എവറസ്റ്റ് ബേസ് ക്യാമ്പ് യാത്ര 2018 ഒക്ടോബറിൽ പൂർത്തീകരിച്ചപ്പോൾ മനസ്സിൽ പതിഞ്ഞ തീരുമാനമായിരുന്നു അന്റാർട്ടിക്ക ട്രിപ്. ഓരോ യാത്ര അവസാനിക്കുമ്പോഴേക്കും അടുത്തലക്ഷ്യം കണ്ടെത്തും വരെ മനസ്സ് പ്രക്ഷുബ്ധമായിരിക്കും എന്ന ചൊല്ല് എനിക്കും ബാധകമാണ്. ഭൂഗോളത്തിന്റെ ദക്ഷിണഭാഗത്തുള്ള അഞ്ചാമത്തെ വലിയതും ഏറ്റവും വലിയ വരണ്ട ഭൂഖണ്ഡവുമാണ് (dry continent) അന്റാർട്ടിക്ക.
പോകാൻ നാലുണ്ട് വഴികൾ
അന്റാർട്ടിക്കയിലേക്ക് പ്രധാനമായും നാല് വഴികളാണ് യാത്രികർ തിരഞ്ഞെടുക്കുക. അർജന്റീനയിലെ ഉഷ്മായ (Ushuaia) വരെ വിമാനത്തിലെത്തി, അവിടെനിന്ന് കപ്പൽ മാർഗം ഏകദേശം 1000 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താം. രണ്ടാമത്തെ വഴി ചിലിയിൽ നിന്ന് കപ്പൽ മാർഗമാണ്. ആസ്ട്രേലിയയിലെ ഹോബാർട്ടിൽ നിന്ന് കപ്പലിൽ ഏഴുദിവസംകൊണ്ടും എത്താം. എന്നാൽ, നീണ്ടയാത്രയും കടൽക്ഷോഭവും മൂലം സാധാരണയായി ആദ്യത്തെ രണ്ടു മാർഗങ്ങളാണ് പ്രധാനമായും യാത്രികർ തിരഞ്ഞെടുക്കുന്നത്.
യാത്രക്ക് പലനിറത്തിലുള്ള ആഡംബരക്കപ്പലുകളും സേവനങ്ങളും ലഭ്യമാണ്. മൂന്നുപേർക്ക്, രണ്ടുപേർക്ക് എന്നിങ്ങനെ താമസിക്കാവുന്ന മുറിയും ഒറ്റമുറി ആവശ്യമുള്ളവർക്ക് അതും. ചിമ്മു അഡ്വഞ്ചേഴ്സിന്റെ സീ സ്പിരിറ്റ് എന്ന കപ്പലിലായിരുന്നു എന്റെ യാത്ര.
മഞ്ഞുപാളികളാൽ മൂടിയ കടൽ
നവംബർ മുതൽ മാർച്ച് വരെയാണ് അന്റാർട്ടിക്ക സന്ദർശിക്കുന്നതിന് ഏറ്റവും അനു കൂലസമയം. ഇക്കാലത്ത് മാത്രമാണ് യാത്രികർക്ക് പ്രവേശനം. സീസണിന്റെ തുടക്കത്തിൽ പോയാൽ കടൽ മുഴുവൻ മഞ്ഞുപാളികളാൽ മൂടിയിരിക്കും. മഞ്ഞുപാളികളെ പൊട്ടിച്ച് മുന്നേറാനുള്ള പ്രത്യേക യന്ത്രം കപ്പലിലുണ്ട്. പെൻഗ്വിന്റെയും മറ്റ് കടൽജീവികളുടെയും പ്രജനന സമയം കൂടിയാണിത്.
കൂട്കൂട്ടാൻ കല്ലുകൾ പെറുക്കിക്കൂട്ടുന്ന പെൻഗ്വിൻ കൂട്ടങ്ങളും മുട്ടയിട്ട് അടയിരിക്കുന്ന പക്ഷികളും വിരിഞ്ഞ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ഈ യാത്രയുടെ സ്ഥിരം കാഴ്ചകളാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങൾ ഇവയുടെ മറ്റൊരു ജീവിതഘട്ടമാണ്. അപ്പോഴുള്ള കാഴ്ചകളും അനുഭവങ്ങളും വ്യത്യസ്തമാണ്.
പകൽ തണുപ്പ് -15 ഡിഗ്രി സെൽഷ്യസ്
Esta historia es de la edición April 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...
HBD കേരളം
അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം