മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടാബ്, ടി.വി, ഗെയിമിങ് ഡിവൈസുകൾ തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ടെക്നോളജി നിരവധി ഗുണങ്ങൾ നൽകുമ്പോഴും ഗാഡ്ജറ്റുകളുടെ അമിതോപയോഗം കുട്ടികളിലും കുടുംബത്തിനുള്ളിലും നിരവധി മാറ്റങ്ങൾ വരുത്തുന്നുണ്ട്.
മുമ്പ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഗാഡ്ജറ്റുകൾ മുതിർന്നവർക്കുള്ളതായിരുന്നു. എന്നാൽ, ഇന്ന് ഓരോ കുഞ്ഞും ഡിജിറ്റൽ ലോകത്തേക്കാണ് പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ അവരെ ഡിജിറ്റൽ നേറ്റിവ്സ് (Digital Natives) എന്ന് വിശേഷിപ്പിക്കുന്നു.
എന്നാൽ, ഈ ഡിവൈസുകൾ വളരെ കുറച്ച് മാത്രമുണ്ടായിരുന്ന കാലത്ത് ജനിച്ചുവളർന്ന് പിന്നീട് കൂടുതൽ ടെക്നോളജിയിലേക്ക് കടന്നുവന്നവരാണ് ടെക് ഇമിഗ്രന്റ്സ് (Tech Immigrants) അഥവാ ഇന്നത്തെ മുതിർന്ന തലമുറ. അപ്പോൾ ടെക്നോളജിയോട് ഏറ്റവും കൂടുതൽ ഇഴുകിച്ചേരുന്നത് അതിൽ തന്നെ ജനിച്ചു വളർന്ന കുട്ടികൾ (Digital Natives) തന്നെയാണ്.
ഇറങ്ങാം സ്ക്രീനിൽനിന്ന്
ടെക്നോളജിയിലേക്ക് ജനിച്ചു വീണത് കൊണ്ടുതന്നെ പുതിയ കാലത്തെ കുട്ടികൾ സ്ക്രീനിൽ അസാമാന്യ മിടുക്ക് കാണിക്കാറുണ്ട്. പലപ്പോഴും മുതിർന്നവർ പോലും കുട്ടികളുടെ സഹായത്തോടെയാണ് ടെക്നിക്കലായ പല സംശയങ്ങൾക്കും പരിഹാരം കാണുന്നത്. ഏതു വിഷയത്തിലും അറിവ് ലഭിക്കാനുള്ള സാധ്യതയും അവർക്ക് കൂടുതലാണ്. അതോടൊപ്പം ഓൺലൈൻ വർക്ക്, വർക്ക് ഫ്രം ഹോം തുടങ്ങി സീരിയൽ, സിനിമ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ പോലുള്ള കാര്യങ്ങളാൽ രക്ഷിതാക്കളും സ്ക്രീനിൽനിന്ന് ഇറങ്ങാത്ത അവസ്ഥയിലാണ്.
അതിവേഗം ബഹുദൂരം
അതിവേഗത്തിലാണ് ടെക്നോളജിയുടെ വളർച്ച. കോവിഡിന് മുമ്പുവരെ ഡിജിറ്റൽ ഡിവൈസുകൾ കൂടുതലും വിനോദോപാധി എന്ന രീതിയിലാണ് കുട്ടികൾ ഉപയോഗി ച്ചത്. എന്നാൽ, കോവിഡിനു ശേഷം ഓൺലൈൻ ക്ലാസുകളിലൂടെയും ആപ്പുകളിലൂ ടെയുള്ള കോഴ്സുകൾ വഴിയുമെല്ലാം വിദ്യാഭ്യാസത്തി ന്റെ കൂടി ഭാഗമായി. വിദ്യാഭ്യാ സത്തിന്റെ അനന്ത സാധ്യതകളാണ് ഇന്റർനെറ്റ് കുട്ടികൾക്കു മുന്നിൽ തുറന്നുവെക്കുന്നത്. അതുകൊണ്ടുതന്നെ ഗാഡ്ജറ്റുകൾ ഉപയോഗിക്കാതിരിക്കുക, അല്ലെങ്കിൽ ഇതില്ലാത്ത ലോകത്തേക്ക് തിരിച്ചുപോവുക എന്നത് ഒരിക്കലും സാധ്യമല്ല.
Esta historia es de la edición March 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്