കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
Kudumbam|June 2024
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
സന്ദീപ് ഗോവിന്ദ്
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ

എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ് -ഡോക്ടർ രൈരു ഗോപാൽ...

ആതുരസേവനം കച്ചവടമാകുന്ന കാലത്ത് 50 വർഷത്തിലേറെ രോഗികൾക്കൊപ്പം ജീവിച്ച ഡോക്ടർ സ്വന്തം കൈപ്പടയിൽ ഇങ്ങനെയൊരു ബോർഡ് ഗേറ്റിൽ തൂക്കിയാണ് ലളിതമായി ജോലിയിൽ നിന്ന് വിരമിച്ചത്.

കണ്ണൂരുകാർക്ക് ഡോ.രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചു കൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. കൂലിപ്പണിക്കാരുടെയും തുച്ഛ വരുമാനമുള്ള തൊഴിലാളികളുടെയും ജോലി മുടങ്ങാതിരിക്കാൻ തന്റെ പരിശോധന സമയം ക്രമപ്പെടുത്തിയ ഡോക്ടർ ഒരുപക്ഷെ ലോകത്തെവിടെയും ഉണ്ടാകില്ല.

രൈരു ഗോപാലിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു കയറിയവരും മാറാരോഗങ്ങൾ ഭേദപ്പെട്ടവരും നിരവധി. നാടും നഗരവും വ്യത്യാസമില്ലാതെ ഡോക്ടർമാർ നാനൂറും അഞ്ഞൂറും രൂപ ഫീസായും അതിലുമേറെ തുക മരുന്നിനത്തിലും ഈടാക്കുമ്പോഴാണ് രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറുടെ മാലാഖക്കുപ്പായമണിയുന്നത്.

മരുന്നും പരിശോധനയും അടക്കം നാൽപതോ അമ്പതോ രൂപ മാത്രമാണ് രോഗികളിൽനിന്ന് വാങ്ങുക. പണമില്ലാത്തവർക്ക് സൗജന്യചികിത്സയും സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടർ ജോലി നിർത്തുമ്പോൾ ഇങ്ങനെയൊരാൾ ഇനിയുണ്ടാവില്ലെന്നാണ് കണ്ണൂരുകാർ പറയുന്നത്.

Esta historia es de la edición June 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición June 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 minutos  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 minutos  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 minutos  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 minutos  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 minutos  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 minutos  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 minutos  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 minutos  |
November-2024