ഒരു വേർപാടിന്റെ വേദനയിൽ
Kalakaumudi|April 21, 2024
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 13 വർഷം ഞങ്ങൾക്കൊപ്പം ഒരു കുടുംബാംഗത്തെ പോലെ ജീവിച്ച കൊക്കോ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തു പോയത്. മനുഷ്യരുടേത് മരണവും മൃഗങ്ങളുടേത് ചാകലും എന്നാണല്ലോ പറയുന്നത്.
കെ.വി. തോമസ്
ഒരു വേർപാടിന്റെ വേദനയിൽ

ഏതാനും ദിവസങ്ങൾക്കു മുമ്പാണ് 13 വർഷം ഞങ്ങൾക്കൊപ്പം ഒരു കുടുംബാംഗത്തെ പോലെ ജീവിച്ച കൊക്കോ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പഗ്ഗ് ഇനത്തിൽപ്പെട്ട നായ ചത്തു പോയത്. മനുഷ്യരുടേത് മരണവും മൃഗങ്ങളുടേത് ചാകലും എന്നാണല്ലോ പറയുന്നത്.

കൊക്കോയുടെ വേർപാട് ഞങ്ങളെയെല്ലാം വല്ലാതെ വേദനിപ്പിച്ചു. 2009 ൽ ഞാൻ ഡൽഹിയിൽ 15-ാം ലോക്സഭയിലെ അംഗമായും തുടർന്ന് കേന്ദ്ര മന്ത്രിസഭയിൽ സീനിയർ മന്ത്രി ശരദ് പവാറിനോടൊപ്പം കൃഷി, ഭക്ഷ്യവിതരണം, ഉപഭോക്തൃസംരക്ഷണം, സഹകരണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും 2010 ൽ ഭക്ഷ്യവിതരണം ഉപഭോക്തൃ സംരക്ഷണം, സഹകരണം എന്നീ വകുപ്പുകളുടെ സ്വതന്ത ചുമതലയുള്ള മന്ത്രിയായും പ്രവർത്തിക്കുമ്പ ഴാണ് 17- ബൽവന്ത്റായ് മേത്ത റോഡിൽ എനിക്കൊരു ബംഗ്ലാവ് ലഭിക്കുന്നത്.

1984 ൽ 8-ാം ലോക്സഭയിൽ അംഗമായി ഡൽഹിയിൽ എത്തുമ്പോൾ 84 സൌത്ത് അവന്യൂവിലെ ഫ്ലാറ്റിലാണ് ഞാനും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. 12 വർഷം ഞങ്ങൾ അവിടെ താമസിച്ചു. എന്റെ മൂത്തമകൻ ബിജു സെന്റ് പോൾസിൽ 11-12 ക്ലാസുകളിലും മകൾ രേഖ മാറ്റർഡേയിൽ 8-ാം ക്ലാസിലും ജോ 5-ാം ക്ലാസ്സിൽ ഡോൺ ബോസ്കോയിലുമാണ് പഠനം നടത്തിയത്. കൊച്ചിയിൽ നിന്ന് പാർലമെന്റ് അംഗമായി ഞാൻ ഡൽഹിയിലെത്തുമ്പോൾ തേവര പെരുമാനൂർ ആംഗ്ലോ ഇന്ത്യൻ സ്ക്കൂളിൽ പഠിച്ചിരുന്ന മൂന്നു മക്കളുടെയും പഠനം ഡൽഹിയിലേക്ക് പെട്ടെന്ന് മാറ്റേണ്ടി വന്നു. 1984 മുതൽ 1996 വരെയുള്ള 12 വർഷക്കാലം സൌത്ത് അവന്യൂവിൽ എ.കെ. ആന്റണി, എം.എം. ജേക്കബ്ബ്, തലേക്കുന്നിൽ ബഷീർ തുടങ്ങിയവരുമൊക്കെയായി സന്തോഷത്തോടെ പാർലമെന്റ് ജീവിതം മുന്നോട്ടു പോയി.

1996 ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടതിനെ തുടർന്ന് കൊച്ചിക്ക് തിരിച്ചുവന്ന് തേവര കോളേജിൽ കെമിസ്ട്രി അധ്യാപനം തുടർന്നു. 1998 മുതൽ 2001 വരെ കെമിസ്ട്രി വിഭാഗം തലവനായി. ആ സമയത്തിനുള്ളിൽ മൂന്നു മക്കളും ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ കോളേജുകളിൽ ചേർന്നിരുന്നു. 2001-ൽ കേരള നിയമസഭയിലേക്ക് എറണാകുള ത്തുനിന്ന് എംഎൽഎ ആയി. 2009 വരെ ഒമ്പതു വർഷക്കാലം തിരുവനന്തപുരത്തായി താമസം. അതിൽ 2001 മുതൽ 2004 വരെ സംസ്ഥാന ടൂറിസം, ഫിഷറീസ്, എക്സൈസ് മന്ത്രിയായപ്പോൾ, തിരുവനന്തപുരത്ത് ഒരു ബംഗ്ലാവിലായിരുന്നു താമസം . പിന്നീട് എംഎൽഎ ഹോസ്റ്റലിലും.

Esta historia es de la edición April 21, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición April 21, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024
പകരക്കാരനില്ലാതെ...
Kalakaumudi

പകരക്കാരനില്ലാതെ...

ഗോൾ

time-read
1 min  |
November 24, 2024
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
Kalakaumudi

ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ

നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും

time-read
4 minutos  |
November 24, 2024
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
Kalakaumudi

എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം

ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്

time-read
3 minutos  |
November 24, 2024
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
Kalakaumudi

ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ

കളിക്കളം

time-read
3 minutos  |
October 27, 2024
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
Kalakaumudi

ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്

ഇമേജ് ബുക്ക്

time-read
1 min  |
October 27, 2024
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
Kalakaumudi

നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും

ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.

time-read
3 minutos  |
October 27, 2024
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
Kalakaumudi

ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ

സ്മരണ

time-read
2 minutos  |
October 20, 2024
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
Kalakaumudi

പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?

ഇന്ത്യാ-കാനഡ സംഘർഷം

time-read
3 minutos  |
October 20, 2024
ഒന്നാനാം കുന്നും ഓരടിക്കുന്നും
Kalakaumudi

ഒന്നാനാം കുന്നും ഓരടിക്കുന്നും

ഓർമ്മ

time-read
2 minutos  |
October 20, 2024