ആധുനിക കാലത്തെ കുടുംബബന്ധങ്ങളെക്കുറിച്ച് ഒട്ടേറെ പേർ ആശങ്ക പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ. ഇപ്പോഴുള്ള പിള്ളേർക്ക് ഒന്നും ഒരു ക്ഷമയുമില്ല. ഒന്നു പറഞ്ഞു രണ്ടിന് തല്ലിപ്പിരിയുകയാണ്. ഞങ്ങളുടെ കാലത്തൊക്കെ എത്ര മാത്രം പരസ്പരം സഹിച്ചും ക്ഷമിച്ചും ആണ് ജീവിച്ചത്?" പെട്ടെന്ന് കേൾക്കുമ്പോൾ ശരിയെന്നു തോന്നും. പണ്ടു കാലത്ത് ഇല്ലാത്തതുപോലെ വിവാഹ മോചനങ്ങൾ കൂടിവരുന്നു. ദാമ്പത്യ കലഹങ്ങളും അതോടനുബന്ധിച്ച കേസുകളും കൂടിവരുന്നതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു.
കുടുംബം എന്ന മനോഹരസങ്കൽപംതന്നെ അവതാളത്തിലാകുകയാണോ എന്ന ആശങ്ക പലരും പങ്കുവെക്കാറുണ്ട്. എന്നാൽ, ഈ ആധുനിക കാലത്തും ദൃഢമായ രീതിയിൽ ബന്ധങ്ങളെ ഭദ്രമാക്കി ആഹ്ലാദകരമായ കു ടുംബജീവിതം നയിക്കുന്ന ധാരാളം ആളുകളുണ്ട് എന്ന യാഥാർഥ്യവും മനസ്സിലാക്കേണ്ടതുണ്ട്.
വേഗമേറിയ ഡിജിറ്റൽ കാലത്തും എങ്ങനെയാണ് കുടുംബജീവിതത്തിന്റെ ഇഴയടുപ്പം തകരാതെ ഇവർ സൂക്ഷിക്കുന്നത്? വിവാഹേതര ബന്ധങ്ങൾ വ്യാപകമായ ഈ കാലത്തും പരസ്പരവിശ്വാസം പുലർത്തി മുന്നോ ട്ടുപോകാൻ എങ്ങനെ കഴിയുന്നു? കു ട്ടികളുടെമേൽ മാതാപിതാക്കൾക്ക് സ്വാധീനം നഷ്ടപ്പെടുന്നു എന്നു പറയപ്പെടുന്ന ഇക്കാലത്തും കുട്ടികളോട് ദൃഢമായ ആത്മബന്ധം നിലനിർത്തുന്ന ധാരാളം രക്ഷിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ട് എന്ന സത്യം കാണാതിരിക്കാനാവില്ല.
വേഗംകൂടിയ ഡിജിറ്റൽ കാലം
30 വർഷം മുമ്പുണ്ടായിരുന്ന ലോകത്തിൽനിന്ന് ആധുനിക കാലത്തെ വ്യത്യസ്തമാക്കുന്നത് ഡിജിറ്റൽ വിപ്ലവത്തി ന്റെ വരവോടെ ജീവിതത്തിന്റെ ഗതി വേഗത്തിലുണ്ടായ മാറ്റമാണ്. അക്കാലത്ത് സിനിമ കാണണമെങ്കിൽ തിയറ്ററിൽ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുക്കേണ്ടിയിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കണമെങ്കിൽ അവിടെ പോകണമായിരുന്നു. എന്തിനേറെ, ഒരു വ്യക്തിയോട് പ്രണയം തോന്നിയാൽ അത് കത്ത് മുഖേന അവതരിപ്പിച്ചശേഷം മറുപടിക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടിയിരുന്നു. മനസ്സിൽ ഒരു ആഗ്രഹം തോന്നുകയും അത് സഫലമാവുകയും ചെയ്യുന്നതിന് ഇടക്കുള്ള ഈ ഇടവേള സമയംകൊല്ലി ആയിരുന്നെങ്കിൽ പോലും ആഗ്രഹം സഫലമായാലും ഇല്ലെങ്കിലും മനസ്സിനെ പാകപ്പെടുത്താനുള്ള കാലമായി കൂടി പ്രവർത്തിച്ചിരുന്നു.
Esta historia es de la edición February 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...