വിവിധ സംസ്ഥാനങ്ങളിലൂടെ ലഡാക്ക് വരെ യാത്ര ചെയ്ത് തിരികെ വരിക എന്ന സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, സുഹൃത്ത് അഫ്ഷാനുമായി സംസാരിക്കുന്നതുവരെ. കാറുകളോടും ഡ്രൈവിങ്ങിനോടും അതിയായ താൽപര്യമുള്ള കെ.ടി. അഫ്ഷാനാണ് യാത്ര സ്വന്തം വാഹനത്തിലാക്കാമെന്ന ചിന്ത പങ്കുവെച്ചത്. ഇന്ത്യൻ നിരത്തുകളിലൂടെ സ്വന്തം വാഹനത്തിൽ യാത്രചെയ്യുന്നു എന്നത് അപ്പോഴും എനിക്ക് ഉൾക്കൊള്ളാനായിരുന്നില്ല. "നമ്മൾ എന്തായാലും പോയിരിക്കും' എന്ന ഉറപ്പുമായി ഞങ്ങളുടെ പതിവ് സൊറ പറച്ചിലിലേക്ക് പി. ശംസുദ്ദീനും കെ.പി. ഷഹ്മിലും കയറിവന്നതോടെ സ്വപ്നം യാഥാർഥ്യമാവുകയായിരുന്നു.
ഒരു വർഷത്തോളം നീണ്ട തയാറെടുപ്പുകൾക്കൊടുവിൽ മഹീന്ദ്ര താറിൽ യാത്ര പുറപ്പെടാൻ തീരുമാനിച്ചു. വണ്ടിപ്രാന്തനായ അഫ്ഷാൻ കൂടെയു ള്ളതിനാൽ ആരു ഡ്രൈവ് ചെയ്യും എന്നതിൽ ഒരു സംസാരത്തിനുപോലും സ്കോപ്പുണ്ടായിരുന്നില്ല. കഴിഞ്ഞ മേയിൽ മധ്യവേനലവധിക്കാലത്ത് നാലുപേരെയും വഹിച്ച് ആ നാലുചക്ര വാഹനം കോഴിക്കോട്ടു നിന്ന് മംഗളൂരു ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. സമ്മർ സീസണിൽ ഡൽഹിയിലും രാജസ്ഥാനിലും ചൂടുകാലമാണെങ്കിലും കശ്മീരിലൂടെ റോഡ് യാത്രയുടെ സൗകര്യം പരിഗണിച്ചാണ് മേയ് തിരഞ്ഞെടുത്തത്.
അപകട ദിനത്തിലെ മുംബൈ
മംഗളൂരുവിൽ താമസിച്ച് പിറ്റേ ദിവസം രാവിലെതന്നെ ഗോവ ലക്ഷ്യമാക്കി ഞങ്ങളെയും കൊണ്ട് താർ കുതിച്ചുപാഞ്ഞു. ഗോവയിലെത്തിയപ്പോൾ എല്ലാവരും ക്ഷീണിച്ചിരുന്നു. അല്പം വിശ്രമിച്ചു ബീച്ചുകൾ കാണാനിറങ്ങി.
ഗോവ-മുംബൈ യാത്രക്കിടെ നടന്നുപോകുന്ന മലയാളി ചെറുപ്പക്കാരനെക്കണ്ട് ഞങ്ങൾ വാഹനം നിർത്തി. അയാൾ മലപ്പുറം തിരൂരിൽ നിന്ന് സൗദിയിലെ മക്കയിലേക്കുള്ള യാത്രയിലാണ് എന്നാണ് പറഞ്ഞത്. മുംബൈയിലെ അരി താജ് ഹോട്ടൽ, ഗേറ്റ് വേ ഓഫ് ഇന്ത്യ, ഹാജി അലി ദർഗ എന്നീ ചരിത്രപ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. മുംബൈ നഗരത്തിൽ വലിയ ഫ്ലക്സ് ബോർഡ് വീണ് 12 പേർ മരിച്ച ദിവസമായിരുന്നു അന്ന്. നഗരവാസികൾക്കൊപ്പം ഞങ്ങളെയും ദുഃഖത്തിലാഴ്ത്തി ആ സംഭവം.
Esta historia es de la edición August 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...