ശനീശ്വരന് തുല്യമായോ അതിലേറെയോ കഷ്ടതകൾ ചില ഘട്ടങ്ങളിൽ ഒരു ജീവിതത്തിൽ വരുത്തി വയ്ക്കാൻ കഴിയുന്ന ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്. എന്നാൽ സംപ്രീതനാകുകയും അനുകൂല സ്ഥാനത്ത് നിൽക്കുകയും ചെയ്താൽ രാഹുവിനെപ്പോലെ അനുഗ്രഹം ചൊരിയുന്ന മറ്റൊരു ഗ്രഹം തന്നെ ഇല്ലെന്നു തന്നെയും പറയാം. രാഹുവിനെപ്പോലെ കൊടുപ്പവനും കേതുവിനെപ്പോലെ കെടുപ്പവനും ഇല്ല എന്നൊരു ചൊല്ലു തന്നെ ജ്യോതിഷത്തിൽ ഉണ്ട്. സാധാരണ ഒരാളുടെ ജാതകത്തിൽ പതിനെട്ട് വർഷമാണ് രാഹുദശാകാലം വരുന്നത്. രാഹു പ്രീതി നേടാൻ നിരവധി ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ രാഹു ക്ഷേത്രം തമിഴ്നാട്ടിലെ തിരുനാഗേശ്വരം നാഗനാഗർസ്വാമി തിരുകോവിലാണ്. രാഹുവിന് പ്രത്യേക പ്രതിഷ്ഠയായുള്ള ഇവിടെ ദർശനം നടത്തിയാൽ എല്ലാ രാഹുദോഷങ്ങളും വിട്ടകലും എന്നാണ് വിശ്വാസം.
ചെമ്പകാരശ്വരായി മഹാദേവക്ഷേത്രം
തഞ്ചാവൂർ ജില്ലയിൽ കുംഭകോണത്ത് നിന്ന് നാല് കിലോമീറ്റർ അകലെ തിരുനാഗേശ്വരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭകോണത്തു നിന്ന് എപ്പോഴും ഇവിടേയ്ക്ക് ബസുകൾ ലഭ്യമാണ്. തിരുനാഗേശ്വരം റെയിൽവേ സ്റ്റേഷനുമുണ്ട്. കാവേരി നദിക്കരയിലെ 276 ശിവക്ഷേത്രങ്ങളിൽ 27-ാമത് വരുന്ന ക്ഷേത്രമായാണ് ഇത് കരുതപ്പെടുന്നത്. 2000ത്തോളം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് അഞ്ചുനില പ്രധാനഗോപുരവും 4 വശത്തുമായി 4 ഗോപുരങ്ങളും ഉണ്ട്. ഏകദേശം 100 ഏക്കറോളം വരുന്ന സ്ഥല മദ്ധ്യത്ത് തേരിന്റെ നൂറുകാൽ മണ്ഡപങ്ങളോട് കൂടിയാണ് ക്ഷേത്രം നിൽക്കുന്നത്. ഇത് വിശദമായി ചുറ്റിക്കാണാൻ തന്നെ ഒരു മണിക്കൂറോളം വേണ്ടി വരും. ക്ഷേത്രത്തിന് മുന്നിൽ ഇടതുഭാഗത്ത് സൂര്യപുഷ്കരണി എന്ന തീർത്ഥക്കുളവും ഉണ്ട്. ഇവിടെ കാൽ നനച്ച് വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ വലിയ മണ്ഡപങ്ങളും ചിത്രപണികളും നിറഞ്ഞ പ്രധാന കവാടം കടന്ന് അകത്ത് ചെന്നാൽ കാണാനാവുക ശിവ ഭഗവാൻ നാഗനാഗർ അഥവാ ചെമ്പകാര ശ്വരർ എന്ന പേരിൽ കുടികൊള്ളുന്ന സന്നി ധിയാണ്. തിരുനാഗേശ്വരം മുമ്പ് ചെമ്പകവനം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ ശിവൻ ഇവിടെ ചെമ്പകാരണേശ്വരനുമാണ്.
Esta historia es de la edición June 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Muhurtham.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...