പെഡോഫിലിയ സുരക്ഷിതരാക്കാം നമ്മുടെ കുട്ടികളെ
Kudumbam|May 2023
ബാല്യകാലത്ത് ലൈംഗിക ചൂഷണം നേരിട്ട നടുക്കുന്ന അനുഭവങ്ങൾ പ്രശസ്തരായ ചിലർ തുറന്നുപറഞ്ഞു. സ്വന്തം വീട്ടിൽനിന്നുതന്നെ പീഡനം അനുഭവിക്കേണ്ട അവസ്ഥ. പെഡോഫിലിയ എന്ന മാനസിക വൈകല്യത്തെ കൂടുതലായി മനസ്സിലാക്കേണ്ട കാലമാണിത്...
അൻവർ കാരക്കാടൻ MSc (Psychology).MSW (Medical and Psychiatric Social Work).Childline Coordinator, Child Adolescent and Relationship Counselor
പെഡോഫിലിയ സുരക്ഷിതരാക്കാം നമ്മുടെ കുട്ടികളെ

വിജനമായ സ്ഥലത്തെ വാടകവീട്ടിൽ ഒരു 11കാരിയെ തനിച്ചാക്കിയ കുടുംബം. പുറത്തുനിന്ന് ആളുകൾ കുട്ടിയുടെ അടുത്തേക്ക് വരാതിരിക്കാൻ അപകടകാരികളായ രണ്ടു നായ്ക്കളെ തന്നെ വീട്ടിൽ വളർത്തിയിരുന്നു. മലപ്പുറം ജില്ലയിലാണ് സംഭവം.

കുടുംബത്തിന്റെ പ്രവൃത്തികളിലും മറ്റും അസ്വാഭാവികത മനസ്സിലാക്കിയ സമീപവാസികൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് മലപ്പുറം പൊലീസുമായി ചേർന്ന് കുട്ടിയെ രക്ഷിച്ച് കൗൺസലിങ് നൽകി. ഞെട്ടിപ്പിക്കുന്ന വിവരമാണ് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്. സ്വന്തം അമ്മയുടെ കാമുകൻ അവരുടെ ഒത്താശയോടെ കുട്ടിയെ ഗുരുതര ലൈംഗിക പീഡനത്തിന് നിരന്തരം ഇരയാക്കുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെയും കാമുകനെയും പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

വീട്ടിൽ പോകാൻ മടിക്കുന്ന കുട്ടി

ആ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിക്ക് പ്രായം 17. മലപ്പുറം ജില്ലയിലെ ഹോസ്റ്റലിൽനിന്നും തിരികെ സ്വന്തം വീട്ടിലേക്കു പോകാൻ കുട്ടിക്ക് മടി. തുടർന്ന് കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോൾ പുറത്തുവന്നത് ദയനീയമായ അനുഭവങ്ങൾ. അഞ്ചു വയസ്സു മുതൽ കുട്ടി സ്വന്തം പിതാവിൽനിന്ന് ലൈംഗിക ചൂഷണം നേരിടുന്നു. ഇതേത്തുടർന്നാണ് അമ്മ കുട്ടിയെ ഹോസ്റ്റലിലേക്ക് മാറ്റിയത്. ഇനിയും തിരികെ വീട്ടിലേക്ക് പോകാൻ ഭയമാണെന്നും വീണ്ടും ലൈംഗിക ഉപദ്രവം നേരിടേണ്ടിവരുമെന്നും കുട്ടി പറഞ്ഞു. പലതവണ ഈ വിഷയം കുട്ടി മാതാവിനോട് പറയുകയും സഹായം തേടുകയും ചെയ്തെങ്കിലും അവർ ഇത് മൂടിവെക്കാനും പിതാവിനെ സംരക്ഷിക്കാനുമാണ് ശ്രമിച്ചിരുന്നത്. കൗൺസലിങ്ങിനു ശേഷം വിഷയം പൊലീസിൽ അറിയിക്കുകയും കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

കുറ്റവാളികളെ തിരിച്ചറിയൽ ദുഷ്കരം

 കുട്ടികളെ ആകർഷിക്കുന്ന പെരുമാറ്റ രീതികളാണ് ഇത്തരക്കാരിൽ പൊതുവെ കണ്ടുവരുന്നത്. അതിനാൽ തന്നെ ഇവരെ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമാണ്. ലൈംഗിക പ്രവർത്തനത്തിന് അറിവോടെയുള്ള സമ്മതം നൽകാൻ കുട്ടിക്ക് കഴിവില്ലാത്തതിനാൽ ഇത് നിയമവിരുദ്ധമായ ഗൗരവമേറിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

Esta historia es de la edición May 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 minutos  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 minutos  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 minutos  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 minutos  |
November-2024
HBD കേരളം
Kudumbam

HBD കേരളം

അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം

time-read
2 minutos  |
November-2024
കോന്തലയിലൊളിപ്പിച്ച ജീവിതകിസ്സ
Kudumbam

കോന്തലയിലൊളിപ്പിച്ച ജീവിതകിസ്സ

എഴുതാൻ വേണ്ടത് വിദ്യാഭ്യാസമല്ല; മറിച്ച്, അനുഭവങ്ങളാണെന്ന് തെളിയിക്കുകയാണ് ആമിന പാറക്കൽ, 'കോന്തലക്കിസ്സകൾ' എന്ന പുസ്തകത്തിന്റെ പിറവിയിലൂടെ

time-read
2 minutos  |
November-2024
നാടുവിടുന്ന യുവത്വം
Kudumbam

നാടുവിടുന്ന യുവത്വം

നാട്ടിൽ പഠിച്ച് നാട്ടിൽതന്നെ ജോലി ചെയ്യുക എന്ന ആഗ്രഹത്തിൽനിന്ന് യുവതലമുറ പുറത്തുകടന്നിട്ട് വർഷങ്ങളായി. മികച്ച വിദ്യാഭ്യാസവും തൊഴിലും ജീവിതാന്തരീക്ഷവും തേടി അവർ ലോകരാജ്യങ്ങളിലേക്ക് പറക്കുകയാണ്...

time-read
4 minutos  |
November-2024
'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല
Kudumbam

'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല

'കിഷ്കിന്ധാ കാണ്ഡ'ത്തിലെ അപ്പുപിള്ളയിലൂടെ അഞ്ഞൂറാന്റെ തലപൊക്കമുള്ള കഥാപാത്രം തിരിച്ചുവന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് അഭിനയത്തികവിന്റെ അമ്പതാണ്ടും പിന്നിട്ട് വിജയരാഘവൻ യാത്ര തുടരുകയാണ്...

time-read
3 minutos  |
November-2024