റെയും സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് അതതിടങ്ങളിലെ കുടുംബ ഘടനയിലും മാറ്റങ്ങൾ ഉണ്ടാകും. ഭാര്യയും ഭർത്താവും പ്രായപൂർത്തിയെത്താത്ത മക്കളും മാത്രമടങ്ങുന്ന കുടുംബ വ്യവസ്ഥിതിയെ നമ്മൾ അണുകുടുംബമെന്ന് വിളിക്കുന്നു.
ഒരേ തലമുറയിൽ തന്നെ ഉൾപ്പെടുന്ന ഒന്നിലധികം കുടുംബ യൂനിറ്റുകൾ ഒന്നിച്ചുതാമസിക്കുന്ന സംവിധാനമാണ് എക്സ്റ്റൻഡഡ് കുടുംബം (Extended family). ഉദാഹരണത്തിന് ഭാര്യയുടെ സഹോദരരുടെ കുടുംബമോ ഭർത്താവിന്റെ സഹോദരരുടെ കുടുംബമോ അല്ലെങ്കിൽ ഒരു പുരുഷന്റെ തന്നെ ഒന്നിലധികം ഭാര്യമാരോ ഒന്നിച്ചു താമസിക്കുന്ന വ്യവസ്ഥയാണിത്.
മാതാപിതാക്കളും അവരുടെ മക്കളും പേരമക്കളും അടങ്ങുന്ന ഒന്നിലധികം തലമുറകൾ ഒരുമിച്ച് ഒരു വലിയ കുടുംബമായി താമസിക്കുന്നതാണ് കൂട്ടുകുടുംബം (Joint family). കൂട്ടു കുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറുമ്പോൾ കുടുംബത്തിന്റെ സാമൂഹിക വ്യവഹാരങ്ങളിലും വ്യക്തികളുടെ ബന്ധങ്ങളിലും സ്വഭാവ രൂപവത്കരണ പ്രക്രിയയിലുമെല്ലാം കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.
കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്ക്
വളരെ വേഗത്തിൽ നാഗരികവത്കരിക്കുന്ന ഒരു ആധുനിക സമൂഹത്തിന്റെ ഉപോൽപന്നമാണ് അണുകുടുംബം. അണുകുടുംബങ്ങൾ ഭാവിയിൽ ലോകത്തെല്ലായിടത്തും മേൽക്കൈ നേടുമെന്നത് പ്രശസ്തരായ സമൂഹ ശാസ്ത്രജ്ഞർ നേരത്തേതന്നെ പ്രതിപാദിച്ചിട്ടുണ്ട്.
Esta historia es de la edición April 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...