ചോദ്യങ്ങളുടെ കെട്ടഴിക്കുകയാണ് നടി പത്മപ്രിയ. ജീവിതത്തിലെ കരുത്തുറ്റ സ്ത്രീകൾ സിനിമയിലില്ലാത്തത് എന്തുകൊണ്ട്? പൊന്നമ്മ ചേച്ചി പോയി, മറ്റൊരു പൊന്നമ്മയുണ്ടാകാ അത് എന്തുകൊണ്ട്? എന്ത് ധാർമികതയുടെ പേരിലാണ് 'അമ്മ'യിലെ കൂട്ട രാജി? മുഴുവൻ എക്സിക്യൂട്ടിവ് കമ്മിറ്റിയും രാജിവെക്കുമ്പോൾ ഇവർ ആർക്കാണ് രാജി സമർപ്പിക്കുന്നത്? നിലവിൽ ഭാരവാഹികളില്ലല്ലോ, പിന്നെ എങ്ങനെയാണ് ജനറൽ ബോഡി വിളിക്കുക? 90 ശതമാനം സിനിമകളും സാമ്പത്തികമായി പരാജയപ്പെടുന്ന ഒരു വ്യവസായത്തിൽ, പുരുഷ അഭിനേതാക്കൾ ലാഭം സൃഷ്ടിക്കുന്നവർ ആണെന്നും സ്ത്രീകൾ അങ്ങനെയല്ലെന്നും എങ്ങനെ പറയാനാകും? ഒരു സ്ത്രീ പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ ആ സ്ത്രീയാണ് പ്രശ്നമെന്ന് വരുത്തിത്തീർക്കുന്നത് എന്തുകൊണ്ട്? സ്ത്രീ കേന്ദ്രീകൃത കഥകളും ട്രാൻസ്ജെൻഡർ കഥകളും പറയുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണ്? എങ്ങനെയാണിവർക്ക് യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയുന്നത്? മലയാള ചലച്ചിത്ര ലോകത്ത് ഏറെ കോളിളക്കം സൃഷ്ടി ച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് പു റത്തുവന്ന സാഹചര്യത്തിൽ ഡബ്ല്യു.സി.സി സ്ഥാപക അംഗം കൂടിയായ പത്മപ്രിയ 'മാധ്യമം കുടുംബത്തോട് സംസാരിക്കുന്നു.
സിനിമ മേഖലയിലെ പവർ ഗ്രൂപ്പാണിപ്പോൾ ചർച്ച. എങ്ങനെയാണ് ഈ വിമർശനത്തെ നോക്കിക്കാണുന്നത്?
പവർ ഗ്രൂപ് എല്ലാ സിനിമ മേഖലയിലുമുണ്ട്. ആധിപത്യമാണ് പ്രശ്നം. എനിക്ക് 25-26 വയസ്സുള്ള സമയത്ത് ഇപ്പോഴത്തെ പ്രധാന പ്രൊഡക്ഷൻ മാനേജരായ ഒരാൾ, ഇത്രയും പ്രായമായില്ലേ, നിർത്തിക്കൂടെ എന്നു ചോദിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണങ്ങളിൽ ഒന്നി താണ്.
ചലച്ചിത്രരംഗത്തെ ലിംഗ നീതി പ്രധാന വിഷയമായിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചക്ക് തിരികൊളുത്തിക്കഴിഞ്ഞല്ലോ. ലിംഗവിവേചനത്തെക്കുറിച്ച്?
ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകളില്ല. ടെക്നിക്കൽ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം നന്നേ കുറവ്. ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ പ്രയാസം നേരിടുന്നുണ്ട്. കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ആഴത്തിൽ വേരൂന്നിയ ലിംഗവിവേചനമാണിവിടെ. ഇതാണ്, കഥകളുടെ കാര്യത്തിൽ സ്ത്രീ പ്രാതിനിധ്യം കുറയുന്നതിലേക്കും തുല്യതയില്ലായ്മയിലേക്കും നയിക്കുന്നത്.
Esta historia es de la edición November-2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November-2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...