Laughter is a bodily exercise, precious to health' എന്ന് പറഞ്ഞത് പ്രമുഖ ഗ്രീക് ചിന്തകനായ അരിസ്റ്റോട്ടിലാണ്. 2000 വർഷം മുമ്പുതന്നെ മനുഷ്യൻ ചിരിയുടെ ആരോഗ്യഗുണങ്ങൾ കണ്ടെത്തിയതായി ഇതിൽ നിന്ന് അനുമാനിക്കാം. ആധുനിക വൈദ്യ ശാസ്ത്രവും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് എല്ലാ വർഷവും മേയിലെ ആദ്യ ഞായറാഴ്ച 'ലോക ചിരി ദിന'മായി ആചരിക്കുന്നത്.
സമകാലീന ജീവിതപരിസരത്ത് ഒരു വ്യക്തി നേരിടുന്ന നിഷേധാത്മകമായ അനുഭവങ്ങളെ അതിജീവിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് മനസ്സിൽ പ്രസാദാത്മകമായ ചിന്തകളെ കൊണ്ടുവരുക എന്നതാണ്. അതിനായി ചുറ്റുമുള്ള അലോസരപ്പെടുത്തുന്ന കാര്യങ്ങളെ ചിരിച്ചുകൊണ്ട് നേരിടണം.
നിത്യജീവിതത്തിൽ നാം നേരിടുന്ന ഇല്ലായ്മകൾ, മത്സരങ്ങൾ, പരാജയങ്ങൾ ഒറ്റപ്പെടൽ, അവഗണന തുടങ്ങി എല്ലാ പ്രതിസന്ധികളെയും നിരാശയോടെ സമീപിക്കുന്നതിനു പകരം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ടാൽ അത് കൂടുതൽ അനായാസമാകും എന്നതാണ് യാഥാർഥ്യം.
എല്ലാം മറന്നൊന്ന് പൊട്ടിച്ചിരിച്ചു നോക്കൂ... അപ്പോഴറിയാം ഹൃദയം നിറഞ്ഞൊരു ചിരിയേക്കാൾ നല്ലൊരു വികാരം വേറെയില്ലെന്ന്. പരസ്പരമുള്ള ചിരിയിലൂടെ ആരുമായും ബന്ധപ്പെടാനാവും എന്നുമാത്രമല്ല, ചിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങളും കൈവരിക്കാനുമാവും.
ചിരി ഒരു വർക്കൗട്ട്
ചിരി സമ്മാനിക്കുന്ന ശാരീരിക ആരോഗ്യാവസ്ഥകളെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ വൈദ്യശാസ്ത്രമേഖലയിൽ നടന്നിട്ടുണ്ട്. ഒരാൾ ചിരിക്കുമ്പോൾ ശരീരത്തിലേക്ക് കൂടുതൽ ഓക്സിജൻ ലഭിക്കുകയും അതുവഴി ശ്വാസകോശം, ഹൃദയം, പേശികൾ എന്നിവ ഉത്തെജിപ്പിക്കപ്പെടുകയും ചെയ്യും. ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും ഉറക്കെയുള്ള ചിരി സഹായിക്കും. ചിരിയുടെ സ്വഭാവത്തിനനുസരിച്ച് ശ്വാസകോശത്തോടൊപ്പം മസിലുകൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. ഫലത്തിൽ ഒരു ചെറുവ്യായാമം ചെയ്യുന്നതിനു തുല്യമാണിത്.
വേദനസംഹാരി ചിരി
ശരീരവേദനക്ക് ചിരിയൊരു ഫലപ്രദമായ ഔഷധമാണന്ന് മുമ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്. ഒരാൾ ചിരിക്കുമ്പോൾ ശരീരത്തിലെ സ്വാഭാവിക വേദനസംഹാരി'യായ എൻഡോർഫിൻ (Endorphin) എന്ന ഹോർമോൺ മസ്തിഷ്കത്തിൽ ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നത് കൊണ്ടാണിത്.
Esta historia es de la edición May 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...
HBD കേരളം
അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം
കോന്തലയിലൊളിപ്പിച്ച ജീവിതകിസ്സ
എഴുതാൻ വേണ്ടത് വിദ്യാഭ്യാസമല്ല; മറിച്ച്, അനുഭവങ്ങളാണെന്ന് തെളിയിക്കുകയാണ് ആമിന പാറക്കൽ, 'കോന്തലക്കിസ്സകൾ' എന്ന പുസ്തകത്തിന്റെ പിറവിയിലൂടെ
നാടുവിടുന്ന യുവത്വം
നാട്ടിൽ പഠിച്ച് നാട്ടിൽതന്നെ ജോലി ചെയ്യുക എന്ന ആഗ്രഹത്തിൽനിന്ന് യുവതലമുറ പുറത്തുകടന്നിട്ട് വർഷങ്ങളായി. മികച്ച വിദ്യാഭ്യാസവും തൊഴിലും ജീവിതാന്തരീക്ഷവും തേടി അവർ ലോകരാജ്യങ്ങളിലേക്ക് പറക്കുകയാണ്...
'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല
'കിഷ്കിന്ധാ കാണ്ഡ'ത്തിലെ അപ്പുപിള്ളയിലൂടെ അഞ്ഞൂറാന്റെ തലപൊക്കമുള്ള കഥാപാത്രം തിരിച്ചുവന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് അഭിനയത്തികവിന്റെ അമ്പതാണ്ടും പിന്നിട്ട് വിജയരാഘവൻ യാത്ര തുടരുകയാണ്...