കളറാവട്ടെ പുതുവർഷം
Kudumbam|December 2023
ജോലിത്തിരക്കി നിടയിൽ സമയ മില്ല എന്ന് പരിത പിക്കുന്ന സ്ത്രീ കൾക്കും പുരു ഷന്മാർക്കും ഡി ജിറ്റൽ സമൂഹ മാധ്വമങ്ങൾ ഉപ യോഗപ്പെടുത്തി ക്കൊണ്ട് പഴയ സൗഹൃദങ്ങളെ പുതുക്കാം
കളറാവട്ടെ പുതുവർഷം

പ്രശ്നങ്ങളും ദുഃഖങ്ങളും നേരിടാത്ത മനുഷ്യരില്ല. ജീവിതത്തിൽ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ നാമെല്ലാവരും പ്രതിസന്ധികളെ അതിജീവിച്ചേ മതിയാവൂ. പ്രശ്നങ്ങളെ പറ്റി നിരന്തരം ചിന്തിച്ചു മനസ്സിനെ കൂടുതൽ വിഷമിപ്പിക്കാതെ നെഗറ്റിവ് ചിന്തകളിൽനിന്ന് മനസ്സിന്റെ ശ്രദ്ധയെ മാറ്റാൻ നമുക്കു ശ്രമിക്കാം.

കഴിഞ്ഞുപോയ ജീവിതാനുഭവങ്ങളെ സ്വയംവിലയിരുത്താം, ഉറച്ച ലക്ഷ്യത്തിനായി ധൈര്യപൂർവം തീരുമാനമെടുത്തു മുന്നോട്ടു പോകാം, നിങ്ങൾക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാം. “ഞാൻ ആരാണ്, ഞാൻ ആരായിത്തീരണം?” ഇതു തീരുമാനിക്കേണ്ടത് 'ഞാൻ' തന്നെയാണ്.

നമ്മുടെ കഴിവുകൾ എന്തെന്നും, എന്താണ് നമ്മുടെ മനസ്സിനെ സമാധാനത്തിലാക്കാൻ സഹായിക്കുക എന്നും കണ്ടെത്താം. അങ്ങനെ ഒരു ചിന്ത നമ്മുടെ മനസ്സിനെ ശാന്തമാക്കും എന്നു മാത്രമല്ല, വളരെ ധൈര്യപൂർവം പ്രശ്നങ്ങളെ നേരിടാനുള്ള പ്രാപ്തിയും അതിലൂടെ നാം നേടിയെടുക്കും.

ജീവിതം അർഥപൂർണമാക്കിത്തീർക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ... പുതിയൊരു വർഷം പുലരുമ്പോൾ ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യകരമായ ചില പുതിയ തീരുമാനങ്ങളെടുക്കാം...

01 പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം

പുതുവർഷത്തിൽ മൂന്ന് പുതിയ ആത്മസുഹൃത്തുക്കളെ എങ്കിലും കണ്ടെത്തുക എന്ന തീരുമാനമെടുക്കാം. 1938ൽ ഹാർവഡ് സർവ കലാശാലയിൽ ആരംഭി ച്ച പഠനമാണ് 'ഹാർവഡ് മാനവ വികസന പഠനം. ഹാർവഡിൽ വിദ്യാർഥികളായി എത്തിയ വ്യക്തികളുടെ ജീവിതത്തിൽ നടന്ന പ്രധാന സംഭവവികാ സങ്ങളെല്ലാം സമഗ്രമായി വിലയിരുത്തിയ ഒരു പഠനമായിരുന്നു ഇത്. മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന അഞ്ച് ഘടകങ്ങൾ ഈ പഠനത്തിലൂടെ പുറത്തു വന്നു. ഒരു വ്യക്തിയുടെ ആയുസ് ഏറ്റവും അധികം വർധിപ്പിക്കുന്ന ഘടകം കുട്ടിക്കാലത്തും ചെറുപ്പകാലത്തും നാം വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ ഊഷ്മളമായ വ്യക്തിബന്ധങ്ങൾ തലച്ചോ റിലെ രാസഘടനയിൽ ഗുണപരമായ വ്യതിയാനങ്ങൾ ഉണ്ടാക്കുക വഴി രോഗ പ്രതിരോധശക്തിയും ശാരീരിക മാനസിക ആരോഗ്യവും മെച്ചപ്പെടുത്തുന്നതായി പിന്നീടും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അക്കാരണം കൊണ്ടുതന്നെ വിദ്യാർഥികളും യുവാക്കളും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുക എന്ന ഉദ്യമത്തിൽ ഏർപ്പെടുന്നത് ഗുണകരമാണ്.

Esta historia es de la edición December 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición December 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 minutos  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 minutos  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 minutos  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 minutos  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 minutos  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 minutos  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 minutos  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 minutos  |
November-2024