തിരുപ്പതി ലഡു പൊട്ടുമ്പോൾ
Kalakaumudi|September 30, 2024
ദേവി പത്മാവതിയുമായുള്ള തന്റെ കല്യാണത്തിന് ലക്ഷ്മി ദേവിയുടെ കാര്യസ്ഥനായ കുബേരനിൽ നിന്ന് വാങ്ങിയ കടം വീട്ടാനായി ഭഗവാനെ സഹായിക്കാനാണ് ഭക്തർ ഇവിടെ ധനം അർപ്പിക്കുന്നത്.
കെ.പി. രാജീവൻ
തിരുപ്പതി ലഡു പൊട്ടുമ്പോൾ

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു പ്രസാദവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ഉന്നയിച്ച ആരോപണം ആരുടെ മനസ്സിലാണ് ലഡു പൊട്ടിച്ചത്? ലക്ഷക്കണക്കിന് ഹിന്ദുഭക്തരുടെ ആശാകേന്ദ്രമാണ് തിരുപ്പതി ബാലാജി ക്ഷേത്രം. കോടീശ്വരന്മാർ മുതൽ നിർദ്ധനർ വരെയുള്ള ലക്ഷക്കണക്കിന് സന്ദർശകരാണ് ഓരോ ദിവസവും ആന്ധ്രപ്രദേശിലെ ഈ ക്ഷേത്രത്തിലെത്തുന്നത്. ദേവി പത്മാവതിയുമായുള്ള തന്റെ കല്യാണത്തിന് ലക്ഷ്മി ദേവിയുടെ കാര്യസ്ഥനായ കുബേരനിൽ നിന്ന് വാങ്ങിയ കടം വീട്ടാനായി ഭഗവാനെ സഹായിക്കാനാണ് ഭക്തർ ഇവിടെ ധനം അർപ്പിക്കുന്നത്. ഇങ്ങനെ അർപ്പണം നടത്തുന്ന ഭക്തർക്ക് വലിയ ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ലോകത്തിൽ തന്നെ ഏറ്റവുമധികം വരുമാനുള്ള ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം.

ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാദമാണ് ലഡു. ഈ ലഡുവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഈ വിവാദം ചിലരുടെ മനസ്സിൽ ലഡു പൊട്ടിയതിനെ തുടർന്നാണ് ഉയർന്നു വന്നത്. കാരണം ഇത് വെറും ഒരു ക്ഷേത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ആത്മീയ വിഷയം മാത്രമല്ല. ആന്ധ്രയിലെ മുൻ സർക്കാരിനെതിരെ പ്രയോഗിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ ആയുധമായി ഇത് മാറിക്കഴിഞ്ഞു.

ബിജെപിയെ പ്രതിസന്ധിയിലാക്കി നായിഡുവിന്റെ ലഡു തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു വിവാദത്തിൽ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും വളരെ ദീർഘ നാളത്തേക്ക് നിലനിൽക്കുന്ന വലിയ ഒരു രാഷ്ട്രീയ ആയുധമാണ് തിരുപ്പതിയിലെ ലഡുവിലെ മൃഗ കൊഴുപ്പ് ആരോപണം. ദീർഘനാൾ നിലനിൽക്കുന്ന ഒരു വിവാദമാണിത്. എന്താ യാലും ആന്ധ്രപ്രദേശിൽ മാ ത്രമല്ല ഇന്ത്യയൊട്ടാകെ ഇത് രാഷ്ട്രീയ വിവാദം കൂടിയായി മാറിക്കഴിഞ്ഞു. ബിജെപി കഴിഞ്ഞ ലോകസഭ - ആന്ധ്ര പ്രദേശ് നിയമസഭ തിരഞ്ഞടുപ്പിൽ എൻ.ചന്ദ്രബാബുവിന്റെ തെലുങ്ക് ദേശം പാർട്ടിയെ എൻ ഡിഎയോടൊപ്പം ചേർത്താണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ ജഗൻ മോഹന്റെ പാർട്ടിയെ പരാജയപ്പെടുത്തി അധികാരം പിടിച്ചെടുത്തെങ്കിലും ഇപ്പോഴും ബിജെപിക്കും നരേന്ദ്ര മോദിക്കും ജഗൻമോഹനോടും തിരിച്ചും അല്പം അനുകമ്പാ സമീപനമുണ്ടെന്ന് ചന്ദ്രബാബു നായിഡുവിന് നന്നായി അറിയാം.

Esta historia es de la edición September 30, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición September 30, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
തോമസ് വിട്ടോടാ...
Kalakaumudi

തോമസ് വിട്ടോടാ...

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഡൽഹി പെൺകുട്ടി മരിച്ചുപോയത് എത്ര ഭാഗ്യം

time-read
6 minutos  |
September 30, 2024
വിഗ്രഹവുമായി പിണറായി എത്രനാൾ മോദിയെ മുഖം കാണിക്കേണ്ടിവരും?
Kalakaumudi

വിഗ്രഹവുമായി പിണറായി എത്രനാൾ മോദിയെ മുഖം കാണിക്കേണ്ടിവരും?

പിണറായി എന്ന സൂര്യൻ കെട്ട് സൂര്യനാണെന്ന് അൻവർ പരസ്യമായി വിളിച്ചുപറഞ്ഞപ്പോൾ അതിനെ ശക്തമായി എതിർക്കാൻ സിപിഎമ്മിലും എൽഡിഎഫിലും ഒരു നേതാവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

time-read
7 minutos  |
September 30, 2024
തിരുപ്പതി ലഡു പൊട്ടുമ്പോൾ
Kalakaumudi

തിരുപ്പതി ലഡു പൊട്ടുമ്പോൾ

ദേവി പത്മാവതിയുമായുള്ള തന്റെ കല്യാണത്തിന് ലക്ഷ്മി ദേവിയുടെ കാര്യസ്ഥനായ കുബേരനിൽ നിന്ന് വാങ്ങിയ കടം വീട്ടാനായി ഭഗവാനെ സഹായിക്കാനാണ് ഭക്തർ ഇവിടെ ധനം അർപ്പിക്കുന്നത്.

time-read
5 minutos  |
September 30, 2024
താരേ സമീൻ പർ...
Kalakaumudi

താരേ സമീൻ പർ...

സിനിമ കണ്ട് ഞാൻ കരഞ്ഞു മകനോടുള്ള സമീപനം എന്തു ക്രൂരമായന്നോർത്ത് പൊട്ടിപ്പൊട്ടിക്കരഞ്ഞു. ആ വിങ്ങിപ്പൊട്ടൽ ഒരു പ്രധാന തീരുമാനത്തിനു കാരണമായി. ഇത്തരം കുട്ടികൾക്കായി ഒരു ട്രസ്റ്റ് സ്ഥാപിക്കാനും ട്രസ്റ്റിന്റെ കീഴിൽ ട്രാവൻകൂർ നാഷണൽ സ്കൂൾ തുടങ്ങാനും.

time-read
3 minutos  |
September 30, 2024
ഡിസ്ലെക്സിയയോ? കൈപിടിച്ചുയർത്താൻ ഞങ്ങളുണ്ട്
Kalakaumudi

ഡിസ്ലെക്സിയയോ? കൈപിടിച്ചുയർത്താൻ ഞങ്ങളുണ്ട്

അസഹിഷ്ണുതയും അക്ഷമയയും സ്വാർത്ഥതാൽപര്യങ്ങളും ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈക്കാലത്ത് സ്വന്തം താല്പര്യങ്ങൾക്ക് ഉപരി മറ്റുള്ളവരുടെ ഉന്നമനത്തിനായി നിലകൊള്ളുക എന്നത് പ്രശംസനീയം തന്നെയാണ്

time-read
5 minutos  |
September 30, 2024
പുറത്തേക്ക് തുറന്നിട്ട വാതിൽ
Kalakaumudi

പുറത്തേക്ക് തുറന്നിട്ട വാതിൽ

സീതാറാം യെച്ചൂരി (1952-2024)

time-read
3 minutos  |
September 22, 2024
യച്ചൂരിയെപ്പോലെ വെല്ലുവിളി നേരിട്ട മറ്റാരുണ്ട്?
Kalakaumudi

യച്ചൂരിയെപ്പോലെ വെല്ലുവിളി നേരിട്ട മറ്റാരുണ്ട്?

സീതാറാം യെച്ചൂരി (1952-2024)

time-read
3 minutos  |
September 22, 2024
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
Kalakaumudi

ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു

ഡൽഹി ഡയറി

time-read
4 minutos  |
July 29, 2024
ട്രംപിനെ ആര് പിടിച്ച് കെട്ടും?
Kalakaumudi

ട്രംപിനെ ആര് പിടിച്ച് കെട്ടും?

യു.എസ്. ഇലക്ഷൻ

time-read
3 minutos  |
July 29, 2024
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
Kalakaumudi

ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'

ഡോ. എം.എസ്. വല്യത്താൻ (1934-2024)

time-read
2 minutos  |
July 29, 2024