ProbarGOLD- Free

യച്ചൂരിയെപ്പോലെ വെല്ലുവിളി നേരിട്ട മറ്റാരുണ്ട്?
Kalakaumudi|September 22, 2024
സീതാറാം യെച്ചൂരി (1952-2024)
-  ഉല്ലേഖ് എൻ. പി.
യച്ചൂരിയെപ്പോലെ വെല്ലുവിളി നേരിട്ട മറ്റാരുണ്ട്?

ഇന്ത്യൻ രാഷ്ട്രീയത്തിന് എസ്എഫ്ഐ സംഭാവന ചെയ്ത ഏറ്റവും പ്രതിഭാധനനായ പാർലമെന്റേറിയനും രാഷ്ട്രീയനേതാവും സീതാറാം യെച്ചൂരിയാണെന്നാണ് വിദ്യാർത്ഥി കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സുരേഷ് കുറുപ്പ് പറയുന്നത്. അതിലാര്ക്കും എതിരഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ചാതുര്യം, അതുപോലെ പാണ്ഡിത്യം, പല ഭാഷകളിലും അനായാസം എഴുതാനും സംസാരിക്കുവാനുമുള്ള കഴിവ് ഇതൊക്കെ ഏവരേയും ആകർഷിച്ചിരുന്നു. എത്ര സങ്കീർണ്ണ വിഷയമായാലും തികച്ചും സരളമായി അവ കൈകാര്യം ചെയ്യാനുള്ള മികവ് അദ്ദേഹത്തെ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളിൽ പലരിൽ നിന്നും വേർതിരിച്ചു നിർത്തി. അക്ഷോഭ്യനായി കാര്യങ്ങൾ വിശദീകരിക്കാനും ബുദ്ധിശക്തി കൊണ്ടും പറയുന്നതിന്റെ ഉള്ളടക്കത്തിന്റെ ബലം കൊണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധമില്ലാത്തവരെ പോലും സ്വാധീനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നത് അവിതർക്കിതമാണ്. സീതാറാമിന്റെ വ്യക്തിഗത കഴിവുകൾ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഒരു മുതൽക്കൂട്ട് ആയിരുന്നു. കാരണം അദ്ദേഹത്തെ പോലെ വ്യക്തിപ്രഭാവമുള്ള ഒരു നേതാവിനു മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറിയിരുന്നു. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ വേർപാട് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്.

പുതിയ ഈ കാലഘട്ടം എന്ന് പറയുന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മേൽക്കോയ്മയെ മാത്രം ഉദ്ദേശിച്ചല്ല. ഹിന്ദുത്വരാഷ്ട്രീയവളർച്ചയുമായി ബന്ധപ്പെട്ടു ഒരു പാട് മാറ്റങ്ങൾ ഈ രാജ്യത്തു ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷപാർട്ടികൾ പലതുമായി നിരന്തരം ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ കാലമാണിത്. ബിജെപിയെ ഒറ്റപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായി ബൂർഷ്വാ പാർട്ടികൾ എന്ന് കമ്മ്യൂണിസ്റ്റുകൾ വിശേഷിപ്പിക്കുന്ന പാർട്ടികളുമായും നല്ല ബന്ധം പുലർത്തുക എന്നത് ഈ കാലത്തിന്റെ അനിവാര്യതയാണ്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇത് പുത്തരിയൊന്നുമല്ല. 1930കളിൽ ബൾഗേറിയൻ കമ്മ്യൂണിസ്റ്റ് നേതാവ് ജോർജി ഡിമിത്രോവ് സങ്കൽപ്പിച്ച "പോപ്പുലർ ഫ്രണ്ട്' എന്ന ആശയവും തമ്മിൽ യെച്ചൂരി വിഭാവനം ചെയ്ത അതുപോലെ പ്രയോഗത്തിൽ വരുത്തിയ - സഖ്യങ്ങൾക്ക് നല്ല സാമ്യമുണ്ട്.

Esta historia es de la edición September 22, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición September 22, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024
പകരക്കാരനില്ലാതെ...
Kalakaumudi

പകരക്കാരനില്ലാതെ...

ഗോൾ

time-read
1 min  |
November 24, 2024
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
Kalakaumudi

ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ

നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും

time-read
4 minutos  |
November 24, 2024
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
Kalakaumudi

എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം

ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്

time-read
3 minutos  |
November 24, 2024
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
Kalakaumudi

ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ

കളിക്കളം

time-read
3 minutos  |
October 27, 2024
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
Kalakaumudi

ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്

ഇമേജ് ബുക്ക്

time-read
1 min  |
October 27, 2024
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
Kalakaumudi

നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും

ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.

time-read
3 minutos  |
October 27, 2024
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
Kalakaumudi

ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ

സ്മരണ

time-read
2 minutos  |
October 20, 2024
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
Kalakaumudi

പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?

ഇന്ത്യാ-കാനഡ സംഘർഷം

time-read
3 minutos  |
October 20, 2024
ഒന്നാനാം കുന്നും ഓരടിക്കുന്നും
Kalakaumudi

ഒന്നാനാം കുന്നും ഓരടിക്കുന്നും

ഓർമ്മ

time-read
2 minutos  |
October 20, 2024

Usamos cookies para proporcionar y mejorar nuestros servicios. Al usan nuestro sitio aceptas el uso de cookies. Learn more