എന്തു ചോദ്യം ഇത്? സ്വർണത്തിന്റെ അല്ലേ ദിവസംതോറും മാറുന്ന, നിറം മാറുന്നില്ലല്ലോ എന്നാണോ? എന്നാൽ സ്വർണത്തിനു സ്വർണ മഞ്ഞ നിറം മാത്രമല്ല, നീലയും പച്ചയും ചുവപ്പും ഉൾപ്പെടെ പല നിറങ്ങളുമുണ്ട്.
കഴുത്തിലും കാതിലും കൈയിലും എന്നുവേണ്ട ശരീരത്തിലെ പറ്റാവുന്നിട തൊക്കെ സ്വർണമിട്ടു നടക്കുന്നവരെ ചെറുപ്പം മുതൽ കാണാറുണ്ട്. പക്ഷേ ഈ നിറത്തിലൊന്നും സ്വർണത്തെ കണ്ടില്ലല്ലോ എന്നല്ലേ? അപ്പോൾ പിന്നെ എപ്പോഴാണ് സ്വർണം ഇങ്ങനെ പല നിറങ്ങളിൽ കാണുക? എന്താണ് ഇതിനു കാരണം? സ്വർണം മാത്രമാണോ ഇത്തരത്തിൽ കാണപ്പെടുന്നത്?
ഇതിനൊക്കെ ഉത്തരം കിട്ടണമെങ്കിൽ നമുക്ക് പരിചയമില്ലാത്ത മറ്റൊരു ലോകത്തെ പരിചയപ്പെടണം. കുഞ്ഞൻ പദാർ ത്ഥങ്ങളുടെ ലോകം. അവരെ പരിചയപ്പെട്ടാൽ പിന്നെ നമ്മൾ സാധാരണ രീതിയിൽ കാണുകയും കൈകാര്യം ചെയ്യുന്നതുമെല്ലാം വളരെ വലിയ വസ്തുക്കളെയാണ്. ഒരു കടുകുമണിക്ക് വരെ 1 മില്ലി മീറ്റർ വ്യാസമുണ്ട്. ഒരു മില്ലി മീറ്ററിന്റെ ആയിരത്തിൽ ഒന്നാണ് മൈക്രോൺ അഥവാ മൈക്രോമീറ്റർ. ഒരു മൈക്രോണിനു മുകളിൽ വലുപ്പമുള്ള പദാർത്ഥളൊക്കെ ചില ശാസ്ത്രജ്ഞർക്ക് വലിയ പദാർത്ഥങ്ങൾ ആണ്. അതുകൊണ്ട് അവയെ സ്ഥലപദാർത്ഥങ്ങൾ എന്നുപറയുന്നു. അപ്പോൾ ഇതിലും ചെറിയ പദാർത്ഥങ്ങൾ സാധ്യമാണോ? തീർച്ചയായും സാധ്യമാണ്. വലുപ്പം ഇനിയും കുറയ്ക്കുക വഴി പദാർത്ഥങ്ങളെ 1 nm (10m) വരെ എത്തിക്കാം. 1100 നാ നോമീറ്റർ ഇടയിൽ വലുപ്പമുള്ള പദാർത്ഥങ്ങളെ പൊതുവേ നാനോമെറ്റീരിയൽ എന്നുപറയുന്നു. ഇത്തരം നാനോ പദാർത്ഥങ്ങൾ സാധാരണ പദാർത്ഥത്തിൽ നിന്നും തീർത്തും വിഭിന്നമായ സ്വഭാവ സവിശേഷതകളാണ് പ്രകടിപ്പിക്കാറുള്ളത്. എന്നു മാത്രമല്ല രൂപമോ വലുപ്പമോ അല്പം ഒന്ന് മാറിയാൽ ഉടൻ ഇവരുടെ സ്വഭാവവും അങ്ങ് മാറിക്കളയും.
Esta historia es de la edición SASTHRAKERALAM JANUARY 2024 de Sasthrakeralam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición SASTHRAKERALAM JANUARY 2024 de Sasthrakeralam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം
വായുമലിനീകരണം
നാം നേരിടുന്ന വലിയ വിപത്ത്
തിയോഡർ കലൂസ നീന്തൽ പഠിച്ചതെങ്ങനെ?
ശാസ്ത്രരംഗത്തെ നർമകഥകൾ
പ്രമേഹം പിടികൂടുമ്പോൾ
ചായയ്ക്ക് മധുരം വേണോ?