വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ രണ്ടുവട്ടം തങ്ങളെ ഫൈനലിൽ കൈവിട്ട വിജയം ഇത്തവണ സ്വന്തമാക്കിക്കൊണ്ട് ന്യൂസീലൻഡ് ടീം ചരിത്രം കുറിക്കുക തന്നെ ചെയ്തിരിക്കുന്നു. ദുബായ് അന്തരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒക്ടോബർ 20 ന് നടന്ന ലോകകപ്പിന്റെ കലാശക്കളിയിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തോൽപ്പിച്ചാണ് ന്യൂസീലൻഡ് വനിതകൾ കന്നി കിരീടത്തിൽ മുത്തമിട്ടത്. നീണ്ട മുപ്പത്തിയാറ് വർഷ ങ്ങൾക്കുശേഷം ന്യൂസീലൻഡിന്റെ പുരുഷ ക്രിക്കറ്റ് ടീം ബാംഗ്ളുരുവിൽ ലോകത്തിലെ ഒന്നാം റാങ്കുകാരായ ഇന്ത്യക്കെതിരെ ആധികാരിക വിജയം നേടിയ ദിവസം തന്നെ കിവി വനിതകളുടെ ചരിത്രനേട്ടം അവർക്ക് ഇരട്ടി മധുരമാണ് നൽകിയിരിക്കുന്നത്.
ബംഗ്ളാദേശിൽ നടക്കേണ്ടിയിരുന്ന ഐസിസി ട്വന്റി 20 ലോകകപ്പ് വേദി ദുബായിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ മൂന്നിന് മത്സരങ്ങൾ ആരംഭിക്കുമ്പോൾ ന്യൂസീലൻഡ് വനിത ടീമിന് ലോകകപ്പ് സാദ്ധ്യതകൾ ആരും കല്പിച്ചിരുന്നില്ല. ലോക റാങ്കിങ്ങിൽ ആദ്യ സ്ഥാനക്കാരായ ഓസ്ട്രേലിയ, ഇംഗ്ളണ്ട്, ഇന്ത്യ ടീമുകൾക്ക് പുറമെ കഴിഞ്ഞ തവണ ഫൈനലിൽ പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ടീമുകൾക്കൊക്കെയായിരുന്നു ഇത്തവണയും ലോകകപ്പിൽ അന്തിമ വിജയം പ്രതീക്ഷിച്ചിരുന്നത്. തുടർച്ചയായി പതിനൊന്നു മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയ റിക്കാർഡുമായി ദുബായിലെത്തിയ ന്യൂസീലൻഡ് കരുത്തരായ ഇന്ത്യക്കെതിരെ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ അൻപത്തിയെട്ട് റൺസിന്റെ വിജയത്തോ ടെയാണ് ലോകകപ്പിൽ ശ്രദ്ധിക്കപ്പെട്ടത്. ആറുതവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് അറുപതു റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയെങ്കിലും ശ്രീലങ്ക പാക്കിസ്ഥാൻ ടീമുകൾക്കെതിരെ വിജയത്തോടെയാണ് ന്യൂസിലൻഡ് സെമിഫൈനലിൽ എത്തിയത്. മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെതിരെ എട്ടുറൺസിന്റെ വിജയമാണ് സോഫി ഡിവിൻ നയിച്ച ന്യൂസിലൻഡിനെ ഫൈനിലെത്തിച്ചത്.
Esta historia es de la edición October 27, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 27, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ
ഇവരെ നമുക്ക് രക്ഷിക്കാനാകും
ജോലിഭാരം കൊണ്ടും മാതാപിതാക്കളുടെ നിസ്സാര കുറ്റപ്പെടുത്തുലുകൾകൊണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതും കൗമാരപ്രായമുള്ളവരും ചെറുപ്പക്കാരും! ഇന്ത്യയിൽ 2023ൽ 1,64,000 പേർ. കേരളത്തിൽ 10,160. എഴുപതു ശതമാനവും പുരുഷന്മാരാണ്.
നിർമ്മിത ബുദ്ധിയുടെ തൊട്ടപ്പന്മാർക്ക് നോബൽ
നോബൽ സമ്മാനം
തോപ്പിൽ ഭാസിക്ക് പ്രചോദനമായ കുഷ്ഠരോഗാശുപത്രിക്ക് 90
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ........ പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല...
വിശന്ന് മരിച്ച ആ ചെറുപ്പക്കാർക്ക് മുന്നിൽ...
അതിഥിയും ആതിഥേയരും