പതിനായിരം രൂപ കൊണ്ട് ഒരാൾക്ക് ഒരു കോടി രൂപ സമ്പാദിക്കാൻ കഴിയുമോ?. കേൾക്കുമ്പോൾ അടുത്ത മണിചെയിൻ തട്ടിപ്പിനെ പറ്റിയാണ് വിവരിക്കുന്നതെന്ന് തോന്നുമെങ്കിലും ഇത് അങ്ങനെയല്ല. ഫേസ്ബുക്കിൽ 'ഓഹരി വിപണി' എന്ന മലയാളി കമ്യൂണിറ്റിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ചലഞ്ചാണിത്. 10,000 രൂപക്ക് ഒരു കമ്പനിയുടെ ഷെയർ വാങ്ങി അഞ്ച് ശതമാനം ലാഭം നേടുമ്പോൾ അത് വിൽക്കണം. അതിലൂടെ ലഭിക്കുന്ന ലാഭമായ 500 രൂപയും മുതലായ 10,000 രൂപയും കൊണ്ട് അടുത്ത ഷെയർ കണ്ടെത്തി വാങ്ങി വീണ്ടും അഞ്ച് ശതമാനം ലാഭത്തിൽ വിൽക്കണം. ഇങ്ങനെ 143 ട്രേഡുകൾ ചെയ്താൽ നിങ്ങളുടെ കൈയിലെ 10,000 രൂപ ഒരു കോടിയിൽ എത്തിയിട്ടുണ്ടാകും.
കൂട്ടുലാഭം എന്ന മാജിക്
കേൾക്കുമ്പോൾ ലളിതമായി തോന്നാമെങ്കിലും നിരന്തര പഠനവും വർഷങ്ങളുടെ പ്രയത്നവും വേണ്ടിവരുന്ന പ്രക്രിയയാണിത്. ഒപ്പം വിപണിയുടെ സ്ഥിരതയും സ്വാധീന ഘടകമാണ്. നിക്ഷേപത്തിലൂടെ കിട്ടുന്ന മുതലും ലാഭവും വീണ്ടും വീണ്ടും സുരക്ഷിത മാർഗങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ കൈവരുന്ന കോമ്പൗണ്ടിങ് പ്രോഫിറ്റിന്റെ (കൂട്ടുലാഭം) അതിശയകരമായ വളർച്ചയെ സൂചിപ്പിക്കുന്നതാണ് ഈ ചലഞ്ച്.
മണിചെയിൻ തട്ടിപ്പുകളിൽ എളുപ്പം വീഴുന്ന മലയാളികൾക്ക് സാമ്പത്തിക സാക്ഷരത നൽകാനെങ്കിലും ഇത്തരം ചലഞ്ചുകൾ ഉപകാരപ്പെടും. ഒപ്പം സാമ്പത്തിക സ്വാതന്ത്ര്യം എന്ന പുതിയ കാലത്തെ സങ്കല്പത്തിലേക്കുള്ള ചുവടുവെപ്പുമാണ് സുരക്ഷിത നിക്ഷേപമാർഗങ്ങളെ കുറിച്ചുള്ള അവബോധം.
കടം കയറി വേണ്ട ജീവിതം
ആവശ്യത്തിന് നിക്ഷേപം, തനിക്കും കുടുംബത്തിനും മികച്ച ജീവിത സൗകര്യങ്ങൾ നിലനിർത്താനുള്ള പണം എന്നിവയെല്ലാം ഓരോരുത്തരുടെയും ജീവിത ലക്ഷ്യമാണ്. ജോലിയിൽനിന്ന് വിരമിച്ച ശേഷം ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയണമെന്നതാണ് എല്ലാ തൊഴിലാളികളുടെയും സ്വപ്നം. തങ്ങളുടെ ഹോബികളിൽ മുഴുകി ജീവിക്കാൻ ആവശ്യമായ പണം വേണമെന്നതാകും മറ്റു ചിലർക്ക് ലക്ഷ്യം.
Esta historia es de la edición August 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...