ലോക്സഭയിൽ തനിച്ച് 370 സീറ്റുകൾ, മുന്നണിയായി 400 ലേറെ ഇങ്ങനെയൊരു ലക്ഷ്യം നരേന്ദ്ര മോദി പ്രഖ്യാപിച്ചത് വലിയ പ്രതീക്ഷ നൽകി പ്രവർത്തകരെ ആവേശഭരിതരാക്കുന്നതിനും എതിരാളികളുടെ ആവേശഭരിതരാക്കുന്നതിനും വേണ്ടി മാത്രമായിരുന്നില്ലെന്ന് പലർക്കും മനസ്സിലായത്, "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ബി.ജെ.പി അജണ്ട പഠിക്കാനുള്ള മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചപ്പോഴാണ്. നിർണ്ണായകമായ പല ഭരണഘടനാ ഭേദഗതികളും ആവശ്യമായി വരുന്ന "ഭാരത്' എന്ന സങ്കൽപ്പത്തിലേക്ക് ഇന്ത്യയെ മാറ്റിത്തീർക്കുന്നതായിരുന്നു 400 സീറ്റിന്റെ ലക്ഷ്യം എന്നു വിലയിരുത്തപ്പെട്ടു.
2019 ൽ 437 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പിക്ക് 303 എണ്ണം നേടാനായിരുന്നു. എൻ.ഡി.എയ്ക്ക് മൊത്തം ലഭിച്ചതാകട്ടെ 353 സീറ്റും. ഇതിൽ ഗുജറാത്ത്(26), ഹരിയാന(10), ഹിമാചൽപ്രദേശ്(4), ഡെൽഹി(7), ഉത്തരാഖണ്ഡ്(5) എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി തനിച്ച് മുഴുവൻ സീറ്റുകളിലും വിജയിക്കുകയുണ്ടായി. എഴുപതോളം സീറ്റുകൾ ലഭിച്ചാലേ മോദി പ്രഖ്യാപിച്ച സീറ്റെണ്ണം 2024 ൽ ബി.ജെ.പിക്കും എൻ.ഡി.എൻ.ഡി.എയ്ക്കും കൈവരിക്കാനാവൂ.
അതിന് കഴിയുമോ എന്നതാണ് ഈ തെരഞ്ഞടുപ്പിലെ പ്രസക്തമായ ചോദ്യം. കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം തകർന്നടിഞ്ഞു എന്ന പ്രതീതി സൃഷ്ടിക്കുവാൻ ബി.ജെ.പി- ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങളും അവരെ പിന്തുണയ്ക്കന്ന മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യാ സഖ്യത്തിന് മിക്ക സംസ്ഥാനങ്ങളിലും സീറ്റ് വിഭജനത്തിൽ ധാരണയിലെത്താൻ കഴിഞ്ഞതോടെ 2019 ലേതിനേക്കാൾ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് മുന്നോട്ടുപോകുവാൻ കഴിയുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ അത് 272 എന്ന അക്കത്തിലേക്ക് എത്തുമെന്ന് ഉറപ്പുപറയാൻ കഴിയില്ല.
Esta historia es de la edición April 16-30, 2024 de Keralasabdam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 16-30, 2024 de Keralasabdam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്
ട്രംപ് ചെറിയ മീനല്ല
ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?
ചൈനീസ് ഭരണകൂടവും അഴിമതിയും
നേരിന് നേരേ...
ലോകം ഉറങ്ങിയപ്പോൾ...
ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.