Intentar ORO - Gratis
ഒരേയൊരു സിദ്ദീഖ്
Kudumbam
|April 2024
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

കോരിച്ചൊരിയുന്ന മഴ. ബസിന്റെ ഡോർ തുറന്ന് പറവൂർ സെൻട്രൽ തിയറ്ററിലേക്ക് വേഗത്തിൽ ഓടി. മൂന്നു മണിക്കാണ് മാറ്റിനി. സമയം കഴിഞ്ഞു. ടിക്കറ്റ് ക്ലോസ് ആയി. നനഞ്ഞ മുണ്ടും ഷർട്ടും ഒതുക്കിപ്പിടിച്ച് വരാന്തയിൽ ആ കൗമാരക്കാരൻ നിന്ന് പരുങ്ങി. തോളിൽ തട്ടി ഒരാൾ ചോദിച്ചു: “സീറ്റില്ല, നിന്ന് കണ്ടാൽ മതിയോ?' തലകുലുക്കി അകത്തു കയറി. ഒരേ നിൽപിൽ സിനിമ മുഴുവൻ കണ്ടു. വർഷം 1977, സിനിമ 'ഇതാ ഇവിടെ വരെ'. രാവും പകലും സിനിമ സ്വപ്നംകണ്ട ആ പതിനഞ്ചുകാരന്റെ പേര് സിദ്ദീഖ്.
47 വർഷത്തിനിപ്പുറം ഇതേ സിനിമാമോഹിയുടെ അത്യുഗ്രൻ പ്രകടനം കണ്ട് വിസ്മയിക്കാത്ത മലയാളിയുണ്ടാകില്ല. വ്യത്യസ്ത തരം കഥാപാത്രങ്ങളാൽ പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയ നടൻ സിദ്ദീഖ് കൊച്ചി പടമുഗളിലെ വീട്ടിലിരുന്ന് മനസ്സുതുറക്കുന്നു...
40ഓളം വർഷങ്ങൾ, 400 സിനിമകൾ പിന്നിടുന്നു. നിമിത്തങ്ങളിൽ വിശ്വാസമുണ്ടോ?
തീർച്ചയായും ഉണ്ട്. എല്ലാവരു ടെ ജീവിതത്തിലും പല കാര്യങ്ങളും മറ്റാരെങ്കിലും വഴിയാണ് നടക്കുന്നത്. പല സിനിമാ പ്രവർത്തകരും ഇന്റർവ്യൂകളിൽ പറയുന്നത് കേട്ടിട്ടുണ്ട്, എന്റെ സ്വന്തം കഷ്ടപ്പാടും കഴിവുംകൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തിയതെന്ന്. അങ്ങനെ ഒരാളെക്കൊണ്ടും സാധിക്കില്ല. എനിക്ക് കഴിവുണ്ടന്നും പറഞ്ഞ് ഞാനിവിടെയിരുന്നാൽ ആരെങ്കിലും വിളിച്ച് അഭിനയിപ്പിക്കുമോ? എന്റെ കഥാപാത്രത്തിന് സ്ക്രിപ്റ്റിൽ നല്ല സീനുണ്ടാകണം, സംഭാഷണങ്ങളുണ്ടാകണം. അത് വേറൊരാളുടെ ജോലിയാണെങ്കിൽ പോലും ഒരർഥത്തിൽ അവരെന്നെ സഹായിക്കുകയല്ലേ ചെയ്യുന്നത്.
ആരെങ്കിലുമൊക്കെ ഏതെങ്കിലും രീതിയിൽ നിമിത്തമാകാതെ ഒരാൾക്കും ഉയർച്ചയുണ്ടാകില്ല. വ്യക്തിബന്ധങ്ങൾക്കും ആളുകളോട് സ്നേഹത്തോടെ ഇടപഴകുന്നതിനും ഒരുപാട് അർഥമുണ്ട്. എന്നെ ക്ലാസിൽനിന്ന് പുറത്താക്കിയ അധ്യാപകനാണ് എന്റെ മിമിക്രി കണ്ടിട്ട് ഞാൻ സിനിമയിൽ വന്നാൽ ശോഭിക്കുമെന്ന് വേറൊരാളോട് പറയുന്നതും അയാൾ വഴി തമ്പി കണ്ണന്താനം എന്നെ തേടിയെത്തുന്നതും.
ഒരുപക്ഷേ തമ്പി കണ്ണന്താനം എന്നെ അന്വേഷിച്ചു വന്നില്ലായിരുന്നെങ്കിൽ അന്ന് എന്റെ സിനിമാപ്രവേശനം സാധ്യമാകുമായിരുന്നില്ല.
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലേക്ക് എത്തിപ്പെടുന്നത്?
Esta historia es de la edición April 2024 de Kudumbam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Kudumbam

Kudumbam
പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...
2 mins
JUNE-2025

Kudumbam
മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...
4 mins
JUNE-2025

Kudumbam
മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം
2 mins
JUNE-2025

Kudumbam
സൂര്യന്റെ സുൽത്താൻ
വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും
2 mins
JUNE-2025

Kudumbam
കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...
3 mins
JUNE-2025

Kudumbam
"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...
4 mins
JUNE-2025

Kudumbam
റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
2 mins
JUNE-2025

Kudumbam
പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു
2 mins
JUNE-2025

Kudumbam
മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...
3 mins
JUNE-2025

Kudumbam
കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം
1 mins
JUNE-2025