ആദിപരാശക്തി ശ്രീചക്ര രൂപിണിയായി അവതരിച്ച കഥ
Muhurtham|May 2023
ശ്രീലളിതാ മാഹാത്മ്യം
 അശോകൻ ഇറവങ്കര
ആദിപരാശക്തി ശ്രീചക്ര രൂപിണിയായി അവതരിച്ച കഥ

ദേവ്‍യോപാസനയിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനാ സമ്പ്രദായമാണ് ശ്രീചക്ര പൂജ. എല്ലാ പൂജകളും അവസാനിക്കുന്നിടത്തു നിന്നും ശ്രീചക്രോപാസന ആരംഭിക്കുന്നു എന്നാണ് തന്ത്രശാസ്ത്രം പറയുന്നത്. മിക്ക ദേവീക്ഷേത്രങ്ങ ളും ശ്രീചക്ര പ്രതിഷ്ഠയോ പൂജയോ ഉള്ളവയാണ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ  ശങ്കരാചാര്യ സ്വാമികൾ പ്രതിഷ്ഠിച്ച ശ്രീചക്രമാണ് മൂലവിഗ്രഹം. സ്വയംഭൂവാണ് മൂകാംബികയിലെ ശ്രീചക്രം. ചോറ്റാനിക്കര, ആറ്റുകാൽ ചെട്ടികുളങ്ങര മുതലായ ക്ഷേത്രങ്ങളിലെയെല്ലാം താന്ത്രിക വിധിയുടെ ഭാഗമാണ് ശ്രീചക്രരാധന. തിരുവിതാംകൂർ രാജകു ടുംബം പോലെയുള്ള രാജകുടുംബങ്ങളും, ദേവീ ഉപാസകരും പതിവായി ശ്രീചക്രപൂജ ഗൃഹത്തിൽ വച്ചു തന്നെ നടത്തുന്നവരാണ്.

ആദിപരാശക്തിയാണ് ശ്രീചക്രത്തിന്റെ അധിദേവത. ശ്രീ ലളിതാ ത്രിപുരസുന്ദരി എന്നും ദേവി അറിയപ്പെടുന്നു. ദേവിയെ സ്തുതിക്കുന്ന ആയിരം നാമങ്ങളാണ് പ്രസിദ്ധമായ ലളിതാസഹസ്രനാമം. ദേവിയുടെ ആവാസ സ്ഥാനമായ, ഈരേഴു പതിനാലു ലോകങ്ങൾക്കുമപ്പുറം ബ്രഹ്മലോകത്തിനും മുകളിലുള്ള സുധാ സമുദ്രത്തിന്റെ മദ്ധ്യത്തിലെ മണിദ്വീപത്തിലുള്ള ശ്രീപുരത്തിന്റെ താന്ത്രിക വിധിപ്രകാരമുള്ള ചെറിയ പതിപ്പാണ് ശ്രീചക്രം,

ആരാണ് ലളിതാ ത്രിപുരസുന്ദരി

18 പുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോപാഖ്യാനത്തിലാണ് പ്രപഞ്ച ജീവശക്തിയായ ആദിപരാശക്തിയെക്കുറിച്ചും ശ്രീചക്രത്തെക്കുറിച്ചും ലളിതാസഹസ്രനാമത്തെക്കുറിച്ചുമെല്ലാം ഹയഗ്രീവ മഹർഷി അഗസ്ത്യ മഹർഷിക്ക് ഉപദേശിച്ചു കൊടുക്കുന്നത്. അഗസ്ത്യൻ എന്ന ഋഷി പർവ്വതാകാരം പ്രാപിക്കാൻ വെമ്പുന്ന അഹങ്കാരത്തെ നിയന്ത്രിച്ച ആത്മാകാരനാണ്. വിന്ധ്യ പർവ്വതം മേരു പർവ്വതത്തോടുള്ള മത്സരം കാരണം സൂര്യചന്ദ്രന്മാരുടെ ഗതി തടയുന്ന തരത്തിൽ സ്വന്തം ശിഖരത്തെ  ഉയർത്തിയപ്പോൾ ദേവന്മാരുടെ അഭ്യർത്ഥനപ്രകാരം ഭാര്യയായ ലോപാമുദ്രാ ദേവിയുമൊത്ത് കാശിയിൽ നിന്നു യാത്ര ആരംഭിച്ച് വിന്ധ്യനു നേരെ നടക്കുകയും അതിന്റെ ശിഖരങ്ങളെ അമർത്തി താഴ്ത്തി ആ അഹന്തയെ ശമിപ്പിക്കുകയും ചെയ്തുവത്രേ "അഗത്തെ അഥവാ പർവ്വതത്തെ അമർത്തിയതിനാൽ അദ്ദേഹത്തിന് അഗസ്ത്യൻ എന്ന പേരും ലഭിച്ചു.

Esta historia es de la edición May 2023 de Muhurtham.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 2023 de Muhurtham.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MUHURTHAMVer todo
ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ ദ്വിമുഖി രുദ്രാക്ഷം
Muhurtham

ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ ദ്വിമുഖി രുദ്രാക്ഷം

രുദ്രാക്ഷധാരണം...

time-read
2 minutos  |
September 2024
മുൻ ഉദിത്തനങ്ക എന്ന ഭദ്രകാളി
Muhurtham

മുൻ ഉദിത്തനങ്ക എന്ന ഭദ്രകാളി

മുൻ ഉദിത്തനങ്ക, സരസ്വതിവിഗ്രഹം, വേളിമല കുമാരകോവിൽ നിന്ന് കുമാരസ്വാമി അഥവാ മുരുകസ്വാമി എന്നീ ഭഗവത് സാന്നിധ്യങ്ങളാണ് നവരാത്രിക്ക് അനന്തപുരിയിലേക്ക് ആനയിക്കപ്പെടുന്നത്. ഈ വിഗ്രഹഘോഷ യാത്രകളെല്ലാം കൽക്കുളത്ത് ഒന്നുചേർന്ന് ഒരുമിച്ച് അനന്തപുരിയിലേയക്ക് എത്തുന്നു

time-read
1 min  |
September 2024
സർവ്വസൗഭാഗ്യവും തരുന്ന നവരാത്രി പൂജ
Muhurtham

സർവ്വസൗഭാഗ്യവും തരുന്ന നവരാത്രി പൂജ

നവരാത്രി...

time-read
3 minutos  |
September 2024
ചികിത്സ ഫലിക്കാതാക്കുന്ന വിപരീതോർജ്ജം
Muhurtham

ചികിത്സ ഫലിക്കാതാക്കുന്ന വിപരീതോർജ്ജം

സസൂക്ഷ്മമായി പരിശോധന നടത്തുമ്പോൾ പെന്റുലം ഇടത്തോട്ട് ചുറ്റുന്ന സ്ഥാനത്ത് തന്നെയായിരിക്കണമെന്നില്ല വിപരീതോർജ്ജം പ്രസരിക്കുന്നതിന് വഴിയൊരുക്കുന്ന പ്രഭവകേന്ദ്രം. ഇത് നിർണ്ണയിക്കുന്നതിന് പെന്റുലം ഉപയോഗിച്ചു തന്നെ ക്ഷമയോടുകൂടി നിരീക്ഷിച്ചാൽ ആ കേന്ദ്രസ്ഥാനം തെളിഞ്ഞുവരും.

time-read
2 minutos  |
August 2024
ഗണപതിയെ സ്വപ്നം കണ്ടാൽ ആൺകുട്ടി
Muhurtham

ഗണപതിയെ സ്വപ്നം കണ്ടാൽ ആൺകുട്ടി

വക്രദൃഷ്ടി, നേർദൃഷ്ടി എന്നിങ്ങനെ രണ്ട് രീതിയിലാണ് ഗണപതി ഭഗവാൻ നമ്മെ നോക്കുന്നത് എന്നാണ് വിശ്വാസം. ഭഗവാന്റെ മുഖത്തേയ്ക്ക് നാം നേരിട്ട് നോക്കുമ്പോൾ ഈ വ്യത്യാസം അറിയാമെന്ന് ഗണപതിഉപാസകർ പറയുന്നു. വക്രദൃഷ്ടി വഴിയാണ് ഭഗവാന്റെ നോട്ടമെങ്കിൽ എന്തോ കാര്യത്തിൽ അതൃപ്തിയുണ്ട് എന്ന് കണക്കാക്കണം

time-read
3 minutos  |
August 2024
എല്ലാം തരും മള്ളിയൂരപ്പൻ
Muhurtham

എല്ലാം തരും മള്ളിയൂരപ്പൻ

ചിങ്ങമാസത്തിലെ ശുക്ലപക്ഷത്തിലെ വിനായക ചതുർത്ഥിയാണ് മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ ദിവസം 10,008 നാളികേരവും അതിനനുസൃതമായ ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള സകല വിഘ്നങ്ങൾക്കും പരിഹാരമായ മഹാഗണപതിഹോമമാണ് പ്രധാന ചടങ്ങ്.

time-read
1 min  |
August 2024
ഉദ്ദിഷ്ടകാര്യസിദ്ധിക്ക് വിനായകൻ
Muhurtham

ഉദ്ദിഷ്ടകാര്യസിദ്ധിക്ക് വിനായകൻ

വ്രതനിഷ്ഠയോടെ വിനായകചതുർത്ഥി ആചരിച്ചാൽ ഗുണാനുഭവങ്ങൾ വർദ്ധിക്കും. അസാധ്യമായ കാര്യങ്ങൾ വരെ സാധിക്കുന്നതിന് വഴിതെളിയും. കൂടാതെ ഉദ്ദിഷ്ടകാര്യസിദ്ധി, മംഗല്യഭാഗ്യം, ദാമ്പത്യക്ലേശശാന്തി, ഐശ്വര്യം, രോഗനിവാരണം ധനാഭിവൃദ്ധി, ശത്രുദോഷശമനം, വിദ്യാഭിവൃദ്ധി തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകും.

time-read
3 minutos  |
August 2024
വേഗത്തിൽ നേടാം ഭദ്രകാളി പ്രീതി
Muhurtham

വേഗത്തിൽ നേടാം ഭദ്രകാളി പ്രീതി

ദുർഗ്രാഹ്യമായ മന്ത്രങ്ങളോ ഉപാസനാ രീതികളോ ഒന്നും സ്വീകരിക്കാതെ തന്നെ, സാധാരണക്കാരൻ അമ്മയുടെ നാമം ഉരുവിട്ട് വെറും പുഷ്പങ്ങൾ കൊണ്ടും ദീപം കൊണ്ടും ധൂമം കൊണ്ടും സ്ഥിരമായി പ്രാർത്ഥിച്ചാൽ ദേവി പ്രസാദിക്കും എന്നതാണ് അനുഭവം.

time-read
3 minutos  |
July 2024
പിതൃബലിയുടെ മഹത്വം
Muhurtham

പിതൃബലിയുടെ മഹത്വം

ആചാരം....

time-read
4 minutos  |
June 2024
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
Muhurtham

വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ

ലഘുപരിഹാരങ്ങൾ...

time-read
4 minutos  |
June 2024