മഴവില്ലഴകിൽ നയാഗ്ര
Mathrubhumi Yathra|December 2022
 ന്യൂയോർക്കിൽനിന്നും ചെറുതടാകങ്ങളും മുന്തിരിത്തോട്ടങ്ങളും കാടും പിന്നിട്ട്, ആ മനോഹരവെള്ളച്ചാട്ടത്തിനരികിലേക്ക്. അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന നയാഗ്രയുടെ ഭാവപ്പകർച്ചകളിലേക്ക്..
TEXT & PHOTOS: SHAN VILAKKATH
മഴവില്ലഴകിൽ നയാഗ്ര

ട്രംബുളിൽനിന്നും ന്യൂയോർക്കിലേക്ക് പോകുന്ന പാതയുടെ ഇരുവശങ്ങളിലുമായി ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ കണ്ട് ലിമോ ഡ്രൈവറോട് “നമ്മൾ കാടിനുള്ളിലൂടെയാണോ പോകുന്നത്'' എന്ന് ചോദിക്കേണ്ടിവന്നു. അമേരിക്കയിൽ ജനവാസം ഇല്ലാത്ത മേഖല ഇങ്ങനെയാണെന്നായിരുന്നു മറുപടി. ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ ന്യൂയോർക്കിലെ ഫ്ളഷിങ്ങിലെത്തി. അവിടെ നേരത്തെ ബുക്ക് ചെയ്ത ടൂർ ഓപ്പറേറ്ററുടെ ബസ് കിടപ്പുണ്ടായിരുന്നു. യാത്ര തുടങ്ങിയപ്പോൾ ഒരു സംശയം, ഈ ബസിലായിരിക്കുമോ ഇനിയുള്ള മണിക്കൂറുകൾ യാത്ര ചെയ്യേണ്ടത്. “ഇത് വെറും പിക്കപ്പ്, മാൻഹാട്ടനിൽ നിന്നാണ് ബസ് പുറപ്പെടുക''- ഡ്രൈവർ പറഞ്ഞു. ന്യൂയോർക്ക് നഗരം തിരക്കിലേക്ക് വഴുതി വീഴുന്ന പ്രഭാതമായിരുന്നു ഫ്ളഷിങ് മുതൽ മാൻ ഹാട്ടൻ വരെ കണ്ടത്. അമേരിക്കയിൽ ഒരു ചൈനയുണ്ടെങ്കിൽ അത് മാൻഹാട്ടൻ ആണ്. അവിടെയെല്ലാം  ചൈനീസ് മയമാണ്.

പലരാജ്യങ്ങളിൽനിന്നുള്ള യാത്രികർ ബസിലുണ്ടായിരുന്നു. ന്യൂയോർക്ക് എന്ന മഹാനഗരം പിന്നിട്ടുകഴിഞ്ഞാൽ പാതയ്ക്കിരുവശവും കാനനസൗന്ദര്യം പ്രത്യക്ഷമാവും. മണിക്കൂറുകൾ നീണ്ട യാത്ര അവസാനിച്ചത് കോണിങ് ഗ്ലാസ് മ്യൂസിയത്തിന് മുന്നിലായിരുന്നു. ചില്ലുകളാൽ തീർത്ത മനോഹരശില്പങ്ങളാലും കലാരൂപങ്ങളാലും അലങ്കൃതമായിരുന്നു മ്യൂസിയം, സഹസ്രാബ്ദകാലത്തോളം പഴക്കമുള്ള ഗ്ലാസ് ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്ന ചില്ലു ശേഖരം നമ്മെ ഭ്രമിപ്പിക്കും. കല, ചരിത്രം, ശാസ്ത്രം, രൂപ കല്പന, ഉത്പാദനം എല്ലാം സമന്വയിപ്പിച്ച കോണിങ് ഗ്ലാസ് മ്യൂസിയത്തിലെ കാഴ്ചകൾ ഒരു സ്ഫടികവിസ്മയമാണ്.

Esta historia es de la edición December 2022 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición December 2022 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI YATHRAVer todo
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 minutos  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 minutos  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 minutos  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 minutos  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 minutos  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 minutos  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 minutos  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 minutos  |
May 2023